ISL-2018-219
16
December 2018 - 2:11 am IST
Flash News
Archives

Kerala

heavy-rain-and-slide-flood-at-pathanamthitta

മഹാപ്രളയ ഭീതിയകലും മുമ്പേ വീണ്ടും വെള്ളപ്പൊക്കം... പത്തനംതിട്ടയിൽ ജനം പ്രാണനുംകൊണ്ട് ഓടി

Published:13 October 2018

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. 

മഴവെള്ളപ്പാച്ചിലിനെ തുടർന്ന് രണ്ട് വീട് തകർന്നെങ്കിലും ആളപയാമില്ല.

പത്തനംതിട്ട: ജില്ലയിൽ ഉച്ചയ്ക്ക് തുടങ്ങിയ കനത്ത മഴയെ തുടർന്ന് കോന്നി മുറ്റാക്കുഴിയിൽ ഉരുൾപൊട്ടി. വകയാർ മുറ്റാക്കുഴി താന്നിമൂട് ഭാഗത്താണ് വൈകിട്ട് ശക്തമായി പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലുണ്ടായത്. തുടർന്നു പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മഴവെള്ളപ്പാച്ചിലിനെ തുടർന്ന് രണ്ട് വീട് തകർന്നെങ്കിലും ആളപയാമില്ല.

സംസ്ഥാന പാതയിൽ വെള്ളം കയറിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. സ്കൂൾ ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി​പ്പോയി. നിരവധി യാത്രക്കാരാണ് വഴിയിൽ അകപ്പെട്ടത്. പ്രദേശത്ത് വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറായി. കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.

മഹാപ്രളയത്തിന്‍റെ ഭീതിമാറും മുമ്പേ കൺമുന്നിലേക്ക് വീണ്ടും വെള്ളം ഇരച്ചെത്തിയതോടെ കോന്നിയിൽ‌ ജനം സ്തംബ്ധരായി. അപ്രതീക്ഷിതമായി വെള്ളം ഒഴുകിയെത്തിയതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടുകളിൽ നിന്നും കടകളിൽ നിന്നും ഇറങ്ങിയോടി. അവശതയിൽ വീടുകളിൽ കഴിയുന്ന വൃദ്ധജനങ്ങളെയും കൈക്കുഞ്ഞുങ്ങളുമായി വിലപിക്കുന്ന മാതാപിതാക്കളെയും പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനമൊരുക്കാൻ നാട്ടുകാർ ഒരുമനസോടെ പരിശ്രമിച്ചു. താന്നിമൂട് ഭാഗത്തുകൂടി സഞ്ചരിച്ച കാർ ഒഴുക്കി​ൽപ്പെട്ടെങ്കിലും, കാർ സ്വകാര്യ ബസിൽ ഇടിച്ചു നിന്നതിനാൽ ആളപായം ഉണ്ടായില്ല. നാട്ടുകാരുടെയും ഫയർഫോഴ്സിന്‍റെയും സമയോജിതമായ ഇടപെടലാണ് നിരവധി ജീവനുകൾ രക്ഷിച്ചത്.


വാർത്തകൾ

Sign up for Newsletter



top