ISL-2018-219
16
February 2019 - 10:54 pm IST
Flash News
Archives

Kerala

crime-magazine-editor-titus-k-vilayil

ക്രൈം ദ്വൈവാരികയുടെ എഡിറ്റര്‍ ടൈറ്റസ് കെ. വിളയില്‍ അന്തരിച്ചു

Published:12 October 2018

കുറ്റാന്വേഷണ നോവലിസ്റ്റായ തോമസ് ടി. അമ്പാട്ടിന്‍റെ ജനനി വാരികയുടെ എഡിറ്റര്‍ സ്ഥാനം വഹിച്ചുകൊണ്ടാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്.

കഴിഞ്ഞ 17 വര്‍ഷമായി ക്രൈം ദ്വൈവാരികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കൊച്ചി: പ്രശസ്ത പത്രപ്രവര്‍ത്തകനും ക്രൈം ദ്വൈവാരികയുടെ എഡിറ്ററും സോഷ്യല്‍ മീഡിയയിലെ കോളമിസ്റ്റുമായ ടൈറ്റസ് കെ. വിളയില്‍ (60) അന്തരിച്ചു. ചെറായി കുഴുപ്പിള്ളി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോളെജ് ജീവിതം തുടങ്ങി പത്രപ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ 40 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മൂര്‍ച്ഛയേറിയ ഭാഷ കൊണ്ടും ഗാഢമായ പഠനം കൊണ്ടും സമ്പുഷ്ടമായിരുന്ന ടൈറ്റസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പത്രപ്രവര്‍ത്തന മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. സമകാലീന സംഭവങ്ങളെ സമഗ്രമായി പഠിച്ച് അധികാര-മത കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയിരുന്ന നിശിത വിമര്‍ശനം അടങ്ങിയ സോഷ്യല്‍ മീഡിയിലെ ദിവസേനയുള്ള ടൈറ്റസിന്‍റെ പോസ്റ്റുകള്‍ ആയിരക്കണക്കിന് ആരാധകരെ നേടിക്കൊടുത്തിരുന്നു. 

കുറ്റാന്വേഷണ നോവലിസ്റ്റായ തോമസ് ടി. അമ്പാട്ടിന്‍റെ ജനനി വാരികയുടെ എഡിറ്റര്‍ സ്ഥാനം വഹിച്ചുകൊണ്ടാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ക്രൈം ദ്വൈവാരികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ടൈറ്റസിന്‍റെ നേതൃത്വത്തില്‍ കാരുണ്യ കൂട്ടായ്മ വഴി ധാരാളം പാവപ്പെട്ടവര്‍ക്ക് പല വിധത്തിലുള്ള സഹായങ്ങളും അദ്ദേഹം എത്തിച്ചുകൊടുത്തിരുന്നു. 

പത്തനംതിട്ട ജില്ലയിലെ അടൂര്‍ കല്ലുവിളയില്‍ ജോണിന്‍റെ മകനാണ് അദ്ദേഹം. ഭാര്യ: അഡ്വ ഹെയ്‌സല്‍. മക്കള്‍: ഹാരിസണ്‍ ജോണ്‍ (മസ്‌ക്കറ്റ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്), ഡോ. ഹെലന്‍ മേരി ടൈറ്റസ് (എം.ഡി സ്റ്റുഡന്‍റ്, കോട്ടയം മെഡിക്കല്‍ കോളെജ്). ശവസംസ്‌കാരം തിങ്കളാഴ്ച (15-10-18) ഉച്ചയ്ക്ക് 2 മണിക്ക് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക പള്ളിയില്‍. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top