ISL-2018-219
16
October 2018 - 5:22 am IST
Flash News
Archives

Religious

sree-narayana-guru

അ​​ന്ധ​​കാ​​ര​​ത്തി​​ൽ നി​​ന്നു പ്ര​​കാ​​ശ​​ത്തി​​ലേക്ക്

Published:12 October 2018

അ​​രു​​വി​​പ്പു​​റ​​ത്തെ ശി​​വ​​പ്ര​​തി​​ഷ്ഠ​​യോ​​ടെ ത​​ങ്ങ​​ളു​​ടെ ചി​​ര​​കാ​​ലാ​​ഭി​​ലാ​​ഷം പൂ​​വ​​ണി​​ഞ്ഞ​​താ​​യി ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ടു. അ​​വ​​രി​​ൽ പ​​ല​​രും ത​​ങ്ങ​​ളു​​ടെ നാ​​ട്ടി​​ലും പ്ര​​തി​​ഷ്ഠ ന​​ട​​ത്ത​​ണ​​മെ​​ന്ന അ​​പേ​​ക്ഷ​​യു​​മാ​​യി ഗു​​രു​​സ​​വി​​ധ​​ത്തി​​ലെ​​ത്തി

ഗു​​രു​​ദേ​​വ​​ന്‍റെ ക്ഷേ​​ത്ര​​സ​​ങ്ക​​ല്പം എ​​ന്താ​​യി​​രു​​ന്നു​​വെ​​ന്ന​​തി​​നെ കു​​റി​​ച്ച് പി​​ൽ​​ക്കാ​​ല​​ത്തു പ​​ല ച​​ർ​​ച്ച​​ക​​ളും ന​​ട​​ന്നി​​ട്ടു​​ണ്ട്. സ​​മൂ​​ഹ​​ത്തി​​ന് ക്ഷേ​​ത്ര​​വും ആ​​വ​​ശ്യ​​മാ​​ണ് എ​​ന്ന​​താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കാ​​ഴ്ച​​പ്പാ​​ട്. എ​​ന്നാ​​ൽ അ​​ത് ആ​​ർ​​ഭാ​​ട​​ത്തി​​നും പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നും വേ​​ണ്ടി​​യാ​​ക​​രു​​ത് എ​​ന്ന​​താ​​യി​​രു​​ന്നു നി​​ഷ്ക​​ർ​​ഷ. വി​​ശ്വാ​​സി​​ക​​ളു​​ടേ​​താ​​ണു ക്ഷേ​​ത്രം. ക്ഷേ​​ത്ര​​സ​​ങ്ക​​ല്പ​​ത്തെ കു​​റി​​ച്ചോ,​ ആ​​ചാ​​ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചോ അ​​വി​​ശ്വാ​​സി​​ക​​ളു​​മാ​​യി ത​​ർ​​ക്കി​​ക്കാ​​ൻ അ​​ദ്ദേ​​ഹം മു​​തി​​ർ​​ന്നു​​മി​​ല്ല. അ​​രു​​വി​​പ്പു​​റ​​ത്തെ ശി​​വ​​പ്ര​​തി​​ഷ്ഠ​​യോ​​ടെ ത​​ങ്ങ​​ളു​​ടെ ചി​​ര​​കാ​​ലാ​​ഭി​​ലാ​​ഷം പൂ​​വ​​ണി​​ഞ്ഞ​​താ​​യി ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ടു. അ​​വ​​രി​​ൽ പ​​ല​​രും ത​​ങ്ങ​​ളു​​ടെ നാ​​ട്ടി​​ലും പ്ര​​തി​​ഷ്ഠ ന​​ട​​ത്ത​​ണ​​മെ​​ന്ന അ​​പേ​​ക്ഷ​​യു​​മാ​​യി ഗു​​രു​​സ​​വി​​ധ​​ത്തി​​ലെ​​ത്തി.  ചി​​റ​​യി​​ൻ​​കീ​​ഴ് വ​​ക്ക​​ത്ത്, ദേ​​വേ​​ശ്വ​​രം എ​​ന്ന ക്ഷേ​​ത്ര​​മാ​​യി​​രു​​ന്നു പി​​ന്നീ​​ട് പ്ര​​തി​​ഷ്ഠി​​ച്ച​​ത്. 1068 ൽ ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന് വ​​ട​​ക്കു​​ള്ള കു​​ള​​ത്തൂ​​ർ കോ​​ല​​ത്തു​​ക​​ര​​യി​​ൽ ഭ​​ഗ​​വ​​തി​​ക്ഷേ​​ത്രം ഉ​​ണ്ടാ​​യി​​രു​​ന്ന​​തു നീ​​ക്കം ചെ​​യ്ത് അ​​വി​​ടെ​​യും ശി​​വ​​ക്ഷേ​​ത്രം സ്ഥാ​​പി​​ച്ചു. 

ഈ​​ഴ​​വ​​രു​​ടെ വ​​ക​​യാ​​യി നി​​ര​​വ​​ധി കാ​​വു​​ക​​ളും ക്ഷേ​​ത്ര​​ങ്ങ​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ പ​​ലേ​​ട​​ത്തും ദു​​ർ​​ദേ​​വ​​ത​​ക​​ളെ​​യാ​​ണു പ്ര​​തി​​ഷ്ഠി​​ച്ചി​​രു​​ന്ന​​ത്. അ​​വ​​യെ ഉ​​ത്ത​​മാ​​രാ​​ധ​​ന ക്ര​​മ​​ത്തി​​ലു​​ള്ള ശി​​വ​​ക്ഷേ​​ത്ര​​ങ്ങ​​ളാ​​ക്കി​​യ​​തി​​നു പി​​ന്നി​​ൽ നീ​​ച​​ദേ​​വ​​ത​​ക​​ളി​​ൽ നി​​ന്നും അ​​നാ​​ചാ​​ര​​ങ്ങ​​ളി​​ൽ നി​​ന്നും സ​​മു​​ദാ​​യ​​ത്തെ കൈ​​പി​​ടി​​ച്ചു​​ക​​യ​​റ്റു​​ക​​യെ​​ന്ന മ​​ഹ​​ദ് ദൗ​​ത്യ​​മാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. ആ​​ട്,​ കോ​​ഴി മു​​ത​​ലാ​​യ​​വ​​യെ ബ​​ലി കൊ​​ടു​​ക്കു​​ന്ന ഏ​​ർ​​പ്പാ​​ടി​​ന് അ​​ന്ത്യം കു​​റി​​ക്കാ​​ൻ അ​​ദ്ദേ​​ഹം നി​​ശ്ച​​യി​​ച്ചു​​റ​​ച്ചി​​രു​​ന്നു. അ​​ന്ധ​​വി​​ശ്വാ​​സ​​ത്തി​​ൽ അ​​മ​​ർ​​ന്നു​​പോ​​യ വ​​ലി​​യൊ​​രു വി​​ഭാ​​ഗം നി​​ത്യ പ്ര​​കാ​​ശ​​ത്തി​​ന്‍റെ വ​​ഴി​​ക​​ളി​​ലെ​​ത്തി​​യ​​പ്പോ​​ൾ ജ​​ന്തു​​ബ​​ലി​​യും ദു​​ർ​​ദേ​​വ​​താ​​രാ​​ധ​​ന​​യും ക്ര​​മേ​​ണ നി​​ല​​ച്ചു.


വാർത്തകൾ

Sign up for Newsletter



top