ISL-2018-219
10
December 2018 - 8:11 am IST
Flash News
Archives

Market

chicken-marketing-price-hike

ഡി​മാൻഡ് കൂ​ടി; ഇ​റ​ച്ചി​ക്കോ​ഴി വി​ല ഉ​യ​ര്‍ന്നു

Published:11 October 2018

ഇ​റ​ച്ചി​ക്കോ​ഴി​ക്ക് ഒ​രാ​ഴ്ച​യ്ക്കി​ടെ കൂ​ടി​യ​ത് കി​ലോ​ഗ്രാ​മി​ന് 25 രൂ​പ. ക​ഴി​ഞ്ഞ​യാ​ഴ്ച കി​ലോ​ഗ്രാ​മി​ന് 71 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഇ​റ​ച്ചി​ക്കോ​ഴി​ക്ക് ഞാ​യ​റാ​ഴ്ച 96 രൂ​പ​യാ​യി. ദി​നം​പ്ര​തി മൂ​ന്ന്, നാ​ല് രൂ​പ​വീ​തം വ​ര്‍ധി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ച്ചി: ഇ​റ​ച്ചി​ക്കോ​ഴി​ക്ക് ഒ​രാ​ഴ്ച​യ്ക്കി​ടെ കൂ​ടി​യ​ത് കി​ലോ​ഗ്രാ​മി​ന് 25 രൂ​പ. ക​ഴി​ഞ്ഞ​യാ​ഴ്ച കി​ലോ​ഗ്രാ​മി​ന് 71 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഇ​റ​ച്ചി​ക്കോ​ഴി​ക്ക് ഞാ​യ​റാ​ഴ്ച 96 രൂ​പ​യാ​യി. ദി​നം​പ്ര​തി മൂ​ന്ന്, നാ​ല് രൂ​പ​വീ​തം വ​ര്‍ധി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ള​യാ​ന​ന്ത​രം വി​പ​ണി​യി​ലെ മാ​ന്ദ്യം നീ​ങ്ങി ഹോ​ട്ട​ലു​ക​ളി​ലേ​ക്കു​ള്‍പ്പെ​ടെ​യു​ള്ള ഇ​റ​ച്ചി​ക്കോ​ഴി വി​ൽ​പ്പ​ന​യി​ലും വ​ര്‍ധ​ന​യു​ണ്ടാ​യി. ഉ​പ​യോ​ഗം കൂ​ടി​യ​ത​നു​സ​രി​ച്ച് വി​ല കൂ​ടി​യ​താ​ണെ​ന്ന് ഇ​റ​ച്ചി​ക്ക​ട​ക്കാ​ര്‍ വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. 

    ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടി​യ​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ കോ​ഴി​ഫാ​മു​ക​ളി​ൽ നി​ന്ന് ലോ​ഡ് ക​ണ​ക്കി​ന് കോ​ഴി​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ​ല്ല​ടം, പൊ​ങ്ക​ലൂ​ര്‍, നാ​മ​ക്ക​ല്‍, ഉ​ദു​മ​ല്‍പേ​ട്ട, ഈ​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി 2,500-ലേ​റെ കോ​ഴി ഉ​ത്പാ​ദ​ക​രു​ണ്ട്. പ​ല്ല​ട​ത്തെ ബ്രോ​യ്‌​ല​ര്‍ ചി​ക്ക​ന്‍ ക​ണ്‍സോ​ര്‍ഷ്യം (ബി​സി​സി) എ​ന്ന സം​ഘ​ട​ന​യാ​ണ് ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല നി​ര്‍ണ​യി​ക്കു​ന്ന​ത്.    ഇ​റ​ച്ചി​ക്കോ​ഴി​ക​ള്‍ക്കൊ​പ്പം നാ​ട​ന്‍ കോ​ഴി​ക​ള്‍ക്കും ന​ല്ല വി​ൽ​പ്പ​ന​യാ​ണ്. എ​ന്നാ​ല്‍, ല​ഗോ​ണ്‍ കോ​ഴി​ക്ക് വി​ൽ​പ്പ​ന കു​റ​വാ​ണ്. ഒ​രു​വ​ര്‍ഷ​മാ​യി നാ​ട​ന്‍ കോ​ഴി​ക്ക് കി​ലോ​ഗ്രാ​മി​ന് 200- 220 രൂ​പ​യാ​ണ് വി​പ​ണി വി​ല. ചി​റ്റൂ​ര്‍, മീ​നാ​ക്ഷി​പു​രം, വ​ണ്ടി​ത്താ​വ​ളം ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​ണ് നാ​ട​ന്‍കോ​ഴി എ​ത്തു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top