ISL-2018-219
16
December 2018 - 2:16 am IST
Flash News
Archives

World

china-tiger-girl.jpg

കൂടെ കളിക്കാൻ ഒരു കടുവക്കുട്ടിയുണ്ടെങ്കിൽ പിന്നെ വേറെയൊന്നും വേണ്ട

Published:12 October 2018

മൂന്ന് മാസമേ ആയിട്ടുള്ളു ഈ കടുവക്കുട്ടി ജനിച്ചിട്ട്. ഇപ്പോൾ ഒമ്പതു വയസുകാരിയും മൂന്ന് മാസക്കാരി കടുവക്കുട്ടിയും വേർപ്പെടുത്താനാവാത്ത വിധം കൂട്ടുകാരായി കഴിഞ്ഞു. കടുവക്കുട്ടിക്ക് കുപ്പിയിൽ പാല് കൊടുക്കുന്നതുൾപ്പെടെ കുളിപ്പിക്കുന്നത് വരെ ഇവളാണ്.

ചൈനയിലെ ഒമ്പതുവയസുകാരിയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം എങ്ങനെയാണെന്നല്ലേ ഒരു കടുവക്കുട്ടിയാണ് കാരണം. സൺ ഷിയോജിങ് എന്ന മൃഗശാല സൂക്ഷിപ്പുകാരന്‍റെ മകളാണ് കടുവക്കുട്ടിയുമായുള്ള അപൂർവ സൗഹൃദത്തിലൂടെ ഏവരുടേയും മനസ് കീഴടക്കിയിരിക്കുന്നത്.

മൂന്ന് മാസമേ ആയിട്ടുള്ളു ഈ കടുവക്കുട്ടി ജനിച്ചിട്ട്. ഇപ്പോൾ ഒമ്പതു വയസുകാരിയും മൂന്ന് മാസക്കാരി കടുവക്കുട്ടിയും വേർപ്പെടുത്താനാവാത്ത വിധം കൂട്ടുകാരായി കഴിഞ്ഞു. കടുവക്കുട്ടിക്ക് കുപ്പിയിൽ പാല് കൊടുക്കുന്നതുൾപ്പെടെ കുളിപ്പിക്കുന്നത് വരെ ഇവളാണ്.

ഹുനിയു എന്നാണ് കടുവക്കുട്ടിക്ക് സൺ പേരിട്ടിരിക്കുന്നത്. എന്‍റെ മകളുടെ ക്ലാസിലെ കുട്ടികൾക്ക് കടുവയെ പേടിയാണ്. പക്ഷേ ഹുനിയു അവളുടെ അടുത്ത സുഹൃത്താണ് സൺ പറയുന്നു. സ്കൂളിൽ നിന്ന് മോൾ എത്തുമ്പോൾ മുതൽ അവൾ കടുവക്കുട്ടിയോടൊപ്പം കളിയാണ്. അടുത്തമാസത്തോടെ കടുവക്കുട്ടിക്ക് പല്ലുകൾ കിളിർക്കും. അപ്പോൾ അവളെ കടുവക്കുട്ടിയോടൊപ്പം കളിക്കുവാൻ അനുവദിക്കുകയില്ലെന്നും സൺ പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top