ISL-2018-219
16
February 2019 - 11:26 pm IST
Flash News
Archives

Bollywood

amir-khan-kiran-rao-mee-too-movement

മീ റ്റൂ ക്യാംപയിൻ: പുതിയ ചിത്രത്തിൽ നിന്നു പിൻമാറി ആമിറും കിരൺ റാവവും

Published:11 October 2018

സുഭാഷ് കപൂറിനെതിരേ നടി ഗീതിക ക്യാഗി ലൈംഗിക പീഡന പരാതി നൽകിയതിനെ തുടർന്നാണ് ഇവർ സിനിമിയിൽ നിന്നും പിൻമാറുന്നത്. ലൈംഗികാതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ആരോപണ വിധേയർക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആമിർ ഖാനും കിരൺ റാവും പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു

മുംബൈ: മീ റ്റുവിന് പിന്തുണയേകി ആമിർഖാനും കിരൺ റാവുവും. ഇതിന്‍റെ ഭാഗമായി  മൊഗുൾ എന്ന ചിത്രത്തിന്‍റെ സഹനിർമാതാവ് സ്ഥാനത്ത് നിന്നു ആമിറും ഭാര്യ കിരണും പിൻമാറുന്നുവെന്നു അറിയിച്ചു. സംഗീതജ്ഞൻ ഗുൽഷൻ കുമാറിന്‍റെ ജീവിതത്തെ ആസ്‌പദമാക്കി സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന മെഗുളിന്‍റെ സഹനിർമാതാക്കളായിരുന്നു ആമിറും കിരണും.

സുഭാഷ് കപൂറിനെതിരേ നടി ഗീതിക ക്യാഗി ലൈംഗിക പീഡന പരാതി നൽകിയതിനെ തുടർന്നാണ് ഇവർ സിനിമിയിൽ നിന്നും പിൻമാറുന്നത്. ലൈംഗികാതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ആരോപണ വിധേയർക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആമിർ ഖാനും കിരൺ റാവും പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. 

തങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ അല്ലെന്നും പരാതി നിയമവഴിയില്‍ നീങ്ങുന്ന സാഹചര്യത്തില്‍ കുറ്റം തെളിയുന്നത് വരെ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും ഇരുവരും പറഞ്ഞു.

ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന മീ റ്റു ക്യാംപെയ്ന്‍ ബോളിവുഡിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ കലാകാരന്മാരെന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ആമിറും കിരണ്‍ റാവുവും പ്രസ്താവനയില്‍ വ്യക്തമാക്കി. ടി സീരിസിനൊപ്പം ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആയിരുന്നു മൊഗുളിന്‍റെ സഹനിര്‍മാതാവ്.

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top