ISL-2018-219
16
October 2018 - 4:48 am IST
Flash News
Archives

National

manohar-parrikar.jpg

ആശുപത്രിയിൽ മന്ത്രിസഭ യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി

Published:12 October 2018

മുഖ്യമന്ത്രി ചികിത്സയിലായതിനാൽ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീക്കർ ആശുപത്രിയിൽ യോഗം വിളിച്ചത്. സെപ്റ്റംബർ 15 മുതൽ എയിംസിൽ ചികിത്സയിലാണ് പരീക്കർ.

ന്യൂഡൽഹി: മന്ത്രിസഭ യോഗത്തിനായി മന്ത്രിമാരെ ആശുപത്രിയിലേക്ക് വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. മനോഹർ പരീക്കർ ചികിത്സയിൽ കഴിയുന്ന ഡൽഹി എയിംസ് ആശുപത്രിയിലേക്കാണ് ഇദ്ദേഹം മന്ത്രിമാരെ വിളിച്ചുവരുത്തിയത്.

മുഖ്യമന്ത്രി ചികിത്സയിലായതിനാൽ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീക്കർ ആശുപത്രിയിൽ യോഗം വിളിച്ചത്. സെപ്റ്റംബർ 15 മുതൽ എയിംസിൽ ചികിത്സയിലാണ് പരീക്കർ.

മന്ത്രിമാർക്ക് ചില അധിക ചുമതലകൾ നൽകുമെന്നാണ് റിപ്പോർട്ട്. ചികിത്സയിലാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പരീക്കറെ മാറ്റില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസിന് സർക്കാർ രൂപവത്കരിക്കാൻ കഴിയാതെ വന്നപ്പോൾ ഗോവ ഫോർവേഡ് പാർട്ടി, മഹാരാഷ്‌ട്രവാദി ഗോമന്തക്, മൂന്ന് സ്വതന്ത്രർ എന്നിവരെ ഒപ്പം ചേർത്ത് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top