ISL-2018-219
16
February 2019 - 10:54 pm IST
Flash News
Archives

Bollywood

preity-zinta-ness-wadia

പ്രീതി സിന്‍റയും മുൻ പാർട്ട്നറും തമ്മിലുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

Published:10 October 2018

ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ ഉടമയായ പ്രീതിയും സഹ ഉടമയായ നെസ് വാഡിയയും തമ്മിൽ 2014 മേയ് 30നു വാങ്കഡെ സ്റ്റേഡിയത്തിൽ വച്ചുണ്ടായ തർക്കമാണ് കേസിലേക്കു നയിച്ചത്.

ന്യൂഡൽഹി: ബോളിവുഡ് നടിയായ പ്രീതി സിന്‍റ മുൻ കാമുകനും വ്യവസായിയുമായ നെസ് വാഡിയയ്ക്കെതിരെ നൽകിയ കേസ് ബോംബൈ ഹൈക്കോടതി തള്ളി. കോടതിയ്ക്കു പുറത്തു വച്ച് ഇരുവരും തമ്മിൽ ധാരണയിലെത്തിയതിനാലാണ് കേസ് കോടതി തള്ളിയത്.

ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ ഉടമയായ പ്രീതിയും സഹ ഉടമയായ നെസ് വാഡിയയും തമ്മിൽ 2014 മേയ് 30നു വാങ്കഡെ സ്റ്റേഡിയത്തിൽ വച്ചുണ്ടായ തർക്കമാണ് കേസിലേക്കു നയിച്ചത്. ടിക്കറ്റ് വിതരണത്തെ സംബന്ധിച്ച് സഹപ്രവർത്തകരോടും ടീമംഗങ്ങളോടും തർക്കിക്കുകയും സമാധാനിപ്പിക്കാൻ ശ്രമിച്ച തന്‍റെ കൈയിൽ കയറി പിടിച്ചുവെന്നും പ്രീതി ആരോപിച്ചിരുന്നു.

വാഡിയ‍യ്ക്കെതിരെ 2014 ജൂൺ 17നു പ്രീതി പൊലീസിൽ പരാതി നൽകി. വ്യക്തി വൈരാഗ്യം തീർക്കാൻ പ്രീതി ശ്രമിക്കുകയാണന്നു പറഞ്ഞു നെസ് വാഡിയ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

കേസ് പരിഗണിച്ച കോടതി ഇരുവരും തമ്മിൽ ധാരണയിലെത്തണമെന്നു നിർദേശിച്ചിരുന്നു. വാഡിയ മാപ്പു പറയാൻ തയ്യാറായ സാഹചര്യത്തിൽ കേസ് കോടതിയ്ക്കു വെളിയിൽ വെച്ചു തീർപ്പാക്കിയെന്നു പ്രീതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എന്നാൽ മാപ്പു പറയുക സാധ്യമല്ലെന്നു നെസ് വാഡിയയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ രഞ്ജിത്ത് മോറെ, ഭാരതി ഡാംഗെ എന്നിവർ കേസ് ഒത്തുതീർപ്പാക്കാൻ നിർദേശം നൽകിയിരുന്നു. 
 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top