ISL-2018-219
16
December 2018 - 2:33 am IST
Flash News
Archives

Wellness

quail-egg.jpg

കാടമുട്ടയുടെ ഔഷധഗുണങ്ങൾ അറിയാം

Published:12 October 2018

ആസ്‌മ ചികിത്സയിൽ കാടമുട്ട നല്ല ഔഷധമാണ്. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന സെലീനിയം എന്ന മൂലകമാണ് ആസ്മ മാറുവാൻ സഹായിക്കുന്നത്. കാടമുട്ടയിൽ ഉയർന്ന തോതിൽ വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3, ഒമേഗ-6 തുടങ്ങിയ ഫാറ്റി ആസിഡുകൾ ശ്വാസനാളിയിലെ എരിച്ചിൽ തടയുന്നു.

ചെറുതാണെങ്കിലും കാടമുട്ടയ്ക്കുള്ള ഗുണങ്ങൾ വളരെ വലുതാണ്. കാടമുട്ടയുടെ ഗുണത്തെക്കുറിച്ച് പഴമക്കാർ പറയുന്നത് ആയിരം കോഴിമുട്ടയ്ക്ക് അര കാട എന്നാണ്. കാടയിറച്ചിയും മുട്ടയും ഔഷധമായി ഉപയോഗിച്ചുവരുന്നു. കാടകൾ വർഷത്തിൽ 300 ഓളം മുട്ടയിടും.

ആസ്‌മ ചികിത്സയിൽ കാടമുട്ട നല്ല ഔഷധമാണ്. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന സെലീനിയം എന്ന മൂലകമാണ് ആസ്മ മാറുവാൻ സഹായിക്കുന്നത്. കാടമുട്ടയിൽ ഉയർന്ന തോതിൽ വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3, ഒമേഗ-6 തുടങ്ങിയ ഫാറ്റി ആസിഡുകൾ ശ്വാസനാളിയിലെ എരിച്ചിൽ തടയുന്നു.

പ്രോട്ടീനിന്‍റെയും വൈറ്റമിൻസിന്‍റെയും കലവറയാണ് കാടമുട്ട. ചുമ മാറുവാനും കാട മുട്ട കഴിക്കുന്നത് നല്ലതാണ്. അയൺ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വർധിപ്പിക്കാനും സഹായിക്കും. മാത്രമല്ല ഹീമോഗ്ലോബിന്‍റെ അളവ് വർധപ്പിക്കുവാനും കാടമുട്ട ഉത്തമമാണ്. ഓർമശക്തി വർധിക്കുന്നതിനും കാടമുട്ട കഴിക്കുന്നത് നല്ലതാണ്. തലമുടിയുടെ ആരോഗ്യത്തിനും കാടമുട്ട ഉത്തമമാണ്. മുടിക്ക് കട്ടി നൽകാനും തിളക്കം നൽകാനും കാടമുട്ട സഹായിക്കും.

കോഴിമുട്ടയും താറാവ് മുട്ടയും കഴിച്ചാൽ ചിലർക്ക് അലർജിയുണ്ടാകാറുണ്ട്. അത്തരക്കാർക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് കാടമുട്ട. പ്രമേഹ രോഗികൾക്കും പേടിക്കാതെ കാടമുട്ട കഴിക്കാം. മറ്റു മുട്ടകളിൽ ഉള്ളയത്ര കൊഴുപ്പ് ഇതിൽ അടങ്ങിയിട്ടില്ല. പേശികൾക്ക് ബലം നൽകുന്നതിനും കാടമുട്ട സഹായിക്കും. അനീമിയയെ തുരത്താൻ കാടമുട്ടയോളം കഴിവുള്ള മറ്റൊന്നുമില്ല. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി ശരീരത്തിന് ബലം നൽകുവാൻ കാടമുട്ട ഉത്തമമാണ്.


വാർത്തകൾ

Sign up for Newsletter



top