ISL-2018-219
10
December 2018 - 7:21 am IST
Flash News
Archives

Kerala

abhimanyu.jpg

അഭിമന്യു വധം; തെളിവുകൾ നശിപ്പിച്ചുവെന്ന് ആദ്യ കുറ്റപത്രം

Published:12 October 2018

അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോൾ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്തുവാൻ കഴിയാത്ത വിധം നശിപ്പിച്ചെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് പുറത്ത് വന്നു.

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ തെളിവ് നശിപ്പിച്ചെന്ന് കുറ്റപത്രം. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോൾ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്തുവാൻ കഴിയാത്ത വിധം നശിപ്പിച്ചെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് പുറത്ത് വന്നു.

16 പ്രതികൾക്കെതിരെയുള്ള കുറ്റപത്രത്തിന്‍റെ പകർപ്പാണ് പുറത്ത് വന്നത്. ആദ്യം കുറ്റപത്രത്തിൽ ഉൾപ്പെട്ട ഏഴ് പേർ ഇപ്പോഴും ഒളിവിലാണ്. കോളെജിലെ മൂന്നാം വർഷ വിദ്യാർഥിയും ക്യാംപസ് ഫ്രണ്ട് നേതാവുമായ മുഹമ്മദിന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയ പ്രതികൾ പിന്നീട് അഞ്ച് ബൈക്കുകളിലാണ് ക്യാംപിന് പുറത്തെത്തിയത്.

കോളെജിന്‍റെ ചുറ്റുമതിലിൽ എസ്എഫ്ഐ പ്രവർത്തകർ എഴുതിയ ചുമരെഴുത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്.


വാർത്തകൾ

Sign up for Newsletter



top