ISL-2018-219
16
December 2018 - 1:58 am IST
Flash News
Archives

Kerala

supreme-court

ദേവസ്വം ബോർഡ് റദ്ദാക്കണം: ഹർജിയിൽ സർക്കാരിനും സമുദായ സംഘടനകൾക്കും നോട്ടീസ്

Published:12 October 2018

സംസ്ഥാന സർക്കാരിനും തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് നോട്ടീസ് അയയ്ക്കാനാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബഞ്ച് നിർദേശിച്ചത്. എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് എന്നീ സംഘടനകൾക്കും നോട്ടീസയയ്ക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 

ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്നും മാറ്റണമെന്നാവ‍ശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നോട്ടീസ്. 

സംസ്ഥാന സർക്കാരിനും തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് നോട്ടീസ് അയയ്ക്കാനാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബഞ്ച് നിർദേശിച്ചത്. എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് എന്നീ സംഘടനകൾക്കും നോട്ടീസയയ്ക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 

ബിജെപി നേതാക്കളായ സുബ്രഹ്മണ്യസ്വാമി, ടി.ജി. മോഹൻദാസ് എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജി വീണ്ടും അടുത്തമാസം പരിഗണിക്കും. 


വാർത്തകൾ

Sign up for Newsletter



top