ISL-2018-219
16
October 2018 - 5:43 am IST
Flash News
Archives

Special

travel-story

ഒ​രു റോ​ട്ട് വീ​ല​ർ നാ​യ​യെ​യും കൂ​ട്ടി...

Published:12 October 2018

ഒ​രു റോ​ട്ട് വീ​ല​ർ നാ​യ​യെ​യും കൂ​ട്ടി തി​രു​വ​ല്ല​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ന​ട​ത്തി​യ യാ​ത്ര​യു​ടെ വി​വ​ര​ണം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​യ​തോ​ടെ അ​ഖി​ലും ലാ​റ​യും സൂ​പ്പ​ർ ഹി​റ്റ്. അ​ഖി​ൽ ത​ന്നെ ഫേ​സ് ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത​താ​ണ് യാ​ത്രാ​നു​ഭ​വം. വ്യ​ത്യ​സ്ത​മാ​യ ഇ​ത്ത​രം യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ നി​ങ്ങ​ൾ​ക്കു​മാ​വാം. ര​സ​ക​ര​മാ​യ ഭാ​ഷ​യാ​ണ് ഈ ​യാ​ത്രാ​നു​ഭ​വ​ത്തെ ഹൃ​ദ്യ​മാ​ക്കു​ന്ന​ത്

ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ തി​രു​വ​ല്ല​യി​ലെ വീ​ട്ടി​ൽ​നി​ന്ന് എ​നി​ക്ക് അ​മ്മ​യു​ടെ കൂ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു വാ​ട​ക​ക്ക് വീ​ടെ​ടു​ത്തു താ​മ​സി​ക്കേ​ണ്ടി​വ​ന്നു. "ഓ​ഹ് പി​ന്നെ.. എ​ന്‍റെ ലാ​റ​യെ വി​ട്ടി​ട്ടു വ​രി​ല്ല' ഞാ​ൻ പ​റ​ഞ്ഞു. പി​ന്നെ ഞാ​ൻ ആ​ലോ​ചി​ച്ചു പെ​റ്റ​മ്മ പ​റ​ഞ്ഞാ​ൽ കേ​ൾ​ക്ക​ണം. പ​ക്ഷെ ലാ​റ​യെ എ​ന്തു ചെ​യ്യും.? ഞാ​ൻ എ​ന്‍റെ ചാ​ത്ത​ന്മാ​രെ ആ​വാ​ഹി​ച്ചു, ഒ​രു പ്രാ​ർ​ത്ഥ​ന അ​ങ്ങ് ന​ട​ത്തി ര​ണ്ടു ദി​വ​സം മു​ൻ​പ് ഞാ​ൻ വീ​ട്ടി​ൽ ഇ​രി​ക്കു​മ്പോ​ൾ അ​മ്മ വി​ളി​ച്ചു പ​റ​ഞ്ഞു ട്രി​വാ​ൻ​ഡ്രം വീ​ട് ശ​രി​യാ​യി, നാ​ളെ ക​ഴി​ഞ്ഞു വ​ര​ണം .

ഞാ​ൻ അ​ല്പം വി​ഷ​മ​ത്തോ​ടെ" മ്മ് ' ​എ​ന്നു മൂ​ളി. ലാ​റ​യെ വീ​ട്ടി​ൽ നി​ർ​ത്തി​യാ​ൽ മ​തി എ​ന്നും, ഇ​ങ്ങോ​ട്ടു കൊ​ണ്ടു​വ​രാം എ​ന്ന് ഓ​ർ​ക്കു​ക പോ​ലും വേ​ണ്ട എ​ന്നും അ​മ്മ​യു​ടെ ശാ​സ​ന.ഞാ​ൻ ക​ണ​ക്കു​ക​ൾ മെ​ന​ഞ്ഞു, പ്ലാ​ൻ ത​യ്യാ​ർ ആ​ക്കി. അ​ടു​ത്ത ദി​വ​സം ഒ​രു ഉ​ച്ച ഉ​ച്ച​ര ആ​യ​പ്പോ​ൾ അ​മ്മ പ​റ​ഞ്ഞു മാ​മ​ൻ നാ​ളെ കാ​ർ കൊ​ണ്ട് വ​രും. ഞാ​ൻ പ​റ​ഞ്ഞു ലാ​റ​യെ​യും കൊ​ണ്ടു​പോ​ക​ണം എ​ന്ന്.  സ​മ്മ​തി​ക്കി​ല്ല എ​ന്ന ഒ​റ്റ വാ​ശി​യി​ൽ അ​മ്മ.  അ​മ്മ പ​റ​ഞ്ഞാ​ൽ കേ​ൾ​ക്ക​ണ​മ​ല്ലോ.. അ​പ്പോ​ൾ ഞാ​ൻ എ​ന്‍റെ മ​ന​സാ​ക്ഷി​യോ​ട് ചോ​ദി​ച്ചു.. മ​ന​സാ​ക്ഷി പ​റ​ഞ്ഞു അ​വ​ളെ നീ ​മ​ക​ളെ പോ​ലെ​യാ നോ​ക്കു​ന്ന​ത്. അ​വ​ൾ​ടെ അ​മ്മ​യും അ​ച്ഛ​നു​മൊ​ക്കെ ഇ​പ്പോ​ൾ നീ​യാ. അ​പ്പോ​ൾ നീ ​അ​വ​ളെ വീ​ട്ടി​ൽ  ഇ​ട്ടി​ട്ടു​പോ​യാ​ൽ  വി​ഷ​മി​ക്കും. 

