ISL-2018-219
16
December 2018 - 2:59 am IST
Flash News
Archives

Kerala

foreign-visit-of-ministers-for-rebuild-kerala-stalemate

ന​വ​കേ​ര​ള നി​ർ​മാ​ണം: മന്ത്രിമാർക്ക് കേന്ദ്രാനുമതി ലഭിച്ചില്ല, വിദേശയാത്ര ത്രിശങ്കുവിൽ

Published:13 October 2018

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു മാ​ത്ര​മാ​ണ് വി​ദേ​ശ യാ​ത്ര​യ്ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ത്; അ​തും ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ. യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് അ​നു​മ​തി.

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര ന​വ​കേ​ര​ള നി​ർ​മാ​ണ വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​നു​ള്ള  മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​യാ​ത്ര ത്രി​ശ​ങ്കു​വി​ല്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു മാ​ത്ര​മാ​ണ് വി​ദേ​ശ യാ​ത്ര​യ്ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ത്; അ​തും ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ. യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് അ​നു​മ​തി. വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യം സ്വീ​ക​രി​ക്ക​രു​തെ​ന്നും അ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പോ​ലും ച​ര്‍ച്ച​ക​ള്‍ പാ​ടി​ല്ലെ​ന്നു​മാ​ണു നി​ര്‍ദേ​ശം. ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചാ​ണ് അ​പേ​ക്ഷി​ച്ച​തെ​ന്നും മ​ന്ത്രി​മാ​ർ​ക്ക് അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ‌ു പ്ര​തീ​ക്ഷ​യെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി. 

നാ​ലു ദി​വ​സ​ത്തി​ന​കം അ​നു​മ​തി നി​ഷേ​ധി​ച്ച ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​യാ​ത്ര മു​ട​ങ്ങും.  ഈ ​മാ​സം 17 മു​ത​ല്‍ 21 വ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും വി​ദേ​ശ​യാ​ത്ര നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ര​യും മ​ന്ത്രി​മാ​ര്‍ ഒ​ന്നി​ച്ചു വി​ദേ​ശ​യാ​ത്ര ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണു കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​ല​പാ​ട്. കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍നി​ർ​മാ​ണ​ത്തി​നു വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണം തേ​ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദേ​ശ​യാ​ത്ര തീ​രു​മാ​നി​ച്ച​ത്. മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, സി. ​ര​വീ​ന്ദ്ര​നാ​ഥ്, കെ. ​രാ​ജു എ​ന്നി​വ​രൊ​ഴി​കെ മ​റ്റെ​ല്ലാ മ​ന്ത്രി​മാ​രും വി​ദേ​ശ​ത്തു പോ​കു​ന്നു​ണ്ട്. 

ന​ട​പ​ടി​ക്ര​മം അ​നു​സ​രി​ച്ച് മ​ന്ത്രി​മാ​ര്‍ വി​ദേ​ശ​യാ​ത്ര പോ​കു​ന്ന​തി​നു പ​തി​ന​ഞ്ചു ദി​വ​സം മു​ൻ​പ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍ക​ണം. യാ​ത്ര​യ്ക്കു​ള്ള പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ അ​നു​മ​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍പ്പ് സ​ഹി​തം ഓ​ണ്‍ലൈ​ന്‍ വ​ഴി​യും അ​പേ​ക്ഷി​ക്ക​ണം. യാ​ത്ര ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രെ​ല്ലാം പ്ര​ത്യേ​കം അ​പേ​ക്ഷ ന​ല്‍കു​ക​യും വേ​ണം. ഈ ​അ​പേ​ക്ഷ​ക​ള്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഓ​രോ രാ​ജ്യ​ങ്ങ​ളി​ലെ​യും എം​ബ​സി​ക​ളി​ലേ​ക്ക് അ​യ​ച്ച് അ​വ​രു​ടെ റി​പ്പോ​ര്‍ട്ട് തേ​ടും. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യോ സം​ഘ​ട​ന​ക​ളു​ടെ​യോ ആ​തി​ഥ്യം സ്വീ​ക​രി​ക്കു​ന്ന​തി​ന് ഫോ​റി​ന്‍ ക​റ​ന്‍സി റെ​ഗു​ലേ​ഷ​ന്‍ ആ​ക്റ്റ് അ​നു​സ​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യും തേ​ടേ​ണ്ട​തു​ണ്ട്. യാ​ത്രാ​ചെ​ല​വ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വ​ഹി​ക്കു​ന്ന​തി​നാ​ല്‍ മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ല്‍ ഈ ​ക​ട​മ്പ​യി​ല്ല. 

