ISL-2018-219
16
February 2019 - 11:08 pm IST
Flash News
Archives

National

air-india.jpeg

പറന്നുയരവെ എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിന്‍റെ മതിലിൽ ഇടിച്ചു

Published:12 October 2018

വിമാനത്തിന്‍റെ പിന്നിലെ ചക്രങ്ങളാണ് ഇടിച്ചത്. മതിലിന്‍റെ ഒരു ഭാഗം തകരുകയും വിമാനത്തിന്‍റെ ആന്‍റിനയും മറ്റ് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.

ചെന്നൈ:  എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്‍റെ മതിലിടിച്ച് തകർത്തു. ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 136 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. രണ്ട് ചക്രങ്ങൾക്ക് തകരാർ സംഭവിച്ച വിമാനം ദുബായ് യാത്ര റദ്ദാക്കി മുംബൈ വിമാനത്താവളത്തിലിറക്കി.

യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിമാനത്തിന്‍റെ പിന്നിലെ ചക്രങ്ങളാണ് ഇടിച്ചത്. മതിലിന്‍റെ ഒരു ഭാഗം തകരുകയും വിമാനത്തിന്‍റെ ആന്‍റിനയും മറ്റ് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് വിമാനത്താവള അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിലെ പൈലറ്റിനെയടക്കം ചോദ്യം ചെയ്‌ത് വരികയാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top