ISL-2018-219
16
February 2019 - 10:59 pm IST
Flash News
Archives

Bollywood

arnold-schwarzenegger

നിരവധി സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് കുറ്റസമ്മതവുമായി അർനോൾഡ്

Published:12 October 2018

കോളിളക്കം സൃഷ്ടിച്ച് മീ ടൂ ക്യാമ്പയില്‍ ശക്തി പ്രാപിക്കുമ്പോള്‍ കുറ്റസമ്മതവുമായി  നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാര്‍സ്നഗര്‍. താന്‍ പലതവണ സ്ത്രീകളോട് പരിധി വിട്ട് പെരുമാറിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഞാന്‍ എല്ലാവരോടും അത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


കോളിളക്കം സൃഷ്ടിച്ച് മീ ടൂ ക്യാമ്പയില്‍ ശക്തി പ്രാപിക്കുമ്പോള്‍ കുറ്റസമ്മതവുമായി  നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാര്‍സ്നഗര്‍. താന്‍ പലതവണ സ്ത്രീകളോട് പരിധി വിട്ട് പെരുമാറിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഞാന്‍ എല്ലാവരോടും അത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മെന്‍സ് ഹെല്‍ത്ത് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അര്‍നോള്‍ഡിന്‍റെ വെളിപ്പെടുത്തല്‍

'പലപ്പോഴും തന്‍റെ ഭാഗത്തു നിന്ന് സ്ത്രീകളോട് അതിരുവിട്ട പെരുമാറ്റമുണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഖേദം തോന്നുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കാലിഫോര്‍ണിയ ഗവര്‍ണറായിരിക്കെ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. സ്ത്രീകളോട് അതീവ ബഹുമാനമുണ്ടെന്നും താന്‍ ഏറ്റവും സ്നേഹിച്ച സ്ത്രീ സ്വന്തം മാതാവാണെന്നും' അദ്ദേഹം വ്യക്തമാക്കി.

ഒരു കാലത്ത് ശരീരസൗന്ദര്യത്തിന്‍റെ അവസാനവാക്കായിരുന്നു ഷ്വാസ്നഗര്‍. കോനന്‍ ദ ബാര്‍ബേറിയന്‍ എന്ന ചിത്രമാണ് ഹോളിവുഡില്‍ അര്‍ണോള്‍ഡിന്‍റെ വരവറിയിച്ചത്. അതുവരെ ശരീരസൗന്ദര്യത്തിന്‍റെ മാത്രം പേരിലായിരുന്നു അര്‍ണോള്‍ഡ് അറിയപ്പെട്ടിരുന്നത്. പിന്നീട് ടെര്‍മിനേറ്ററിലെ അര്‍ണോള്‍ഡ് ഹോളിവുഡില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ച അര്‍ണോള്‍ഡ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ വരെയായി അര്‍ണോള്‍ഡ്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top