ISL-2018-219
16
February 2019 - 10:57 pm IST
Flash News
Archives

National

prisoners-free

ഗാന്ധിജിയുടെ 150-ാം പിറന്നാളിനു 900 തടവുകാരെ വിട്ടയച്ചു

Published:12 October 2018

ഒക്റ്റോബർ രണ്ട്, അടുത്ത വർഷം ഏപ്രിൽ ആറ്, ഒക്റ്റോബർ രണ്ട് എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായി തടവുകാരെ മോചിപ്പിക്കാനാണ് പദ്ധതി. മോചിപ്പിക്കുന്നതിനു മുന്നോടിയായി മഹാത്മാ ഗാന്ധിയുടെ സന്ദേശങ്ങൾ തടവുകാരിലേക്ക് എത്തിക്കുന്നതിനായി ഒരാഴ്ച നീണ്ട പരിപാടികൾ നടത്തണെമെന്ന നിർ‌ദേശവുമുണ്ട്. 

ന്യൂഡൽ‌ഹി: ഗാന്ധിജിയുടെ 150-ാം ജയന്തി ദിനമായ ഒക്റ്റോബർ രണ്ടിനു 900 തടവുകാരെ വിട്ടയച്ചു. ജയിലിൽ കഴിയുന്ന തടവുകാരെ മൂന്നുഘട്ടമായി മോചിപ്പിക്കുന്ന കേന്ദ്ര സർക്കാൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ വിട്ടയയ്ക്കൽ. ഗാന്ധിജിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം ഈ വർഷം ജൂലൈ 18 നു ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെടുത്തത്.

ഒക്റ്റോബർ രണ്ട്, അടുത്ത വർഷം ഏപ്രിൽ ആറ്, ഒക്റ്റോബർ രണ്ട് എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായി തടവുകാരെ മോചിപ്പിക്കാനാണ് പദ്ധതി. മോചിപ്പിക്കുന്നതിനു മുന്നോടിയായി മഹാത്മാ ഗാന്ധിയുടെ സന്ദേശങ്ങൾ തടവുകാരിലേക്ക് എത്തിക്കുന്നതിനായി ഒരാഴ്ച നീണ്ട പരിപാടികൾ നടത്തണെമെന്ന നിർ‌ദേശവുമുണ്ട്.  പുറത്തിറങ്ങുന്ന തടവുകാർക്ക് ഗാന്ധിജിയെ സംബന്ധിക്കുന്ന പുസ്തകങ്ങളും നൽകും. 

ഇങ്ങനെ വിട്ടയ്ക്കുന്നതിനു ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കോ വധശിക്ഷ പിന്നീട് ജീവപര്യന്തമായി ചുരുക്കിയവരെയോ മോചിപ്പിക്കില്ല. സ്ത്രീധനതുക ആവശ്യപ്പെട്ടുള്ള കൊലപാതകങ്ങള്‍, പീഡനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല.

60 തിനു മുകളില്‍ പ്രായമുള്ള ശിക്ഷയുടെ 50 ശതമാനം അനുവഭിച്ച പുരുഷന്മാര്‍ക്കും 55 നു വയസിന് മുകളില്‍ പ്രായമുള്ള ശിക്ഷയുടെ 50 ശതമാനം അനുവഭിച്ച സ്ത്രീകള്‍ക്കും ട്രാന്‍സ്‍ജെന്‍റേഴ്സിനുമാണ് പുറത്തിറങ്ങാന്‍ അവസരമുള്ളത്.
 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top