ISL-2018-219
16
December 2018 - 1:59 am IST
Flash News
Archives

Cricket

malinga-metoo

ഐപിഎല്ലിനിടെ ലൈംഗികാതിക്രമം: മീടുവിൽ കുടുങ്ങി മലിംഗയും

Published:11 October 2018

ഐപിഎൽ മൽസരത്തിനിടെ ഇന്ത്യയിൽ വച്ച് മലിംഗ ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയത് പിന്നണി ഗായികയായ ചിന്മയി ശ്രീപ്രദയാണ്. 

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് താരം അർ‌ജുൻ രണതുംഗയ്ക്ക് പിന്നാലെ മീടൂ ആരോപണത്തിൽ കുടുങ്ങി ലസിത് മലിംഗയും. രാജ്യത്ത് വൻ ചർച്ചയായിക്കൊണ്ടിരിക്കുന്ന മീടു ക്യാംപെയിന്‍റെ ഭാഗമായി പലരും വൻ വെളിപ്പെടുത്തലുകളാണ് നടത്തുന്നത്. ഐപിഎൽ മൽസരത്തിനിടെ ഇന്ത്യയിൽ വച്ച് മലിംഗ ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയത് പിന്നണി ഗായികയായ ചിന്മയി ശ്രീപാദയാണ്. 

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ താരമായിരുന്നു മലിംഗ. എന്നാൽ മലിംഗ പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയുടെ പേരു വെളിപ്പെടുത്താൻ ചിന്മയി തയ്യാറായില്ല. പത്ത് സീസണുകളിലും മുംബൈ ഇന്ത്യൻസിന്‍റെ താരമായിരുന്ന മലിംഗ, എക്കാലത്തേയും മികച്ച ബൗളർമാരിൽ ഒരാളാണ്. 
 

ചിന്മയി തന്‍റെ ട്വിറ്ററിൽ ക്രിക്കറ്റ് താരം ലസിത് മലിംഗ എന്ന തലക്കെട്ടൊടെ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്. 

പേരു വെളിപ്പെടുത്താൻ എനിക്ക് ആഗ്രഹമില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് മുംബൈയിലെ ഒരു ഹോട്ടലിൽ സുഹൃത്തിനൊപ്പം താമസിക്കുമ്പോഴാണ് സംഭവം. ഒരു ദിവസം ഹോട്ടലിൽ ‍ഞാൻ സുഹൃത്തിനെ കാത്തിരിക്കുകയായിരുന്നു. സുഹൃത്ത് തന്‍റെ റൂമിലുണ്ടെന്ന് പറഞ്ഞ് ഐപിഎല്ലിൽ കളിക്കുന്ന പ്രശസ്തനായ ഒരു ശ്രീലങ്കൻ കളിക്കാരൻ എന്‍റെ അടുത്തെത്തി. ഞാൻ അയാളോടൊപ്പം റൂമിൽ ചെന്നെങ്കിലും സുഹൃത്ത് അവിടെയില്ലായിരുന്നു. പെട്ടെന്നു തന്നെ അയാൾ എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. എന്നിട്ട് അപമാനിക്കാൻ ശ്രമിച്ചു.

എനിക്ക് അയാളെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. ഞാൻ കണ്ണും വായും മുറുക്കെ അടച്ചു കിടന്നു. എന്നിട്ടും അയാളെന്‍റെ മുഖത്ത് തോന്നിയതെല്ലാം ചെയ്തു. ഇതിനിടെ അയാൾക്ക് മദ്യവുമായി ഹോട്ടൽ ജീവനക്കാരിലൊരാൾ വാതിലിൽ വന്നുമുട്ടി. അയാൾ വാതിൽ തുറക്കാൻ പോയ തക്കത്തിന് ഞാൻ എഴുന്നേറ്റ് ഓടി വാഷ് റൂമിൽ പോയി മുഖം കഴുകി. ഹോട്ടൽ ജീവനക്കാരൻ പോയതിനൊപ്പം ഞാനും പുറത്തേക്കോടി രക്ഷപ്പെട്ടു. അയാൾ എന്നെ അപമാനിച്ചു.

ഞാൻ മനഃപൂർവം അയാളുടെ മുറിയിലേക്കു പോയതാണെന്ന് ആളുകൾ പറഞ്ഞേക്കാം. അയാളുടെ പ്രശസ്തി മുതലെടുക്കാനുള്ള ശ്രമമാണെന്നും വ്യാഖ്യാനിച്ചേക്കാം. ഇതു ഞാൻ അർഹിക്കുന്നതാണെന്ന് പറയുന്നവരുമുണ്ടാകാം.

 

 

 


വാർത്തകൾ

Sign up for Newsletter



top