ISL-2018-219
10
December 2018 - 8:04 am IST
Flash News
Archives

Kollywood

sivakarthikeyan-tiger750.jpg

വെള്ളക്കടുവയെ ദത്തെടുത്ത് ശിവകാർത്തികേയൻ

Published:10 October 2018

10 വയസുള്ള ഈ വെള്ളക്കടുവയെ 2.12 ലക്ഷം രൂപ നൽകിയാണ് ദത്തെടുത്തത് എന്നാണ് വാർത്തകൾ. ദത്തെടുക്കുന്നയാൾ മൃഗങ്ങളെ പരിപാലിക്കാനും മറ്റുമായി അധികൃതർ ദിനവും അവസരം നൽകും.

ചെന്നൈ: ശിവകാർത്തികേയൻ വെള്ളക്കടുവയെ ദത്തെടുത്തു. വണ്ടല്ലൂരിലെ അരിഗ്നർ അണ്ണ മൃഗശാലയിൽ നിന്നാണ് 6 മാസത്തേക്ക് അനു എന്ന കടുവയെ ദത്തെടുത്തത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുക എന്നത് എല്ല പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. മൃഗശാലയിലുള്ള 174 തരം ജീവികളിൽ ഒന്നിനെയെങ്കിലും നിങ്ങൾ ഓരോരുത്തരും ദത്തെടുക്കണമെന്ന് ശിവകാർത്തികേയൻ പറഞ്ഞു. ഒരു ദിവസം കടുവയ്ക്കായി 1200 രൂപ ചെലവാകുമെന്നാണ് അധികൃതർ പറഞ്ഞത്.

 

10 വയസുള്ള ഈ വെള്ളക്കടുവയെ 2.12 ലക്ഷം രൂപ നൽകിയാണ് ദത്തെടുത്തത് എന്നാണ് വാർത്തകൾ. ദത്തെടുക്കുന്നയാൾ മൃഗങ്ങളെ പരിപാലിക്കാനും മറ്റുമായി അധികൃതർ ദിനവും അവസരം നൽകും. ഇവയ്ക്ക് ഭക്ഷണം നൽകാനും ദത്തെടുക്കുന്നയാളെ അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അനുവിനൊപ്പം ഭീഷ്മർ എന്നു പേരുള്ള ഒരാൺ കടുവയുമുണ്ടായിരുന്നു. 2009 ൽ അനുവിന് മൂന്ന് വെള്ളക്കടുവ കുഞ്ഞുങ്ങൾ ഉണ്ടായി. അതിൽ ഒരെണ്ണം ആണും രണ്ടെണ്ണം പെണ്ണുമായിരുന്നു. 2009 ലാണ് മൃഗങ്ങളെ ദത്തെടുക്കാനുള്ള പദ്ധതി നടപ്പിലാക്കിയത്.

 


വാർത്തകൾ

Sign up for Newsletter



top