ISL-2018-219
16
October 2018 - 5:37 am IST
Flash News
Archives

Kerala

sabarimala-thantri-devaswom-board-high-court

ശബരിമല മേൽശാന്തി നിയമനം: കണ്ഠരര് മോഹനരുടെ ആവശ്യം ഹൈക്കോടതി തള്ളി

Published:12 October 2018

അഭിമുഖം നടത്തുന്നതിനുള്ള ബോർഡിൽ തന്നേയും ഉൾപ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പകരം തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

കൊച്ചി: ശബരിമല മേൽശാന്തി നിയമന വിഷയത്തിൽ തന്ത്രി കുടുംബാംഗം കണ്​ഠരര്​ മോഹനർക്ക്​ തിരിച്ചടി. അഭിമുഖം നടത്തുന്നതിനുള്ള ബോർഡിൽ തന്നേയും ഉൾപ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പകരം തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. തുടർന്നു അഭിമുഖം പുനരാരംഭിച്ചിട്ടുണ്ട്.

നേരത്തെ തന്ത്രി കണ്​ഠരര് മോഹനരും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കത്തെ തുടർന്ന്​ മേൽശാന്തി നിയമനത്തിനായി നടത്തുന്ന​ അഭിമുഖം മുടങ്ങിയിരുന്നു. തന്ത്രി കണ്​ഠരര്​ മോഹനരെ അഭിമുഖം നടത്തുന്നതിനുള്ള ബോർഡിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന്​ ദേവസ്വം ബോർഡ്​ അറിയിച്ചതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണം​. കേസ്​ ഉള്ളത്​ ചൂണ്ടിക്കാട്ടിയാണ്​ മോഹനർ അഭിമുഖം നടത്തുന്നതിനുള്ള ബോർഡിൽ നിന്ന്​ വിട്ടുനിൽക്കണമെന്ന്​ ദേവസ്വം ബോർഡ്​ ആവശ്യപ്പെട്ടത്​. 

എന്നാൽ, തന്‍റെ പേരിൽ കേസില്ലെന്നായിരുന്നു കണ്ഠരര്​ മോഹനരി​​​​ന്‍റെ നിലപാട്​. പ്രശ്​നം പരിഹരിക്കാനാകാതെ വന്നതോടെ വിഷ‍യത്തിൽ ഹൈക്കോടതിയുടെ അനുമതി തേടാൻ ദേവസ്വം ബോർഡ്​ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിച്ചത്. 


വാർത്തകൾ

Sign up for Newsletter



top