ISL-2018-219
16
October 2018 - 5:15 am IST
Flash News
Archives

Special

kayamkulam_kochunni_temple

ക​ള്ള​ന​ല്ല, ഇ​വി​ടെ കൊ​ച്ചു​ണ്ണി ദൈ​വ​മാ​ണ്

Published:12 October 2018

# ഹി​മ പ്രകാശ്

മെ​ഴു​കു​തി​രി​യും മ​ദ്യ​വും കാ​ണി​ക്ക സ​മ​ർ​പ്പി​ക്കു​വാ​ൻ അ​തി​രാ​വി​ലെ ത​ന്നെ ആ​ളു​ക​ൾ ഈ ​ക്ഷേ​ത്ര ന​ട​യി​ൽ എ​ത്താ​റു​ണ്ട്. മോ​ഷ്ടാ​ക്ക​ൾ മോ​ഷ​ണ​മു​ത​ലി​ന്‍റെ ഒ​രു വി​ഹി​തം ഇ​വി​ടെ വ​ച്ച് പ്രാ​ർ​ഥി​ക്കാ​റു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

കേ​ര​ള​ത്തി​ൽ ക​ള്ള​നു വേ​ണ്ടി​യൊ​രു ക്ഷേ​ത്രം. മു​ക്കി​ലും മൂ​ല​യി​ലും ക്ഷേ​ത്ര​ങ്ങ​ളു​ള്ള ന​മ്മു​ടെ നാ​ട്ടി​ൽ ക​ള്ള​നു വേ​ണ്ടി​യൊ​രു അ​മ്പ​ല​മു​ണ്ടെ​ന്ന് എ​ത്ര​പേ​ർ​ക്ക​റി​യാം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ഴ​ഞ്ചേ​രി​യി​ൽ‌ കാ​രം​വേ​ലി എ​ന്ന ഗ്രാ​മ​ത്തി​ലെ ഇ​ട​പ്പാ​റ മ​ല​ദേ​വ​ർ ന​ട​യി​ലാ​ണു കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ പ്ര​തി​ഷ്ഠ​യു​ള്ള​ത്. നി​വി​ൻ പോ​ളി​യു​ടെ കാ​യം​കു​ളം കൊ​ച്ചു​ണ്ണി അ​ഭ്ര​പാ​ളി​യി​ൽ നി​റ​യു​മ്പോ​ൾ, കോ​ഴ​ഞ്ചേ​രി​യി​ൽ കൊ​ച്ചു​ണ്ണി​ക്കു ദൈ​വി​ക​ഭാ​വ​മാ​ണ്. 

പാ​വ​പ്പെ​ട്ട​വ​ന്‍റെ ക​ള്ള​ൻ

ഊ​രി​പ്പി​ടി​ച്ച ക​ത്തി​യു​മാ​യി മു​ന്നി​ലേ​ക്കു ചാ​ടി വീ​ണു പ​ണ​വും സ്വ​ർ​ണ​വും അ​പ​ഹ​രി​ക്കു​ന്ന ക​ള്ള​ൻ കൊ​ച്ചു​ണ്ണി. അ​തി​ന​പ്പു​റം മ​റ്റൊ​രു കൊ​ച്ചു​ണ്ണി​യു​ണ്ട്. ഒ​രു നേ​ര​ത്തെ ആ​ഹാ​ര​മി​ല്ലാ​ത്ത​വ​രോ​ട് കൊ​ച്ചു​ണ്ണി കാ​ണി​ച്ച സ്നേ​ഹ​വും ക​രു​ത​ലും മ​ന​സി​ലാ​ക്ക​ണ​മെ​ങ്കി​ൽ ഐ​തി​ഹ്യ​മാ​ല​യു​ടെ കൂ​ട്ടു​പി​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ​യാ​വും പാ​വ​പ്പെ​ട്ട​വ​ന്‍റെ ക​ള്ള​ന് കോ​ഴ​ഞ്ചേ​രി​യി​ൽ ആ​ദ​ര​സൂ​ച​ക​മാ​യി ഒ​രു ക്ഷേ​ത്രം ത​ന്നെ  പ​ണി​ക​ഴി​പ്പി​ച്ച​ത്. ക​രി​മ്പാ​റ കൂ​ട്ട​ങ്ങ​ൾ ക​ണ്ട്, കൊ​ച്ചു​ണ്ണി​യു​ടെ വീ​ര​ക​ഥ​ക​ളോ​ർ​ത്ത് ഇ​ട​പ്പാ​റ മ​ല​ദേ​വ​ർ ന​ട​യി​ൽ എ​ത്തു​മ്പോ​ൾ മ​ന​സി​ലാ​കും ക​ള്ള​ൻ കൊ​ച്ചു​ണ്ണി യ​ഥാ​ർ​ഥ​ത്തി​ൽ ആ​രാ​ണെ​ന്ന്. ജ​ന്മി​യു​ടെ​യും ധ​നി​ക​രു​ടെ​യും കൈ​യി​ൽ നി​ന്നു കൊ​ച്ചു​ണ്ണി കൊ​ള്ള​യ​ടി​ച്ച​തു പാ​വ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​യി​രു​ന്നു. അ​വ​രു​ടെ ദാ​രി​ദ്ര​വും ക​ഷ്ട​പ്പാ​ടു​മാ​ണ് കൊ​ച്ചു​ണ്ണി​യെ ക​ള്ള​നാ​ക്കി മാ​റ്റി​യ​ത്.

