ISL-2018-219
16
December 2018 - 2:05 am IST
Flash News
Archives

Crime

women-sex
പീഡനത്തിന് ശേഷം രക്ഷപ്പെട്ട യുവതിക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന പൊലീസ്

ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ച് യുവതി; മിടുവിന്‍റെ കാലത്ത് ക്രൂരപീഡനം ഏറ്റു വാങ്ങേണ്ടി വന്ന പതിമൂന്നുകാരൻ

Published:10 October 2018

ശാരീരിക ബന്ധത്തിനു തയാറാകാതിരുന്ന പതിമൂന്നുകാരനായ ആൺകുട്ടിക്ക് നേരെ യുവതിയുടെ കടുത്ത പ്രയോഗം. ചൂടാക്കിയ കൊടില്‍ ഉപയോഗിച്ചു കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേൽപ്പിക്കുകയായിരുന്നു യുവതി. 

നോയിഡ : ശാരീരിക ബന്ധത്തിനു തയാറാകാതിരുന്ന പതിമൂന്നുകാരനായ ആൺകുട്ടിക്ക് നേരെ യുവതിയുടെ കടുത്ത പ്രയോഗം. ചൂടാക്കിയ കൊടില്‍ ഉപയോഗിച്ചു കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേൽപ്പിക്കുകയായിരുന്നു യുവതി. അയല്‍വാസിയും വിവാഹിതയുമായ യുവതി പല തവണ വിദ്യാർ‌ത്ഥിയെ വളച്ചെടുക്കാൻ ശ്രമം നടത്തിയെങ്കിലും കുട്ടി ഇതിന് വഴങ്ങിയില്ല. ഇതോടെ പ്രതികാരദാഹിയായ യുവതി ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിക്കുകയായിരുന്നു.

ഡല്‍ഹിക്കു സമീപം ഗ്രേറ്റര്‍ നോയിഡയിലെ ചപ്രൗള എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണു സംഭവം. മുപ്പതു വയസിനോടടുത്തു പ്രായമുള്ള യുവതി, ഉച്ചതിരിഞ്ഞു തന്റെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തു കൗമാരക്കാരനെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നു ശാരീരിക ബന്ധത്തിനു പ്രേരിപ്പിച്ചെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്നു ചൂടാക്കിയ കൊടില്‍ ഉപയോഗിച്ചു കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരവും ഒപ്പം ആയുധം ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കൃത്യം നടത്തിയതിന് പിന്നാലെ യുവതി ഒളിവിലാണ്

 


വാർത്തകൾ

Sign up for Newsletter



top