ISL-2018-219
16
October 2018 - 4:48 am IST
Flash News
Archives

Special

goal-keeper-rafel-chellanam-kochi

വ​ല കാ​ത്ത് വി​ജ​യം കൊ​യ്യാ​ൻ

Published:12 October 2018

# ലി​ബി​യ ത​ങ്ക​ച്ച​ൻ

അ​ഞ്ചാം വ​യ​സി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​പ്പോ​ൾ റാ​ഫേ​ലി​ന് ത​ന്‍റെ വ​ല​തു​കൈ ന​ഷ്‌​ട​മാ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും, മ​ത്സ​ര​ത്തി​ന്‍റെ​യും സ​മ​യ​ങ്ങ​ളി​ൽ  ഇ​തൊ​രു കു​റ​വാ​യി റാ​ഫേ​ലി​നു അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. അ​പ്പോ​ൾ പ​രി​മി​തി​ക​ളെ​യെ​ല്ലാം മ​റ​ക്കും, മ​ത്സ​ര​ത്തി​ൽ‌ വി​ജ​യി​ക്ക​ണ​മെ​ന്ന ചി​ന്ത മാ​ത്ര​മാ​കും മു​ന്നി​ലു​ള്ള​ത്.

രാ​ജ്യ​ത്തി​നു​വേ​ണ്ടി മെ​ഡ​ൽ നേ​ടാ​ൻ റാ​ഫേ​ൽ ജോ​ണി ഒ​രു​ങ്ങി ക്ക​ഴി​ഞ്ഞു. അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി ഡി​സം​ബ​റി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ പാ​രാ അ​മ്പ്യൂ​ട്ടെ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ   ഗോ​ൾ കീ​പ്പ​റാ​യി തി​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് എ​റ​ണാ​കു​ളം ചെ​ല്ലാ​നം സ്വ​ദേ​ശി റാ​ഫേ​ൽ ജോ​ണി​യാ​ണ്. അ​ഞ്ചാം വ​യ​സി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​പ്പോ​ൾ റാ​ഫേ​ലി​ന് ത​ന്‍റെ വ​ല​തു​കൈ ന​ഷ്‌​ട​മാ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും, മ​ത്സ​ര​ത്തി​ന്‍റെ​യും സ​മ​യ​ങ്ങ​ളി​ൽ  ഇ​തൊ​രു കു​റ​വാ​യി റാ​ഫേ​ലി​നു അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. അ​പ്പോ​ൾ പ​രി​മി​തി​ക​ളെ​യെ​ല്ലാം മ​റ​ക്കും, മ​ത്സ​ര​ത്തി​ൽ‌ വി​ജ​യി​ക്ക​ണ​മെ​ന്ന ചി​ന്ത മാ​ത്ര​മാ​കും മു​ന്നി​ലു​ള്ള​ത്. അ​ങ്ങ​നെ മെ​ഡ​ൽ നേ​ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് റാ​ഫേ​ൽ. ആ​ദ്യ​മാ​യി​ട്ടാ​ണ് രാ​ജ്യ​ത്തി​നു​വേ​ണ്ടി മ​ത്സ​രി​ക്കാ​ൻ ഒ​രു അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്, 

ഭാ​ഗ്യം തേ​ടി​യെ​ത്തി​യ സെ​ല​ക്ഷ​ൻ ക്യാം​പ്

ആ​റാ​മ​ത്തെ വ​യ​സു മു​ത​ൽ ആ​രം​ഭി​ച്ച​താ​ണു ഫു​ട്ബോ​ൾ പ​രി​ശീ​ല​നം. ഇ​ത്ര​യും വ​ർ​ഷ​ത്തി​നി​ട​യി​ൽ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മാ​യാ​ണു റാ​ഫേ​ൽ ഇ​തി​നെ കാ​ണു​ന്ന​ത്. തൃ​ശൂ​രി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു​ള്ള സെ​ല​ക്ഷ​ൻ ക്യാം​പ്. ഇ​രു​പ​ത്തി മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി മു​പ്പ​ത്തി​യ​ഞ്ചോ​ളം പ്ര​തി​ഭ​ക​ൾ, ആ​ദ്യ ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത് ഇ​രു​പ​ത്തി​യ​ഞ്ച് പേ​രെ. അ​തി​ൽ നി​ന്നു​മാ​ണു പ​തി​നെ​ട്ടു പേ​ര​ട​ങ്ങു​ന്ന ഫൈ​ന​ൽ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​തി​ൽ നി​ന്നു​മാ​ണു റാ​ഫേ​ലി​നു ഗോ​ൾ കീ​പ്പ​റാ​വാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​ത്. റാ​ഫേ​ലി​നെ കൂ​ടാ​തെ മൂ​ന്നു മ​ല​യാ​ളി​ക​ൾ കൂ​ടി​യു​ണ്ട് ഇ​ന്ത്യ​ൻ ടീ​മി​ൽ. 

താ​യ്ക്കോ​ണ്ട​യി​ലും താ​രം

ആ​ദ്യ​മാ​യി​ട്ടാ​ണു രാ​ജ്യ​ത്തി​നു വേ​ണ്ടി മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്, എ​ന്നാ​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി മ​ത്സ​രി​ച്ച് നി​ര​വ​ധി വി​ജ​യ​ങ്ങ​ൾ റാ​ഫേ​ൽ നേ​ടി​യി​ട്ടു​ണ്ട്. ഇ​ഷ്‌​ടം ഫു​ട്ബോ​ളി​നോ​ടാ​ണെ​ങ്കി​ലും, എ​ല്ലാ ഇ​ന​ത്തി​ലും ഒ​രു കൈ ​നോ​ക്കി​യി​ട്ടു​ണ്ട് റാ​ഫേ​ൽ. താ​യ്ക്കോ​ണ്ട​യി​ൽ സ്വ​ർ​ണ്ണം, ക​ബ​ടി​യി​ൽ വെ​ങ്ക​ലം, ക്രി​ക്ക​റ്റി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​വു​മു​ണ്ട് റാ​ഫേ​ലി​ന്.

പി​ന്തു​ണ​യു​മാ​യി കു​ടും​ബം

അ​ച്ഛ​നും, അ​മ്മ​യും, മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം റാ​ഫേ​ലി​ന്‍റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ ജോ​ലി​ക്കു പോ​യാ​ണ് റാ​ഫേ​ൽ ജീ​വി​ക്കു​ന്ന​ത്.  മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ന്‍റെ വ​രു​മാ​ന​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് മ​ക​നു ല​ഭി​ച്ചി​രി​ക്കു​ന്ന അ​വ​സ​രം ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന​റി​യി​ല്ല. 76000 രൂ​പ​യാ​ണു ചെ​ല​വ്, ആ​രെ​ങ്കി​ലും സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു റാ​ഫേ​ലും കു​ടും​ബ​വും. 


വാർത്തകൾ

Sign up for Newsletter



top