ISL-2018-219
16
October 2018 - 4:29 am IST
Flash News
Archives

Updates

indian-post-new-services

പു​ത്ത​ന്‍ മു​ഖ​വു​മാ​യി ത​പാ​ല്‍ വ​കു​പ്പ്

Published:11 October 2018

വൈ​വി​ധ്യ​വ​ത്ക​ണ​ത്തി​ല്‍ എ​ല്ലാ സ​ര്‍ക്കാ​ര്‍ ഡി​പ്പാ​ര്‍ട്ടു​മെ​ന്‍റു​ക​ളെ​യും ക​ട​ത്തി മു​ന്നേ​റു​ക​യാ​ണ് ത​പാ​ല്‍ വ​കു​പ്പ്. രാ​ജ്യ​വ്യാ​പ​ക ശൃം​ഖ​ല പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് വ​കു​പ്പ് കൈ​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ത്തി​ട​പാ​ടു​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ ന​ഷ്ട​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റാ​നാ​ണ് രൂ​പ മാ​റ്റം തു​ട​ങ്ങി​യ​ത്. 

കൊ​ച്ചി: വൈ​വി​ധ്യ​വ​ത്ക​ണ​ത്തി​ല്‍ എ​ല്ലാ സ​ര്‍ക്കാ​ര്‍ ഡി​പ്പാ​ര്‍ട്ടു​മെ​ന്‍റു​ക​ളെ​യും ക​ട​ത്തി മു​ന്നേ​റു​ക​യാ​ണ് ത​പാ​ല്‍ വ​കു​പ്പ്. രാ​ജ്യ​വ്യാ​പ​ക ശൃം​ഖ​ല പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് വ​കു​പ്പ് കൈ​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ത്തി​ട​പാ​ടു​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ ന​ഷ്ട​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റാ​നാ​ണ് രൂ​പ മാ​റ്റം തു​ട​ങ്ങി​യ​ത്. 

   പോ​സ്റ്റ് ഓ​ഫി​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന പേ​യ്മെ​ന്‍റ്സ് ബാ​ങ്ക് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​തു ക​ഴി​ഞ്ഞ മാ​സ​മാ​ണ്. ഇ​തി​ന​കം ബാ​ങ്കി​നു ല​ഭി​ച്ച​തു 12 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ള്‍. ഇ​തു കൂ​ടാ​തെ പാ​ഴ്സ​ല്‍ സ​ര്‍വീ​സി​ലേ​ക്ക് കൈ​വ​ച്ചു ക​ഴി​ഞ്ഞു. ര​ണ്ടു വ​ര്‍ഷ​ത്തി​ന​കം പാ​ഴ്സ​ല്‍ രം​ഗ​ത്തെ വി​ഹി​തം 10 ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും ത​പാ​ല്‍ വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. മൂ​ന്നു​മാ​സം മു​ന്‍പ് പൂ​ർ​ണ സ​ജ്ജ​മാ​യ രൂ​പം ന​ല്‍കി​യ പാ​ഴ്സ​ല്‍ ഡ​യ​റ​ക്റ്റ​റേ​റ്റാ​ണ് ഇ​തി​നു മു​ൻ​കൈ​യെ​ടു​ക്കു​ക.

  ഏ​റ്റ​വും ഒ​ടു​വി​ല്‍ ത​പാ​ല്‍ വ​കു​പ്പി​നു കീ​ഴി​ല്‍ എ​ല്‍ഐ​സി​യു​ടെ മാ​തൃ​ക​യി​ല്‍ ഇ​ൻ​ഷ്വ​റ​ന്‍സ് ക​മ്പ​നി എ​ത്തു​ക​യാ​ണ്. ക​ണ്‍സ​ല്‍ട്ട​ന്‍റു​ക​ളെ ക​ണ്ടെ​ത്താ​ന്‍ ടെ​ന്‍ഡ​ര്‍ പു​റ​പ്പെ​ടു​വി​ച്ച​താ​യി മ​ന്ത്രി മ​നോ​ജ് സി​ന്‍ഹ വ്യ​ക്ത​മാ​ക്കി. ര​ണ്ടു വ​ര്‍ഷ​ത്തി​ന​കം പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങാ​നാ​ണു പ​ദ്ധ​തി. നി​ല​വി​ല്‍ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് രം​ഗ​ത്തു ത​പാ​ല്‍ വ​കു​പ്പ് പ​രി​മി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ക​മ്പ​നി വ​രു​ന്ന​തോ​ടെ സേ​വ​നം കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കും. ഒ​ട്ടേ​റെ സ്വ​കാ​ര്യ, വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ന്നി​ട്ടും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ല്‍ഐ​സി​ക്കു കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​യു​യ​ര്‍ന്നി​ട്ടി​ല്ല. സ​ര്‍ക്കാ​ര്‍ സ്ഥാ​പ​നം എ​ന്ന ലേ​ബ​ലി​ല്‍ വി​പ​ണി​യി​ല്‍ നേ​ട്ടം കൊ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. 


വാർത്തകൾ

Sign up for Newsletter



top