ISL-2018-219
16
December 2018 - 1:59 am IST
Flash News
Archives

Updates

atm

ഒരു ദിവസം എടിഎമ്മിൽ നിന്നും എത്ര രൂപ പിൻവലിക്കാം?

Published:10 October 2018

ഡിജിറ്റൽ ഇടപാടിനെ കൂടുതൽ പ്രോൽസാഹിപ്പാക്കാനാണ് ബാങ്കുകൾ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ  എടിഎം വഴിയുള്ള തട്ടിപ്പുകൾ തടയാനാണ് ഇത്തരമൊരു നീക്കം ബാങ്കുകളുടെ ഭാഗത്തു നിന്നു‌ണ്ടായതെന്നും വാർത്തകളുണ്ട്. 

എടിഎമ്മിൽ നിന്നും ഒരു ദിവസം എത്ര രൂപ പിൻവലിക്കാം എന്ന കാര്യത്തിൽ ഇപ്പോഴും ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുകയാണ്. വിവിധ ബാങ്കുകളിലെ കാർഡുടമകൾക്കു പണം പിൻവലിക്കുന്നതിനുള്ള മാനദണ്ഡം വ്യത്യസ്തമാണ്. അതിനെ സംബന്ധിക്കുന്ന ആശങ്കകൾക്കു വ്യക്തത നൽകി വിവരങ്ങൾ ബാങ്കുകൾ തങ്ങളുടെ വെബ് സൈറ്റിൽ നൽകിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ് കാർഡുടമകൾക്ക് പ്രതിദിനം പിൻവലിക്കാവുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ.

എസ്ബിഐ

ഒക്റ്റോബർ 31 മുതൽ എസ്ബിഐയുടെ ക്ലാസിക്, മാസ്ട്രോ കാർഡ് ഉപഭോക്താക്കൾക്ക് ഒരു ദിവസം എടിഎം വഴി 20000 രൂപയാണ് പിൻവലിക്കാൻ സാധിക്കുക. കൂടുതൽ പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർ ഉയർന്ന കാർഡുകൾക്കായി അപേക്ഷ നൽകാം.

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്കിന്‍റെ പ്ലാറ്റിനം ചിപ്പ് ഡെബിറ്റ്കാർഡുടമകൾക്ക് ഒരു ദിവസം ഒരു ലക്ഷം രൂപ വരെ എടിമ്മിൽ നിന്നും പിൻവലിക്കാം. 

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കിന്‍റെ ഡെബിറ്റ് കാർഡുടമകൾക്ക് പ്രതിദിനം 50000 രൂപ വരെ പിൻവലിക്കാൻ സാധിക്കും. അക്കൗണ്ടിൽ ഉയർന്ന തുകയുള്ളവർക്ക് ഒരു ലക്ഷം രൂപ വരെയും സിഗ്നേച്ചർ ഡെബിറ്റ് കാർഡുടമകൾക്ക് ഒന്നരലക്ഷം രൂപ വരെയും പിൻവലിക്കാം. 

പഞ്ചാബ് നാഷണൽ ബാങ്ക്

പിൻബിയുടെ പ്ലാറ്റിനം ആൻഡ് ക്ലാസിക് കാർഡുടമകൾക്ക് പ്രത്യേകം പണം പിൻവലിക്കാൻ പരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ടു കാർഡുകളും റുപേ, മാസ്റ്റർ വിഭാഗത്തിൽപ്പെടുന്നവയാണ്.

പ്ലാറ്റിനം കാർഡിന്‍റെ പരിധി

ഒരു ദിവസം പിൻവലിക്കാവുന്ന തുക- 50000 രൂപ

ഒറ്റത്തവണ പിൻവലിക്കാവുന്ന തുക- 15000

ECOM/POS കൺസോളിഡേറ്റഡ് പരിധി-125000

അപകട/വൈകല്യ ഇൻഷുറൻസ്- 200000

ക്ലാസിക് കാർഡിന്‍റെ പരിധി

ഒരു ദിവസം പിൻവലിക്കാവുന്ന തുക- 25000 രൂപ

ഒറ്റത്തവണ പിൻവലിക്കാവുന്ന തുക- 15000 രൂപ

ECOM/POS കൺസോളിഡേറ്റഡ് പരിധി-60000 രൂപ

അപകട/വൈകല്യ ഇൻഷുറൻസ്- 50000 രൂപ

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്കിന്‍റെ കീഴിൽ നിരവധി ഡെബിറ്റ് കാർഡുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ബാങ്കിന്‍റെ ബർഗുണ്ഡേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ദിവസം 3 ലക്ഷം രൂപ വരെ പിൻവലിക്കാം. ടെറ്റാനിയം പ്രൈം, പ്ലസ് കാർഡുകൾ ഉപയോഗിച്ച് 50000 രൂപ വരെയും രൂപേ പ്ലാറ്റിനം ഡെബിറ്റ് കാർഡുപയോഗിച്ച് 40000 രൂപ വരെയും ഒരു ദിവസം പിൻവലിക്കാനുള്ള സൗകര്യമുണ്ട്. 

ബാങ്ക് ഒഫ് ബറോഡ

ബാങ്ക് ഒഫ് ബറോഡയുടെ റുപേ ക്ലാസിക് കാർഡിൽ ഒരു ദിവസം പിൻവലിക്കാവുന്ന പണത്തിന്‍റെ പരിധി 25000 രൂപയാണ്. 

മറ്റു കാർഡുകളുടെ പരിധി

ബറോഡ പ്ലാറ്റിനം കാർഡ്- ഒരു ദിവസം 50000 രൂപ

റുപേ പ്ലാറ്റിനം കാർഡ്- ഒരു ദിവസം 50000 രൂപ

വിസാ ഇലക്‌ട്രോൺ കാർഡ്- ഒരു ദിവസം 25000 രൂപ

മാസ്റ്റർ ക്ലാസിക് കാർ‌ഡ്- ഒരു ദിവസം 25000 രൂപ

വിസാ പ്ലാറ്റിനം ചിപ്പ് കാർഡ്- ഒരു ദിവസം 100000 രൂപ

ഡിജിറ്റൽ ഇടപാടിനെ കൂടുതൽ പ്രോൽസാഹിപ്പാക്കാനാണ് ബാങ്കുകൾ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ  എടിഎം വഴിയുള്ള തട്ടിപ്പുകൾ തടയാനാണ് ഇത്തരമൊരു നീക്കം ബാങ്കുകളുടെ ഭാഗത്തു നിന്നു‌ണ്ടായതെന്നും വാർത്തകളുണ്ട്. 


വാർത്തകൾ

Sign up for Newsletter



top