ISL-2018-219
16
December 2018 - 2:31 am IST
Flash News
Archives

Kerala

nss-reaffirms-support-to-devotees-sukumaran-nair

ശബരിമലയിൽ വിശ്വാസികൾക്കൊപ്പം, എൻഎസ്എസിനെ ഹൈജാക്ക് ചെയ്യാനാവില്ല: സുകുമാരൻ നായർ

Published:13 October 2018

സവർണ അവർണ മുദ്ര കുത്തിയും രാഷ്ട്രീയം പറഞ്ഞും വിശ്വാസികളുടെ പ്രതിഷേധത്തെ തടയാനുള്ള നീക്കം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം: ശബരിമല വിഷയത്തിൽ വിശ്വസികൾക്കൊപ്പമാണ് എൻഎസ്എസ് നിലകൊള്ളുന്നതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിനെ ഹൈജാക്ക് ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ നീക്കങ്ങൾക്ക് പരാജയപ്പെട്ട ചരിത്രമാണുള്ളത്. സവർണ അവർണ മുദ്ര കുത്തിയും രാഷ്ട്രീയം പറഞ്ഞും വിശ്വാസികളുടെ പ്രതിഷേധത്തെ തടയാനുള്ള നീക്കം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാടിൽ ഉറച്ചു നിൽക്കും. കൂടിയാലോചനകൾ നടത്താതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കോടതി വിധി നടപ്പിലാക്കാൻ തിടുക്കം കാണിച്ചപ്പോഴാണ് വിശ്വാസികൾക്കൊപ്പം സമാധാനപരമായ പ്രതിഷേധത്തിനിറങ്ങിയതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top