ISL-2018-219
18
October 2018 - 11:23 pm IST
Flash News
Archives

Cricket

india-vs-west-india-2nd-test

ഈ​സി ടെ​സ്റ്റി​ന് ഇ​ന്ത്യ ; ഇ​ന്ത്യ വി​ൻ​ഡീ​സ് ര​ണ്ടാം ടെ​സ്റ്റി​ന് ഇ​ന്നു തു​ട​ക്കം

Published:12 October 2018

രാ​ജ്കോ​ട്ടി​ൽ ഇ​ന്ത്യ​യ്ക്ക് എ​ല്ലാം ശു​ഭ​ക​ര​മാ​യി​രു​ന്നു. അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ പൃ​ഥ്വി ഷാ ​ഉ​ശി​ര​ൻ സെ​ഞ്ച്വ​റി​യോ​ടെ വ​ര​വ​റി​യി​ച്ചു. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ചേ​തേ​ശ്വ​ർ പൂ​ജാ​ര​യും ഫോം ​അ​ടി​വ​ര​യി​ട്ടു. ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ബാ​റ്റ് ശ​ബ്ദി​ച്ച​തും ഇ​ന്ത്യ​യ്ക്ക് സ​ന്തോ​ഷം പ​ക​ർ​ന്ന കാ​ര്യ​മാ​ണ്.

ഹൈ​ദ​രാ​ബാ​ദ്: ഓ​സ്ട്രേ​ലി​യ​യു​മാ​യി അ​വ​രു​ടെ നാ​ട്ടി​ലെ അ​ങ്ക​ത്തി​ന് മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ന​ത്തി​നും ല​ഭി​ക്കു​ന്ന അ​വ​സ​രം മു​ത​ലാ​ക്കു​ക ഉ​ന്ന​മി​ട്ട് വെ​സ്റ്റി​ൻ​ഡീ​സു​മാ​യു​ള്ള ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും. രാ​ജ്കോ​ട്ടി​ൽ ഇ​ന്നി​ങ്സി​നും 272 റ​ൺ​സി​നും വി​ൻ​ഡീ​സി​നെ ത​ച്ചു​ത​ക​ർ​ത്ത വി​രാ​ട് കോ​ഹ്‌​ലി​യും സം​ഘ​വും ഒ​രി​ക്ക​ൽ​ക്കൂ​ടി വ​ലി​യൊ​രു ജ​യ​ത്തി​ൽ ക​ണ്ണു​വ​യ്ക്കു​ന്നു. ആ​ദ്യ ടെ​സ്റ്റി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടൊ​രു പോ​രാ​ട്ടം പു​റ​ത്തെ​ടു​ക്കാ​നാ​യി​രി​ക്കും വി​ൻ​ഡീ​സി​ന്‍റെ ശ്ര​മം. ഹൈ​ദ​രാ​ബാ​ദ് വേ​ദി​യാ​കു​ന്ന ക​ളി രാ​വി​ലെ 9.30ന് ​തു​ട​ങ്ങും. 

രാ​ജ്കോ​ട്ടി​ൽ ഇ​ന്ത്യ​യ്ക്ക് എ​ല്ലാം ശു​ഭ​ക​ര​മാ​യി​രു​ന്നു. അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ പൃ​ഥ്വി ഷാ ​ഉ​ശി​ര​ൻ സെ​ഞ്ച്വ​റി​യോ​ടെ വ​ര​വ​റി​യി​ച്ചു. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ചേ​തേ​ശ്വ​ർ പൂ​ജാ​ര​യും ഫോം ​അ​ടി​വ​ര​യി​ട്ടു. ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ബാ​റ്റ് ശ​ബ്ദി​ച്ച​തും ഇ​ന്ത്യ​യ്ക്ക് സ​ന്തോ​ഷം പ​ക​ർ​ന്ന കാ​ര്യ​മാ​ണ്.  പ​ക്ഷേ, അ​ജി​ൻ​ക്യ ര​ഹാ​നെ​യും കെ.​എ​ൽ. രാ​ഹു​ലും താ​ളം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​ൽ സ്ഥാ​നം ഉ​റ​പ്പി​ക്കാ​ൻ ഇ​രു​വ​ർ​ക്കും ല​ഭി​ക്കു​ന്ന അ​വ​സാ​ന അ​വ​സ​ര​മാ​കും ഇ​ത്. രാ​ഹു​ൽ- പൃ​ഥി ഓ​പ്പ​ണി​ങ് പ​രീ​ക്ഷ​ണം തു​ട​രു‌​മെ​ന്നാ​ണ് സെ​ല​ക്റ്റ​ർ​മാ​ർ ന​ൽ​കു​ന്ന സൂ​ച​ന. ക​ഴി​ഞ്ഞ പ​തി​നാ​ല് മാ​സ​ത്തി​നി​ടെ ഒ​രു സെ​ഞ്ച്വ​റി പോ​ലും നേ​ടാ​നാ​കാ​ത്ത ര​ഹാ​നെ​യ്ക്കാ​ണ് ഹൈ​ദ​രാ​ബാ​ദ് ടെ​സ്റ്റ് അ​തി​നി​ർ​ണാ​യ​കം. 

ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​ർ വി​ൻ​ഡീ​സ് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് പ​തി​യ ചി​ല പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കി.‌ കു​ൽ​ദീ​പ് യാ​ദ​വും ആ​ർ.​അ​ശ്വി​നും പ​രി​ച​യ​ക്കു​റ​വു​ള്ള വി​ൻ​ഡീ​സ് ബാ​റ്റി​ങ് നി​ര​യ്ക്ക് പ്ര​ഹേ​ളി​ക​യാ​യി​ത്തീ​ർ​ന്നു. പേ​സ് നി​ര​യി​ൽ മു​ഹ​മ്മ​ദ് ഷ​മി​യും ഉ​മേ​ഷ് യാ​ദ​വും ത​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ വി​നി​യോ​ഗി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കും. ഹൈ​ദ​രാ​ബാ​ദി​ലെ പി​ച്ച് തു​ട​ക്ക​ത്തി​ൽ ബാ​റ്റി​ങ്ങി​നും പി​ന്നീ​ട് സ്പി​ന്നി​നും അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ ടോ​സ് നി​ർ​ണാ​യ​ക​മാ​കും. ഇ​ന്ത്യ ആ​ദ്യം ബാ​റ്റ് ചെ​യ്ത് കൂ​റ്റ​ൻ സ്കോ​ർ ഉ​യ​ർ​ത്തി​യാ​ൽ മ​റ്റൊ​രു "ത്രി​ദി​ന' മ​ത്സ​ര​മാ​യി​മാ​റി​യേ​ക്കും ര​ണ്ടാം ടെ​സ്റ്റും. 

കെ​യ്റ​ൺ പ​വ​ലി​ന്‍റെ​യും റോ​സ്റ്റ​ൻ ചേ​സി​ന്‍റെ​യും അ​ർ​ധ ശ​ത​ക​ങ്ങ​ളാ​ണ് രാ​ജ്കോ​ട്ടി​ൽ വി​ൻ​ഡീ​സി​ന് ല​ഭി​ച്ച ആ​ശ്വാ​സ​ങ്ങ​ൾ. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ എ​ല്ലാം വേ​ഗം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് അ​വ​ർ ബാ​റ്റ് വീ​ശി​യ​ത്. ര​ണ്ട്‌ ഇ​ന്നി​ങ്സി​ലു​മാ​യി നൂ​റ് ഓ​വ​റു​ക​ൾ പോ​ലും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത വി​ൻ​ഡീ​സ് ബാ​റ്റി​ങ് നി​ര ക​ളി​യോ​ടു​ള്ള സ​മീ​പ​നം മാ​റ്റി​യേ​തീ​രൂ.സ്റ്റാ​ർ പേ​സ​ർ കെ​മ​ർ റോ​ച്ചി​ന്‍റെ‌ തി​രി​ച്ചു​വ​ര​വ് വി​ൻ​ഡീ​സ് ബൗ​ളി​ങ് നി​ര​യു​ടെ മൂ​ർ​ച്ച കൂ​ട്ടും. ക്യാ​പ്റ്റ​ൻ ജാ​സ​ൻ ഹോ​ൾ​ഡ​ർ ഇ​ത്ത​വ​ണ​യും ക​ളി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. ഷാ​നൊ​ൻ ഗ​ബ്രി​യേ​ലി​ന്‍റെ കാ​ര്യ​ത്തി​ലും ചി​ല സ​ന്ദേ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു. 

സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​തി​ഥേ​യ ടീ​മി​നെ ചെ​റു​ക്കാ​ൻ ദേ​വേ​ന്ദ്ര ബി​ഷു​വി​ന്‍റെ പ​ന്തേ​റി​നേ സാ​ധി​ക്ക‌ൂ. പ​ക്ഷേ, ക​ഴി​ഞ്ഞ ടെ​സ്റ്റി​ൽ ആ​വോ​ളം റ​ൺ​സ് വ​ഴ​ങ്ങി​യ ബി​ഷു വി​ൻ​ഡീ​സി​നെ നി​രാ​ശ​പ്പെ​ടു​ത്തി. ബി​ഷു ഫോ​മി​ലെ​ത്തി​യാ​ൽ വ​ലി​യ സ്കോ​റെ​ന്ന ഇ​ന്ത്യ​ൻ മോ​ഹം ത​ട​യ​പ്പെ​ട്ടേ​ക്കും. ഉ​യി​ർ​പ്പി​നു​ള്ള ക​രീ​ബി​യ​ൻ ദാ​ഹ​ത്തെ​യും ഇ​ന്ത്യ ക​രു​ത​ലോ​ടെ കാ​ണ​ണം. 


വാർത്തകൾ

Sign up for Newsletter



top