മാ​മ​ന്‍റെ ഫ്ര​ണ്ടി​ന്‍റെ കാ​റി​ൽ പോ​കാ​നാ​ണ് പ്ലാ​ൻ ചെ​യ്ത​ത്. ഞാ​ൻ മാ​മ​നോ​ട് ചോ​ദി​ച്ചു അ​വ​ളെ കൂ​ടെ കൊ​ണ്ടു​പോ​കാ​മോ​യെ​ന്ന്. മാ​മ​ൻ പ​റ​ഞ്ഞു മാ​മ​ന്‍റെ​യ​ല്ല കാ​ർ. ഉ​ട​മ​യോ​ടു ചോ​ദി​ച്ച​പ്പോ​ൾ പ​റ്റി​ല്ലാ​യെ​ന്നു പ​റ​ഞ്ഞ​തി​നാ​ൽ ലാ​റ​യെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കാം എ​ന്ന എ​ന്‍റെ മോ​ഹം വെ​റു​തെ​യാ​യി. ഞാ​ൻ എ​ന്‍റെ ഫ്ര​ണ്ട് ന​മ്പ​ർ 1 (ഒ​രു​ത്ത​ൻ )നെ ​വി​ളി​ച്ചു ചോ​ദി​ച്ചു. എ​ടാ നി​ന്‍റെ കാ​റി​ൽ എ​ന്നെ​യും ലാ​റ​യെ​യും കൂ​ടെ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​കാ​മോ​യെ​ന്ന്. അ​വ​ൻ പ​റ​ഞ്ഞു അ​വ​ന്‍റെ അ​മ്മ വ​ഴ​ക്കു പ​റ​യും. ഞാ​ൻ നേ​രെ ഫ്ര​ണ്ട്‌ ന​മ്പ​ർ 2 (വേ​റെ ഒ​രു​ത്ത​ൻ ) നെ ​വി​ളി​ച്ചു. ചോ​ദി​ക്കേ​ണ്ട താ​മ​സം, അ​വ​ൻ,  "ഡാ ​ഞാ​ൻ എ​പ്പോ​ൾ വ​ര​ണം' ചി​ല സ​മ​യ​ങ്ങ​ളി​ൽ അ​ങ്ങ​നെ​യാ​ണ്.  ഫ്ര​ണ്ട് ന​മ്പ​ർ 2, ഫ്ര​ണ്ട് ന​മ്പ​ർ 1 ലേ​ക്ക് അ​ങ്ങ​നെ ക​ത്തി​ക്ക​യ​റും ഞാ​ൻ പ​റ​ഞ്ഞു അ​ല്ലേ​ൽ ഒ​രു​കാ​ര്യം​ചെ​യ്യൂ , ഞാ​ൻ ഓ​ട്ടോ വി​ളി​ക്കാം.. നി​ന്നെ വ​ന്നു പി​ക്ക്  ചെ​യ്യാം. അ​വ​ൻ ഓ​ക്കേ പ​റ​ഞ്ഞു. 

