ISL-2018-219
16
February 2019 - 11:52 pm IST
Flash News
Archives

Comment

indrajith-poornima-indrajith

വീട്ടിൽ നിന്ന് ഫൂഡ് കിട്ടണമെങ്കിൽ രണ്ടു വരി പാടണം ... ഈ ചോദ്യം കേട്ട് ഇന്ദ്രജിത്ത് ഞെട്ടിയുണ്ടാകും

Published:11 October 2018

വീട്ടിലെ ഡൈനിങ് ടേബിളിന് മുന്നിലിരുന്നാണ് ഇന്ദ്രജിത്ത് പാട്ടു പാടുന്നത്. ഇന്ദ്രജിത്തിന്‍റെ ഭാര്യ പൂർണിമയാണ് ഈ പാട്ടു പാടുന്ന വിഡിയോ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്

ദിൽ ഹേ തുമാര നഹീ... ആമിർ ഖാനും പൂജ ബട്ടും ഒന്നിച്ച ബോളിവുഡിലെ സുന്ദരഗാനം.. ആ പാട്ടു പാടി വീട്ടിൽ താരമായിരിക്കുന്ന നടൻ സോഷ്യൽ മീഡിയകളിലും വൈറലാകുകയാണിപ്പോൾ. അ‍ഭിനയിക്കാൻ മാത്രമല്ല പാട്ടുപാടാനും മിടുക്കനാണെന്നു തെളിയിച്ച താരപുത്രൻ ഇന്ദ്രജിത്താണ് പാട്ടു പാടി വീണ്ടും ആരാധകരുടെ പ്രിയം സ്വന്തമാക്കുന്നത്. 

വീട്ടിലെ ഡൈനിങ് ടേബിളിന് മുന്നിലിരുന്നാണ് ഇന്ദ്രജിത്ത് പാട്ടു പാടുന്നത്. ഇന്ദ്രജിത്തിന്‍റെ ഭാര്യ പൂർണിമയാണ് ഈ പാട്ടു പാടുന്ന വിഡിയോ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇന്ദ്രജിത്തിനെയും പൂർണിമയെയും അവർക്കൊപ്പം ഇരുന്ന് അച്ഛന്‍റെ പാട്ട് കേട്ട് ചിത്രം വരയ്ക്കുന്ന മകൾ നക്ഷത്രയെയും ഈ വിഡിയോയിൽ കാണാം.

 ഇന്ദ്രജിത്ത് ഗായകനാണെന്ന എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇന്ദ്രജിത്തിന്‍റെ മൂത്ത മകൾ പ്രാർഥനയും മികച്ച പാട്ടുകാരിയാണ്. മോഹൻലാൽ, ദി ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് പ്രാർത്ഥന.

സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. പ്രാർഥനയും സോഷ്യൽ മീഡിയ താരമാണ്. നടന്‍റെ പാട്ടു വിഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. കമന്‍റ്‌സും ലൈക്കും ഷെയറുമൊക്കെയായി വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വീട്ടിൽ ഫൂഡ് കിട്ടണമെങ്കിൽ രണ്ടു വരി പാടണം അല്ലേ... കാലത്തിന്‍റെയൊരു പോക്കേ എന്നു ഒരു വിരുതൻ കമന്‍റ് ചെയ്‌തിരിക്കുന്നതും കാണാം.

പാട്ടിന്‍റെ വിഡിയോ കാണാം:

 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top