ISL-2018-219
16
December 2018 - 3:06 am IST
Flash News
Archives

Religious

കോടതിയും വ്യവഹാരവും

Published:11 October 2018

ക്ഷേ​ത്ര​ന​ട​ത്തി​പ്പി​ന് ധ​നം വേ​ണം, ന​ട​ത്താ​ൻ ചു​മ​ത​ല​പ്പെ​ട്ട ആ​ളു​ക​ൾ വേ​ണം. അ​തി​നെ​പ്പ​റ്റി ആ​ലോ​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യ്ക്കാ​യി​രു​ന്നു കോ​ട്ടാ​ർ ചി​ൻ​മ​യ​സ്വാ​മി​ക​ൾ തൃ​പ്പാ​ദ​ങ്ങ​ളെ ചെ​ന്നു ക​ണ്ടു ശു​ചീ​ന്ദ്ര​ത്തി​ന് സ​മീ​പം താ​മ​ര​ക്കു​ളം എ​ന്ന സ്ഥ​ല​ത്ത് ത​ന്‍റെ കീ​ഴി​ൽ ഉ​ണ്ടാ​യി​രു​ന്ന ധ​ർ​മ്മ​സ്വ​ത്തു​ക്ക​ൾ സ്വാ​മി​യു​ടെ പേ​ർ​ക്കു എ​ഴു​തി​കൊ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്

അ​രു​വി​പ്പു​റ​ത്തു പ്ര​തി​ഷ്ഠ ക​ഴി​ച്ച​തി​നു​ശേ​ഷം ക്ര​മേ​ണ ഒ​രു ശ്രീ​കോ​വി​ലും ഒ​രു മ​ണ്ഡ​പ​വും പ​ണി​ക​ഴി​പ്പി​ച്ചു. ഇ​തി​ലേ​ക്ക് വേ​ണ്ടു​ന്ന സ​ഹാ​യ​ങ്ങ​ൾ ആ ​ദേ​ശ​ത്തു​ള്ള ചി​ല യോ​ഗ്യ​ൻ​മാ​രാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​തെ​ന്നു കാ​ണു​ന്നു. ക്ഷേ​ത്ര​ന​ട​ത്തി​പ്പി​ന് ധ​നം വേ​ണം, ന​ട​ത്താ​ൻ ചു​മ​ത​ല​പ്പെ​ട്ട ആ​ളു​ക​ൾ വേ​ണം. അ​തി​നെ​പ്പ​റ്റി ആ​ലോ​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യ്ക്കാ​യി​രു​ന്നു കോ​ട്ടാ​ർ ചി​ൻ​മ​യ​സ്വാ​മി​ക​ൾ തൃ​പ്പാ​ദ​ങ്ങ​ളെ ചെ​ന്നു ക​ണ്ടു ശു​ചീ​ന്ദ്ര​ത്തി​ന് സ​മീ​പം താ​മ​ര​ക്കു​ളം എ​ന്ന സ്ഥ​ല​ത്ത് ത​ന്‍റെ കീ​ഴി​ൽ ഉ​ണ്ടാ​യി​രു​ന്ന ധ​ർ​മ്മ​സ്വ​ത്തു​ക്ക​ൾ സ്വാ​മി​യു​ടെ പേ​ർ​ക്കു എ​ഴു​തി​കൊ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്. അ​തി​നു മൂ​വാ​യി​രം പ​ണം കൊ​ടു​ത്താ​ൽ മ​തി​യാ​യി​രു​ന്നു.

ധ​ർ​മ്മ​സ്വ​ത്തു​ക്ക​ളാ​യാ​ൽ, തൃ​പ്പാ​ദ​ങ്ങ​ളു​ടെ കീ​ഴി​ലാ​യി മ​താ​ദ്ധ്യ​യ​നം ചെ​യ്യു​ന്ന ശി​ഷ്യ​ൻ​മാ​ർ​ക്ക് ഉ​പ​ക​രി​ക്കു​ന്ന​ത് യു​ക്ത​മാ​യി​രി​ക്കു​മെ​ന്ന് ചി​ൻ​മ​യ സ്വാ​മി​ക​ൾ പ​റ​ഞ്ഞു. സ്വാ​മി​തൃ​പ്പാ​ദ​ങ്ങ​ൾ​ക്ക് അ​ത് ബോ​ദ്ധ്യ​മാ​കു​ക​യും അ​തി​ലേ​ക്ക് പ​ണം പി​രി​വ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ 1069 മേ​ടം 12 ന് ​ആ സ്വ​ത്ത് ചി​ൻ​മ​യ​സ്വാ​മി​ക​ൾ, നാ​രാ​യ​ണ​ഗു​രു​സ്വാ​മി​യു​ടെ പേ​രി​ൽ ധ​ർ​മ്മ​സ്വ​ത്താ​യി എ​ഴു​തി​കൊ​ടു​ത്തു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധ​മാ​യി അ​ധി​ക കാ​ലം ചെ​ല്ലു​ന്ന​തി​നു മു​മ്പ് വ​ലി​യൊ​രു സി​വി​ൽ വ്യാ​വ​ഹാ​രം ന​ട​ക്കു​ക​യും സ്വ​ത്തി​ന്‍റെ കൈ​മാ​റ്റം അ​സാ​ധു​വാ​ണെ​ന്ന് വി​ധി​യു​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തി​നൊ​രു മു​ഖ്യ​കാ​ര​ണം സ്വാ​മി​ക​ൾ സാ​ക്ഷി​യാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ അ​ചി​രേ​ണ സ്വാ​മി​ക​ളെ സി​വി​ൽ കോ​ട​തി​ക​ളി​ൽ ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു. 

 


വാർത്തകൾ

Sign up for Newsletter



top