ഡോ​ഗ് ല​വേ​ഴ്സ് കേ​ര​ള എ​ന്ന ഫേ​സ്ബു​ക് ഗ്രൂ​പ്പി​ൽ ഞാ​ൻ പോ​സ്റ്റ്‌ ഇ​ട്ടു. ഒ​രു ഡോ​ഗ് നെ ​ട്രെ​യി​നി​ൽ കൊ​ണ്ടു​പോ​കാ​ൻ എ​ന്തൊ​ക്കെ ഫോ​ർ​മാ​ലി​റ്റീ​സ് ഉ​ണ്ട് ? സ​ഞ്ജ​യ​ൻ സാ​റും അ​ജി​ത് ചേ​ട്ട​നും, നി​ജി​നും ഒ​ക്കെ കൃ​ത്യ​മാ​യ മ​റു​പ​ടി ത​ന്ന​ത് കൊ​ണ്ട് എ​നി​ക്ക് എ​ന്‍റെ പ്ലാ​നു​ക​ൾ പെ​ട്ടെ​ന്ന് എ​ക്സി​ക്യൂ​ട്ട് ചെ​യ്യാ​ൻ സാ​ധി​ച്ചു. ഞാ​ൻ പേ​ര​പ്പ​ന്‍റെ ഓ​ട്ടോ വി​ളി​ച്ചു.  ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യാ​യ​പ്പോ​ൾ വീ​ട്ടി​ൽ നി​ന്നും ലാ​റ​യെ​യും കൂ​ട്ടി​യി​റ​ങ്ങി. 3:10 നു ​ആ​യി​രു​ന്നു ട്രെ​യി​ൻ സ​മ​യം. ശ​ബ​രി എ​ക്സ്പ്ര​സ്സ്‌ കി​ട്ടി​ല്ല എ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ  ചെ​ന്ന​പ്പോ​ൾ സ​മ​യം 3 മ​ണി. ഭാ​ഗ്യ​ത്തി​ന് ട്രെ​യി​ൻ ലേ​റ്റ് ആ​യി​രു​ന്നു. ലാ​റ​യെ എ​ന്‍റെ ഫ്ര​ണ്ട് ന​മ്പ​ർ 1 ജി​ഷ്ണു​വി​നെ ഏ​ല്പി​ച്ചി​ട്ടു ഞാ​ൻ പേ​പ്പ​ർ വ​ർ​ക്സി​നു പോ​യി. 

കു​റെ എ​ഴു​ത്തു​കു​ത്തു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​വി​ട​ത്തെ ഓ​ഫീ​സി​ൽ ഇ​രി​ക്കു​ന്ന ചേ​ച്ചി പ​റ​ഞ്ഞ​ത് പ​ട്ടി ക​ടി​ക്കാ​തി​രി​ക്കാ​ൻ മു​ഖ​ത്ത് ഇ​ടു​ന്ന മാ​സ്ക് വേ​ണ​മെ​ന്ന്. ഞാ​നും ലാ​റ​യും പ​ര​സ്പ​രം നോ​ക്കിഇ​നി അ​തു​കാ​ര​ണം അ​വ​ളെ ട്രെ​യി​നി​ൽ  ക​യ​റ്റാ​തെ​യി​രി​ക്ക​ണ്ട എ​ന്ന് ക​രു​തി  വേ​ഗം പോ​യി അ​ത് വാ​ങ്ങി​വ​ന്നു.  അ​പ്പോ​ഴേ​ക്കും ട്രെ​യി​ൻ ജ​സ്റ്റ്‌ പോ​യി. പി​ന്നെ "ച്യോ​ച്ചി'  യോ​ടു​ള്ള ബ​ഹു​മാ​ന​ക്കൂ​ടു​ത​ൽ  മു​ഖ​ത്തു കാ​ണി​ക്കാ​തെ മ​ന​സ്സി​ൽ കീ​പാ​ഡി​ലെ ചു​വ​ന്നു നി​ക്ക​ണ  ഫേ​സ് ഇ​മോ​ട്ടി​കോ​ൺ വ​ച്ചു. അ​ടു​ത്ത ട്രെ​യി​ൻ 4:30 ആ​യ​പ്പോ​ഴാ​ണ് വ​ന്ന​ത്. 