ഒ​ക്റ്റോ​ബ​ര്‍ ര​ണ്ടി​നാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ യാ​ത്രാ​നു​മ​തി തേ​ടി അ​പേ​ക്ഷ ന​ല്‍കി​യ​ത്. ഇ​തി​ല്‍ എം​ബ​സി​ക​ളു​ടെ റി​പ്പോ​ര്‍ട്ട് തേ​ടി​യി​രു​ന്നു. മാ​ത്യു ടി. ​തോ​മ​സി​നും വി.​എ​സ്. സു​നി​ല്‍കു​മാ​റി​നും ഈ ​രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ളി​ല്‍നി​ന്ന് അ​നു​കൂ​ല റി​പ്പോ​ര്‍ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റു​ള്ള മ​ന്ത്രി​മാ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ചി​ല അ​പ്ര​ധാ​ന സം​ഘ​ട​ന​ക​ളു​ടെ ക്ഷ​ണ​ക്ക​ത്തു സ​ഹി​ത​മാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി അ​റി​യി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ അ​നു​മ​തി ഇ​ല്ലെ​ങ്കി​ലും മ​ന്ത്രി​മാ​ര്‍ക്കു വി​ദേ​ശ​ത്തു പോ​കാം. എ​ന്നാ​ല്‍ ന​യ​ത​ന്ത്ര പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ല.  

മന്ത്രിമാരുടെ വിദേശയാത്ര

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ര്‍ജ എ​ന്നി​വി​ട​ങ്ങ​ളാ​ണു സ​ന്ദ​ര്‍ശി​ക്കു​ന്ന​ത്. മ​ന്ത്രി എ.​കെ. ബാ​ല​ന്‍ ദ​മാ​മി​ലും ജി​ദ്ദ​യി​ലും മാ​ത്യു ടി. ​തോ​മ​സ് റി​യാ​ദ്, നെ​ത​ര്‍ലാ​ൻ​ഡ്, ആം​സ്റ്റ​ര്‍ഡാം എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്താ​നാ​ണു പ​ദ്ധ​തി. എ.​സി. മൊ​യ്തീ​ന്‍- മ​സ്ക്ക​റ്റ്, സ​ലാ​ല, കെ.​ടി. ജ​ലീ​ല്‍- ദോ​ഹ, എം.​എം. മ​ണി- ബ​ഹ്റൈ​ന്‍, ഇ.​പി. ജ​യ​രാ​ജ​ന്‍- കു​വൈ​റ്റ്, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍- സിം​ഗ​പ്പൂ​ര്‍, പി. ​തി​ലോ​ത്ത​മ​ന്‍- ക്വാ​ലാ​ലം​പൂ​ര്‍, മ​ലേ​ഷ്യ, വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍- ലി​വ​ര്‍പൂ​ള്‍, ടൊ​റാ​ന്‍റോ (കാ​ന​ഡ), ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍-​കൊ​ളം​ബോ, ശ്രീ​ല​ങ്ക, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍- ഓ​ക്‌​ലാ​ൻ​ഡ് (ന്യൂ​സി​ലാ​ൻ​ഡ്), ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍- ല​ണ്ട​ന്‍, എ.​കെ .ശ​ശീ​ന്ദ്ര​ന്‍- ഫ്രാ​ങ്ക്ഫ​ര്‍ട്ട്, ബെ​ര്‍ലി​ന്‍ (ജ​ർ​മ​നി), ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ- സി​ഡ്നി, മെ​ല്‍ബ​ണ്‍ (ഓ​സ്ട്രേ​ലി​യ), ടി.​എം. തോ​മ​സ് ഐ​സ​ക്ക്- ന്യൂ​യോ​ര്‍ക്ക്, ബോ​സ്റ്റ​ണ്‍, ചി​ക്കാ​ഗോ, ജി. ​സു​ധാ​ക​ര​ന്‍- വാ​ഷി​ങ്ട​ണ്‍, ടെ​ക്സാ​സ്, ഫ്ളോ​റി​ഡ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു യാ​ത്രാ പ​രി​പാ​ടി.  ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ വ​ലി​യ സം​ഘ​വും ഇ​വ​രെ അ​നു​ഗ​മി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top