ISL-2018-219
16
December 2018 - 2:37 am IST
Flash News
Archives

Mollywood

kamal.jpg

റീ ബിൽഡിങ്; രാജ്യാന്തര ചലചിത്രമേള തീം പ്രഖ്യാപിച്ചു

Published:12 October 2018

ഇത്തവണ ഡിസംബർ ഏഴ് മുതൽ 13 വരെ തിരുവനന്തപുരത്തെ 12 തിയെറ്ററുകളിൽ വച്ചാണ് ചലചിത്രമേള നടക്കുന്നത്. എട്ടു ദിവസത്തെ മേള ചുരുക്കി ഏഴ് ദിവസമാക്കിയിട്ടുണ്ട്. സാധാരണ 180 വരെ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ 120 മുതൽ 130 വരെ സിനിമകളെ പ്രദർശിപ്പിക്കുകയുള്ളു.

തിരുവനന്തപുരം: കേരള ചലചിത്ര അക്കാദമിയുടെ 23 ാമത് രാജ്യാന്തര ചലചിത്ര മേളയുടെ തീം 'റീ ബിൽഡിങ്' എന്നാണെന്ന് ചലചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു. പ്രളയത്തിനു സേഷം ജീവിതം തിരിച്ചുപിടിക്കുന്ന പാതയിലാണ് നമ്മൾ. അതുകൊണ്ടുതന്നെ ഈ വർഷത്തെ തീം റീ ബിൽഡിങ് ആണ്. ഈ വിഭാഗത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിഗ്നേച്ചർ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് കമൽ പറഞ്ഞു.

ഇത്തവണ ഡിസംബർ ഏഴ് മുതൽ 13 വരെ തിരുവനന്തപുരത്തെ 12 തിയെറ്ററുകളിൽ വച്ചാണ് ചലചിത്രമേള നടക്കുന്നത്. എട്ടു ദിവസത്തെ മേള ചുരുക്കി ഏഴ് ദിവസമാക്കിയിട്ടുണ്ട്. സാധാരണ 180 വരെ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ 120 മുതൽ 130 വരെ സിനിമകളെ പ്രദർശിപ്പിക്കുകയുള്ളു. ഡെലിഗേറ്റ് പാസിന്‍റെ തുക 2000മായി വർധിപ്പിച്ചിട്ടുണ്ട്.

രാജ്യാന്തര മത്സര വിഭാഗത്തിൽ 14 സിനിമകളുണ്ടാകും. നവാഗതരുടെ ആറ് സിനിമകളുൾപ്പെടെ ആകെ 14 മലയാള സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ രണ്ട് ചിത്രങ്ങളാണ് മത്സരത്തിനായി തെരഞ്ഞെടുക്കുന്നത്. മേള നടക്കുന്ന ദിവസങ്ങളിൽ മുഖ്യവേദിയിൽ വൈകുന്നേരങ്ങളിൽ നടത്താറുള്ള കല സാംസ്കാരിക പരിപാടികൾ, ശിൽപ്പശാല, എക്സിബിഷൻ, മാസ്റ്റർ ക്ലാസ്, പാനൽ ഡിസ്കഷൻ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിശാഗന്ധിയിൽ ഉദ്ഘാടന ചടങ്ങ് നടത്തി ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും. സമാപന ചടങ്ങും ലളിതമായ രീതിയിലാണ് നടത്തുന്നത്. അവാർഡ് ലഭിച്ച ചിത്രവും പ്രദർശിപ്പിക്കും.


വാർത്തകൾ

Sign up for Newsletter



top