ISL-2018-219
16
October 2018 - 5:32 am IST
Flash News
Archives

World

rafale-deal

റഫേൽ‌ കരാർ; റിലയൻസിനെ പങ്കാളിയാക്കിയത് ഇന്ത്യ നിർബന്ധിച്ചിട്ടല്ല: ഫ്രഞ്ച് കമ്പനി

Published:12 October 2018

ആരെ തെരഞ്ഞെടുക്കണമെന്നുള്ളത് കമ്പനിയുടെ തീരുമാനമാണ്. ഇന്ത്യൻ നിയമങ്ങളനുസരിച്ചാണ് പങ്കാളിയെ തെരഞ്ഞെടുത്തത്. യുദ്ധവിമാനക്കരാറിൽ പത്തു ശതമാനം മാത്രമാണ് റിലയൻസിന്‍റെ നിക്ഷേപമെന്നും ഡസോൾട്ട് സിഇഒ എറിക് ട്രാപ്പിയർ പറഞ്ഞു. 

ന്യൂഡൽഹി: റഫേൽ ഇടപാടിൽ കേന്ദ്രത്തിനെ പിന്തുണച്ച് ഫ്രഞ്ച് കമ്പനി ഡെസോ ഏവിയേഷൻ. കേന്ദ്രം നിർബന്ധിച്ചിട്ടാണ് റഫേൽ കരാറിൽ റിലയൻലസിനെ പങ്കാളികളാക്കിയതെന്നുള്ള ആരോപണങ്ങൾ തള്ളി, റിലയൻസിനെ പങ്കാളിയാക്കിയത് കമ്പനിയുടെ തീരുമാനപ്രകാരമാണെന്നു അവർ വ്യക്തമാക്കി. 

ആരെ തെരഞ്ഞെടുക്കണമെന്നുള്ളത് കമ്പനിയുടെ തീരുമാനമാണ്. ഇന്ത്യൻ നിയമങ്ങളനുസരിച്ചാണ് പങ്കാളിയെ തെരഞ്ഞെടുത്തത്. യുദ്ധവിമാനക്കരാറിൽ പത്തു ശതമാനം മാത്രമാണ് റിലയൻസിന്‍റെ നിക്ഷേപമെന്നും ഡസോൾട്ട് സിഇഒ എറിക് ട്രാപ്പിയർ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കണമെന്ന താൽപര്യം കൊ‌ണ്ടാണ് റിലയൻസുമായി സഹകരിച്ചത് കമ്പനി വ്യക്തമാക്കി.

റഫേൽ ഇടപാടിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനു ആശ്വാസം പകരുന്നതാണ് ഫ്രഞ്ച്  കമ്പനിയുടെ പ്രസ്താവന. 

കരാർ പൊതു മേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിനു നൽകുന്നതിനു പകരം സ്വകാര്യ കമ്പനിയായ റിലയൻസിനു നൽകിയത് കേന്ദ്രത്തിന്‍റെ സമ്മർദം മൂലമാണെന്നുള്ള മുൻ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്താവന വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷം ഒന്നടങ്കം കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു.

ഇടപാട് ജെപിസി രൂപികരിച്ച് അന്വേഷിക്കണെമന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ പ്രതിഛായ നിലനിർത്താൻ ഈ പ്രസ്താവ സഹായകരമാകും. 


വാർത്തകൾ

Sign up for Newsletter



top