ISL-2018-219
16
February 2019 - 11:50 pm IST
Flash News
Archives

Bollywood

amithabh-bachan

ബിഗ് ബി ആരാധകർക്ക് പിറന്നാൾ സമ്മാനവുമായി സേ രാ നരസിംഹ റെഡിയുടെ ഫസ്റ്റ് ലുക്ക്

Published:11 October 2018

ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്ന ഫസ്റ്റ് ലുക്കിൽ തീർത്തും വ്യത്യസ്തമായ രൂപത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. നീണ്ട താടിയും മുടിയും തീഷ്ണമായ നോട്ടവുമെല്ലാം ഗോസായി വെങ്കണ്ണയെന്ന കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുന്നു.

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ ഇതിഹാസം താരം അമിതാഭ് ബച്ചൻ തന്‍റെ 76-ാം പിറന്നാൾ ആഘോഷിക്കുകയാണിന്ന്. നിരവധി കഥാപത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച ബിഗ് ബിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്‍റെ ആരാധകർക്കായി സേ രാ നരസിംഹ റെഡിയുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. 

ചിത്രത്തിൽ ചിരഞ്ജീവിയ്ക്കൊപ്പമാകും അമിതാഭ് ബച്ചൻ വെള്ളിത്തിരയിലെത്തുക. ഗോസായി വെങ്കണ്ണ എന്ന കഥാപാത്രത്തെയാണ് ബിഗ് ബി അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്ന ഫസ്റ്റ് ലുക്കിൽ തീർത്തും വ്യത്യസ്തമായ രൂപത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. നീണ്ട താടിയും മുടിയും തീഷ്ണമായ നോട്ടവുമെല്ലാം ഗോസായി വെങ്കണ്ണയെന്ന കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുന്നു.

 

 

 

 

സ്വാതന്ത്ര്യ സമര നേതാവ് ഉയ്യാലവാഡ നരസിംഹ റെഡിയുടെ ജീവിതകഥ അഭ്രപാളികളിലെത്തിക്കുന്ന സേ രാ നരസിംഹ റെഡി ചിരഞ്ജീവിയുടെ 151-മത് ചിത്രമാണ്. അദ്ദേഹത്തിന്‍റെ മകനും നടനുമായ രാം ചരൺ നിർ‌മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സുരേന്ദർ റെഡിയാണ്.

തന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ സിനിമയിൽ ബിഗ് ബി അഭിനയിക്കണമെന്ന ചിരഞ്ജീവിയുടെ ആഗ്രഹപ്രകാരമാണ് ബച്ചൻ ഈ ചിത്രത്തിലേക്കെത്തുന്നത്. 150 കോടി മുതൽ മുടക്കിലാണ് ചിത്രത്തിന്‍റെ നിർമാണം. ആമിർ ഖാനൊപ്പമുള്ള തഗ്സ് ഒഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രമാണ് അമിതാഭ് ബച്ചന്‍റെതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രം.  


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top