ISL-2018-219
16
February 2019 - 10:55 pm IST
Flash News
Archives

Bollywood

kangana-hrithik

ഭാര്യമാരെ ട്രോഫികളായും ചെറുപ്പക്കാരികളെ വെപ്പാട്ടികളായും കൊണ്ടുനടക്കുന്നവർ ശിക്ഷിക്കപ്പെടണം: ഹൃത്വിക്കിനെതിരെ കങ്കണ

Published:12 October 2018

ഭാര്യമാരെ ട്രോഫികളായും ചെറുപ്പക്കാരികളെ വെപ്പാട്ടികളായും കൊണ്ടുനടക്കുന്നവർ ശിക്ഷിക്കപ്പെടണമെന്നാണ് ഹൃത്വിക്കിനെപ്പറ്റി കങ്കണ പറഞ്ഞത്. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആരോപണവുമായവർ രംഗത്തെത്തിയത്. 

മുംബൈ: വികാസ് ബഹലിനെതിരെയുള്ള ലൈംഗികാരോപണത്തിനു പിന്നാലെ ഹൃത്വിക് റോഷനെതിരെ ആരോപണങ്ങളുമായി കങ്കണാ റനൗട്ട്. ഭാര്യമാരെ ട്രോഫികളായും ചെറുപ്പക്കാരികളെ വെപ്പാട്ടികളായും കൊണ്ടുനടക്കുന്നവർ ശിക്ഷിക്കപ്പെടണമെന്നാണ് ഹൃത്വിക്കിനെപ്പറ്റി കങ്കണ പറഞ്ഞത്. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആരോപണവുമായവർ രംഗത്തെത്തിയത്. 

മുൻപും ഹൃത്വിക്കിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള കങ്കണ, താനും നടനും തമ്മിൽ പ്രണയത്തിലായിരുന്നെന്നും തന്‍റെ സ്വകാര്യ ചിത്രങ്ങളും ഇ-മെയിലുകളും പ്രചരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി മുംബൈ പൊലീസിനു പരാതി നൽകിയിരുന്നു. എന്നാൽ ഇതെല്ലാം ഹൃത്വിക്ക് നിഷേധിച്ചിരുന്നു. 

തന്‍റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചതാകാമെന്നും കങ്കണയ്ക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടി ഹൃത്വിക് റോഷനും പരാതി നൽകിയിരുന്നു. കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന ഹൃത്വിക്കിന്‍റെ വാദങ്ങൾക്ക് പിന്നാലെ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രവുമായി കങ്കണയുടെ സഹോദരി രംഗോലി രംഗത്തു വന്നു. ഒരു പാർട്ടിക്കിടെ ഇരുവരും ചുംബിക്കുന്ന ചിത്രമായിരുന്നു അത്. എന്നാൽ അത് ഫൊട്ടോഷോപ്പ് ആണെന്ന നിലപാടിലായിരുന്നു ഹൃത്വിക്. 

ഹൃത്വിക്കിന്‍റെ പുതിയ ചിത്രമായ സൂപ്പർ 30യുടെ സംവിധായകനാണ് വികാസ് ബഹൽ. വികാസിനെതിരെയുള്ള ആരോപണങ്ങൾക്കു പിന്നാലെ അയാൾക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറല്ലെന്ന നിലപാടെടുത്തിരുന്നു ഹൃത്വിക്. സംവിധായകനോട് നിലപാട് കടുപ്പിക്കണമെന്ന് നിർമാതാക്കളോട് ആവശ്യപ്പെട്ടതായും തെറ്റ് ചെയ്തവർക്ക് തക്ക ശിക്ഷ കിട്ടണമെന്നും ഹൃത്വിക് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ അതേ ആരോപണം ഇപ്പോൾ ഹൃത്വിക്കിനെതിരെയും ഉയർന്നിരിക്കുകയാണ്. 

ബോളിവുഡിൽ മീടു ക്യാംപെയ്നുകൾ‌ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിൽ അവസാനത്തേതാണ് ഹൃത്വിക്കിനെതിരെയുള്ളത്. തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു ബോളിവുഡിൽ മീ ടുവിന് തുടക്കം കുറിച്ചത്. നാനാ പടേക്കറിന്‍റെ സ്വഭാവത്തെ പറ്റി ഇൻഡസ്ട്രിയിലെ പല പ്രമുഖർക്കും അറിയാമെങ്കിലും മൗനം പാലിക്കുകയാണെന്നായിരുന്നു തനുശ്രീയുടെ ആരോപണം. എന്നാൽ മീ ടു ക്യാംപെയിൻ തരംഗമായതോടെ ആരോപണവിധേയർക്കെതിരെ ശക്തമായ നടപടിയാണ് മുംബൈ സിനിമാ ലോകവും സ്വീകരിച്ചത്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top