ISL-2018-219
16
October 2018 - 4:55 am IST
Flash News
Archives

Crime

jail

കാമുകനുമായി സൊള്ളാൻ പറ്റുന്നില്ല; അനുജനെ കൊന്ന് ബാഗിലാക്കി പത്തൊമ്പതുകാരി

Published:10 October 2018

ഒക്റ്റോബർ ആറിനാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബന്ധുവിനെക്കാണാൻ അമ്മ പുറത്തു പോയ സമയത്ത്, അമ്മയ്ക്കൊപ്പം പോകാനിരുന്ന കുട്ടിയെ വീടിനകത്ത് കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. 

 ലുധിയാന: അനുജനെക്കൊന്ന് ബാഗിലാക്കിയ പത്തൊൻപതുകാരി പൊലീസ് പിടിയിൽ. ആൻഷ് കനോജിയ എന്ന അഞ്ചു വയസുകാരനെയാണ് സഹോദരി രേണു കൊലപ്പെടുത്തിയത്. ലുധിയാനയിലെ അമർജിത്ത് കോളനിയിലാണ് സംഭവം. തന്‍റെ പ്രണയം അനുജൻ വീട്ടലറിയിക്കുമെന്നു ഭയന്നാണ് ഈ ക്രൂര കൃത്യത്തിനു താൻ മുതിർന്നതെന്ന് പെൺകുട്ടി പറഞ്ഞു. 
 
ഒക്റ്റോബർ ആറിനാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബന്ധുവിനെക്കാണാൻ അമ്മ പുറത്തു പോയ സമയത്ത്, അമ്മയ്ക്കൊപ്പം പോകാനിരുന്ന കുട്ടിയെ വീടിനകത്ത് കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. 

പ്രകൃതി വിരുദ്ധ പീഡനത്തിനിരയായെന്നു കാണിക്കാൻ കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയ ശേഷമാണ് മൃത ദേഹം ബാഗിലാക്കിയത്. മാതാപിതാക്കൾ തിരിച്ചെത്തിയ ഉടൻ അനിയനെ കാണാനില്ലെന്നു രേണു മാതാപിതാക്കളെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ പൊലീസ് മൃതദേഹമടങ്ങിയ ബാഗ് കണ്ടെത്തി. 

എവിടെ പോയാലും അനുജൻ കൂടെ വരും. വല്ലാത്ത ശല്യമായിരുന്നു അവൻ അത് സഹിക്കാൻ വയ്യാതെയാണ് കൊല നടത്തിയതെന്നും മാതാപിതാക്കളുടെ മുന്നിൽ വച്ച് രേണു സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

രേണുവിന്‍റെ കാമുകനു കൃത്യത്തിൽ എന്തെങ്കിലും പങ്കുണ്ടോയെന്നു പരിശോധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top