ISL-2018-219
16
October 2018 - 4:48 am IST
Flash News
Archives

Cricket

viart-kohli-prithvi-shaw

പൃ​ഥ്വി​ക്ക് വ​ള​രാ​നു​ള്ള അ​ന്ത​രീ​ക്ഷം ഒ​രു​ക്ക​ണം​: കോ​ഹ്‌​ലി

Published:12 October 2018

ക്രി​ക്ക​റ്റ്  ഇ​തി​ഹാ​സ​ങ്ങ​ളാ​യ സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റോ​ടും വീ​രേ​ന്ദ​ർ സെ​വാ​ഗി​നോ​ടും പൃ​ഥ്വി​യെ ഉ​പ​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​രാ​ടി​ന്‍റെ പ്ര​തി​ക​ര​ണം.പൃ​ഥ്വി​ക്ക് സ്വ​ന്തം ക​ഴി​വു​ക​ൾ വ​ള​ർ​ത്താ​നു​ള്ള ഇ​ടം ന​ൽ​ക​ണം. പൃ​ഥ്വി പ്ര​തി​ഭാ​ധ​ന​നാ​ണെ​ന്നും വ​ലി​യ ക​ഴി​വു​ള്ള​യാ​ളാ​ണെ​ന്നും എ​ല്ലാ​വ​രും ക​ണ്ട​താ​ണ്- കോ​ഹ്‌​ലി പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ പു​തി​യ ബാ​റ്റി​ങ് സെ​ൻ​സേ​ഷ​ൻ പൃ​ഥ്വി ഷാ​യെ മു​ൻ താ​ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി. താ​ര​ത​മ്യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് പൃ​ഥ്വി​ക്ക് വ​ള​രാ​നു​ള്ള അ​ന്ത​രീ​ക്ഷ​മൊ​രു​ക്ക​ണ​മെ​ന്ന് കോ​ഹ്‌​ലി ആ​വ​ശ്യ​പ്പെ​ട്ടു.  ക്രി​ക്ക​റ്റ്  ഇ​തി​ഹാ​സ​ങ്ങ​ളാ​യ സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റോ​ടും വീ​രേ​ന്ദ​ർ സെ​വാ​ഗി​നോ​ടും പൃ​ഥ്വി​യെ ഉ​പ​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​രാ​ടി​ന്‍റെ പ്ര​തി​ക​ര​ണം.പൃ​ഥ്വി​ക്ക് സ്വ​ന്തം ക​ഴി​വു​ക​ൾ വ​ള​ർ​ത്താ​നു​ള്ള ഇ​ടം ന​ൽ​ക​ണം. പൃ​ഥ്വി പ്ര​തി​ഭാ​ധ​ന​നാ​ണെ​ന്നും വ​ലി​യ ക​ഴി​വു​ള്ള​യാ​ളാ​ണെ​ന്നും എ​ല്ലാ​വ​രും ക​ണ്ട​താ​ണ്- കോ​ഹ്‌​ലി പ​റ​ഞ്ഞു. 

ക്രി​ക്ക​റ്റി​ന്‍റെ ഏ​റ്റ​വും ഉ​ന്ന​ത​ത​ല​ത്തി​ൽ ക​ളി​ക്കാ​നു​ള്ള മി​ക​വ് പൃ​ഥ്വി​ക്കു​ണ്ടെ​ന്ന് ന​മ്മ​ളെ​ല്ലാം ക​രു​തു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ്ര​ക​ട​നം അ​യാ​ൾ​ക്ക് ആ​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യും. വ​ള​രെ സൂ​ക്ഷ്മ​മാ​യി കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​യാ​ളാ​ണ് പൃ​ഥ്വി. സാ​ഹ​ച​ര്യ​ങ്ങ​ളെ പൃ​ഥി ന​ന്നാ​യി മ​ന​സി​ലാ​ക്കു​ന്നു. ടീ​മം​ഗ​ങ്ങ​ളെ​ല്ലാം പൃ​ഥ്വി​യി​ൽ സ​ന്തു​ഷ്ട​രാ​ണ്.പൃ​ഥി​യെ ആ​രു​മാ​യും താ​ര​ത​മ്യം ചെ​യ്യാ​ൻ പാ​ടി​ല്ല. സ​മ്മ​ർ​ദ​ത്തി​ലേ​ക്ക് പൃ​ഥ്വി​യെ വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്. ക്രി​ക്ക​റ്റ് ആ​സ്വ​ദി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ന​മ്മ​ൾ ക​രു​തു​ന്ന​തു​പോ​ലൊ​രു ക​ളി​ക്കാ​ര​നാ​യി പ​തി​യെ വ​ള​രാ​നു​ള്ള അ​ന്ത​രീ​ക്ഷം പൃ​ഥ്വി​ക്ക് ഒ​രു​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. 

അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ന്‍റെ അ​ന്ന് രാ​വി​ലെ ക്യാ​പ് ല​ഭി​ക്കു​മ്പോ​ൾ തീ​ർ​ച്ച​യാ​യും സ​മ്മ​ർ​ദ​മു​ണ്ടാ​വും. എ​ന്നാ​ൽ 10-15 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ​യും അ​ത്ര തീ​വ്ര​മ​ല്ല അ​ത്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ സ​മ്മ​ർ​ദം അ​തി​ജീ​വി​ക്കു​ന്ന​തി​ന് ഇ​പ്പോ​ഴ​ത്തെ യു​വ​താ​ര​ങ്ങ​ളെ ഐ​പി​എ​ൽ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. നി​റ​യെ കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ ക​ളി​ക്കു​ന്ന ഐ​പി​എ​ല്ലി​ൽ വ​ലി​യ വേ​ദി​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ ക​ളി​ക്കാ​ർ നേ​രി​ട്ടി​ട്ടു​ണ്ട്. അ​തി​നാ​ൽ​ത്ത​ന്നെ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​ദ്യ​മാ​യി ഇ​റ​ങ്ങു​മ്പോ​ൾ താ​ര​ങ്ങ​ൾ ഭ​യ​ച​കി​ത​രാ​കി​ല്ലെ​ന്നും കോ​ഹ്‌​ലി ചൂ​ണ്ടി​ക്കാ​ട്ടി. 


വാർത്തകൾ

Sign up for Newsletter



top