കൊ​ച്ചു​ണ്ണിക്ക് കാണിക്ക

ഒ​രു​പ​ക്ഷേ ലോ​ക​ത്തി​ൽ ത​ന്നെ ഒ​രു മു​സ​ൽ​മാ​ന്‍റെ പ്ര​തി​ഷ്ഠ​യു​ള്ള  ഏ​ക​ക്ഷേ​ത്ര​വും ഇ​താ​യി​രി​ക്കും. മെ​ഴു​കു​തി​രി​യും മ​ദ്യ​വും കാ​ണി​ക്ക സ​മ​ർ​പ്പി​ക്കു​വാ​ൻ അ​തി​രാ​വി​ലെ ത​ന്നെ ആ​ളു​ക​ൾ  ഈ ​ക്ഷേ​ത്ര ന​ട​യി​ൽ എ​ത്താ​റു​ണ്ട്. അ​തു​മാ​ത്ര​മ​ല്ല മോ​ഷ്ടാ​ക്ക​ൾ രാ​ത്രി​യി​ൽ മോ​ഷ​ണ​മു​ത​ലി​ന്‍റെ ഒ​രു വി​ഹി​തം ഇ​വി​ടെ വ​ച്ച് പ്രാ​ർ​ഥി​ക്കാ​റു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് ഇ​വി​ട​ത്തെ ഉ​ത്സ​വം.

ച​രി​ത്രം പ​റ​യു​ന്നകൊ​ച്ചു​ണ്ണി

മോ​ഷ​ണ​ത്തി​ൽ കൊ​ച്ചു​ണ്ണി​ക്കു​ണ്ടാ​യി​രു​ന്ന വൈ​ദ​ഗ്ധ്യ​ത്തെ​ക്കു​റി​ച്ച് അ​നേ​കം ക​ഥ​ക​ളു​ണ്ട്.  കൊ​ച്ചു​ണ്ണി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​രു​വി​ട്ട​പ്പോ​ൾ എ​ങ്ങ​നെ​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ പി​ടി​ച്ചു കെ​ട്ട​ണ​മെ​ന്ന് ദി​വാ​ൻ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്തു. 1859 ൽ ​ത​ന്‍റെ നാ​ൽ​പ്പ​ത്തൊ​ന്നാം വ​യ​സി​ൽ കൊ​ച്ചു​ണ്ണി ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പേ​ട്ട ജു​മ മ​സ്ജി​ദി​ലാ​ണ് കൊ​ച്ചു​ണ്ണി​യെ ക​ബ​റ​ട​ക്കി​യ​തെ​ന്നാ​ണു പ​റ​യ​പ്പെ​ടു​ന്ന​ത്.

കൊ​ച്ചു​ണ്ണി​യു​ടെ പേ​രി​ൽ ക​ഥ​ക​ൾ​ക്കൊ​പ്പം ത​ന്നെ സി​നി​മ​യും സീ​രി​യ​ലു​ക​ളും ആ​വി​ഷ്ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 1966 ൽ ​കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്ന സി​നി​മ പു​റ​ത്തി​റ​ങ്ങി. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം 2018 ൽ ​റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് വീ​ണ്ടും കൊ​ച്ചു​ണ്ണി​യെ​ന്ന വീ​ര​നാ​യ​ക​നെ വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ഴും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി കൊ​ച്ചു​ണ്ണി ഇ​ന്നും മ​ല​ദേ​വ​ർ ന​ട ക്ഷേ​ത്ര​ത്തി​ൽ കു​ടി​കൊ​ള്ളു​ന്നു. 


വാർത്തകൾ

Sign up for Newsletter



top