ഞാ​ൻ ലാ​റ​യ്ക്കു ഇ​ട​യ്ക്കി​ടെ ചൂ​ട് മ​റി​ക​ട​ക്കാ​ൻ  വെ​ള്ളം കൊ​ടു​ത്തു​കൊ​ണ്ടേ​യി​രു​ന്നു. ഞ​ങ്ങ​ൾ ഒ​രു പാ​ക്ക​റ്റ് ഹൈ​ഡ് ആ​ൻ​ഡ് സീ​ക് നു​ണ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. അ​വി​ട​ത്തെ 98%ക​ണ്ണു​ക​ളി​ൽ ഒ​രു ജോ​ഡി ക​ണ്ണ് ഒ​രു കു​ഞ്ഞി​ന്‍റെ​യാ​യി​രു​ന്നു. അ​വ​ൻ ലാ​റ​യു​ടെ മു​ഖ​ത്തേ​ക്കു തു​റി​ച്ചു നോ​ക്കി പേ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നെ മ​റ്റൊ​രു ജോ​ഡി ക​ണ്ണ് എ​ക്സൈ​റ്റ്‌​മെ​ന്‍റു​കൊ​ണ്ട് നോ​ക്കു​ന്ന​താ​യി​രു​ന്നു.

ഞാ​ൻ അ​ടു​ത്ത പ​ര​ശു​റാം എ​ക്സ്പ്ര​സി​നു  വേ​ണ്ടി കാ​ത്തി​രു​ന്നു.   റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ  ഇ​ൻ​ചാ​ർ​ജ് എ​ന്ന് തോ​ന്നി​ക്കു​ന്ന യൂ​ണി​യ​ൻ ചേ​ട്ട​നോ​ട് കാ​ര്യം ധ​രി​പ്പി​ച്ചു. പു​ള്ളി​ക്കാ​ര​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ട്രെ​യി​ൻ വ​ന്ന​പ്പോ​ൾ ഞാ​ൻ ലാ​റ​യെ അ​തി​ലെ ഏ​റ്റ​വും അ​വ​സാ​ന​ത്തെ ഗാ​ർ​ഡി​ന്‍റെ റൂ​മി​ൽ ഉ​ള്ള കേ​ജി​ലേ​ക്കു  ക​യ​റ്റി. സ്ലീ​പ്പ​ർ ക്ലാ​സ്സ്‌  ടി​ക്ക​റ്റ് എ​ടു​ത്ത ഞാ​ൻ തൊ​ട്ട​ടു​ത്ത കം​പാ​ർ​ട്മെ​ന്‍റി​ൽ ക​യ​റി.  ഞാ​ൻ നേ​രെ ര​ണ്ടു   ടോ​യ്‌​ല​റ്റു​ക​ളു​ടെ​യും ഇ​ട​യി​ൽ ഉ​ള്ള സ്പേ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന  ഒ​രു ലോ​ഡ് സാ​ധ​ന​ത്തി​ന്‍റെ മു​ക​ളി​ൽ ഇ​രി​ക്കാം എ​ന്ന് ക​രു​തി. പി​ന്നെ ആ​ലോ​ചി​ച്ചു, ഉ​ട​മ​യോ​ട് ചോ​ദി​ച്ചി​ട്ട് ഇ​രി​ക്കാം. അ​ത​ല്ലെ ശ​രി. വ​ല്ല പൊ​ട്ടു​ക​യോ ഒ​ടി​യു​ക​യോ ചെ​യു​ന്ന സാ​ധ​നം വ​ല്ലോം ആ​ണെ​ങ്കി​ൽ ന​മ്മ​ൾ കാ​ര​ണം ആ​ർ​ക്കും ന​ഷ്ടം ഉ​ണ്ടാ​കേ​ണ്ട.

