ISL-2018-219
16
February 2019 - 11:44 pm IST
Flash News
Archives

Mollywood

V A Shrikumar-mohanlal-m-t-vasudevan-nair-

രണ്ടാമൂഴം; എംടിയെ നേരിൽ കണ്ട് മാപ്പ് ചോദിക്കുമെന്ന് സംവിധായകൻ വി.എ.ശ്രീകുമാർ‌

Published:11 October 2018

രണ്ടാമൂഴം എത്രയും വേഗം സിനിമയായി കാണണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം ഞാൻ നിറവേറ്റും.  തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്‍റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്. അദ്ദേഹത്തെ നേരിൽ കണ്ട് മാപ്പ് ചോദിക്കും

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിന്‍റെ വരവിനായ്. എന്നാൽ ചിത്രത്തിൽ നിന്നു എം.ടി.വാസുദേവൻ പിൻമാറിയെന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. ചിത്രത്തിന്‍റെ തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എം.ടി. കോടതിയെയും സമീപിച്ചിരിക്കുകയാണ്. എന്നാൽ ഇതിനു കാരണക്കാരൻ താനാണെന്നും അദ്ദേഹത്തെ നേരിൽ കണ്ട് കാര്യങ്ങൾ സംസാരിക്കുമെന്നും വ്യക്തമാക്കി ചിത്രത്തിന്‍റെ സംവിധായകൻ വി.എ.ശ്രീകുമാർ.

രണ്ടാമൂഴം എത്രയും വേഗം സിനിമയായി കാണണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം ഞാൻ നിറവേറ്റും.  തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്‍റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്. അദ്ദേഹത്തെ നേരിൽ കണ്ട് മാപ്പ് ചോദിക്കും.

ഒടിയന്‍റെ തിരക്കുകളിൽപ്പെട്ടു പോയതു കൊണ്ടാണ് എംടിയെ ബന്ധപ്പെടാൻ സാധിക്കാതിരുന്നത്. അടുത്ത ജൂലൈയിൽ ചിത്രത്തിന്‍റെ ചിത്രീകരണജോലികൾ ആരംഭിക്കുന്നതിന് നടപടി ആരംഭിക്കുമെന്നും ശ്രീകുമാർ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

രണ്ടാമൂഴം നടക്കും!

എം. ടി. സാറിനെ പ്രൊജക്റ്റിനെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്‍റെ വീഴ്ച്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്‍റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്.

ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും, സങ്കീർണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു എസ് സന്ദർശിച്ചിരുന്നു.

മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രൊജക്റ്റിന്‍റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.
പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്‍റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്‍റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.
മലയാളികളുടെ അഭിമാനമായ എം. ടി സാറിന്‍റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ല.

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top