 ഞാ​ൻ അ​ടു​ത്ത് നി​ന്ന ഉ​ട​മ എ​ന്ന് തോ​ന്നി​ക്കു​ന്ന ചേ​ട്ട​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ സാ​ര​മി​ല്ല ഇ​രു​ന്നു​കൊ​ള്ളാ​ൻ പ​റ​ഞ്ഞു. (അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ൾ യ​ഥാ​ർ​ത്ഥ ഉ​ട​മ വ​ന്നു എ​ന്നെ തെ​റി വി​ളി​ച്ച​ത് ഞാ​ൻ നി​ങ്ങ​ളോ​ട് പ​റ​യു​ന്നി​ല്ല ) യ​ഥാ​ർ​ത്ഥ ഉ​ട​മ മാ​റി​യ​പ്പോ​ൾ അ​തി​ന്‍റെ മു​ക​ളി​ൽ ഇ​രി​ക്കാ​തെ  ചാ​രി നി​ല​ത്തി​രു​ന്നു . (I mean. between two beautiful and fragrance toilet... എ​ന്‍റെ ശി​വ​നേ !!)  ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​രം എ​ത്തി​യ​പ്പോ​ൾ ഞാ​ൻ പെ​ട്ടെ​ന്ന് ത​ന്നെ ലാ​റ​യു​ടെ അ​ടു​ത്തേ​ക്കോ​ടി. ഗാ​ർ​ഡ് റൂ​മി​ൽ ചെ​ന്ന​പ്പോ​ൾ ലാറ, സു​രേ​ഷ് ഗോ​പി​യു​ടെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ സു​ഖ നി​ദ്ര​യി​ൽ ആ​യി​രു​ന്നു. എ​ന്‍റെ സ്മെ​ല്ല് കി​ട്ടി​യ​ത്കൊ​ണ്ടാ​കും അ​വ​ൾ ചാ​ടി എ​ഴു​ന്നേ​റ്റു. ഞ​ങ്ങ​ൾ നേ​രെ ഓ​ട്ടോ വി​ളി​ക്കാ​ൻ വേ​ണ്ടി ന​ട​ന്നു. പ​ട്ടി​യു​ള്ള​തി​നാ​ൽ ഒ​രു കു​ട്ടി​യെ​പോ​ലും ക​യ​റ്റി​ല്ലാ​ന്നു ഓ​ട്ടോ ചേ​ട്ട​ന്മാ​ർ. 

അ​വ​സാ​നം  പ്രാ​യ​മു​ള്ള ഒ​രു ചേ​ട്ട​ൻ ക​യ​റി​ക്കൊ​ള്ളാ​ൻ പ​റ​ഞ്ഞു. അ​പ്പോ​ൾ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യു​ടെ പു​റ​കി​ൽ  മ​ഞ്ഞ നി​റ​ത്തി​ൽ ദി​വ്യ​പ്ര​കാ​ശം ക​ണ്ടോ എ​ന്നൊ​രു ഡൌ​ട്ട്  ഇ​ല്ലാ​യ്ക​യി​ല്ല.ലാ​റ​യെ​യും കൊ​ണ്ട് ഞാ​ൻ വേ​ഗം വീ​ടി​നു​ള്ളി​ലേ​ക്ക്.  ഇ​വി​ടെ ഒ​രു കാ​ര്യം ഓ​ർ​ക്ക​ണം ഞാ​ൻ ഈ ​തീ​രു​മാ​നം എ​ടു​ക്കാ​ൻ ര​ണ്ടു  മ​ണി​ക്കൂ​ർ മാ​ത്ര​മേ ചെ​ല​വ​ഴി​ച്ചു​ള്ളൂ. ന​മ്മ​ൾ വേ​ണം എ​ന്ന് വി​ചാ​രി​ച്ചാ​ൽ അ​ത് നേ​ടി​യെ​ടു​ക്കാ​ൻ ഈ ​ലോ​കം മൊ​ത്തം ന​മ്മു​ടെ കൂ​ടെ കാ​ണും. കാ​ര​ണം എ​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ എ​ന്‍റെ ശ​രി​ക​ളാ​ണ്. എ​ന്‍റെ ശ​രി​ക​ൾ എ​ന്‍റെ മ​നഃ​സാ​ക്ഷി​യു​ടേ​താ​ണ്. എ​ന്‍റെ മ​ന​സാ​ക്ഷി ന​ന്മ ഉ​ള്ള​താ​ണ്. എ​ന്‍റെ ന​ന്മ മ​റ്റു​ള​വ​ർ​ക്കും വേ​ണ്ടി​യു​ള്ള​താ​ണ്. അ​തി​നാ​ൽ ഈ  ​ലോ​ക​ത്തി​ലെ എ​ല്ലാ ശ​ക്തി​ക​ളും എ​ന്‍റെ ഒ​പ്പം ഉ​ണ്ട് 

 അ​ഖി​ൽ ആ​നി​കാ​ട്ടു​മ​ഠം 8943280437


വാർത്തകൾ

Sign up for Newsletter



top