ISL-2018-219
16
December 2018 - 1:58 am IST
Flash News
Archives

Kerala

pk-sasi-sexual-harassment-complaint-cpim

ശശിക്കെതിരായ നടപടിയിൽ അനിശ്ചിതത്വം തുടരുന്നു, സിപിഎം സംസ്ഥാന സമിതിയും ചർച്ച ചെയ്തില്ല

Published:13 October 2018

പ​രാ​തി​ക്കു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​നാ​വ​ശം കൂ​ടി അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ മൊ​ഴി​യും ശേ​ഖ​രി​ക്ക​ണ​മെ​ന്നാ​ണു ക​മ്മി​ഷ​ന്‍റെ നി​ല​പാ​ട്.

അ​തി​നാ​ലാ​ണ് അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വൈ​കു​ന്ന​തെ​ന്നാ​ണു വി​വ​രം.

തി​രു​വ​ന​ന്ത​പു​രം: ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ. ശ​ശി​ക്കെ​തി​രേ ഡി​വൈ​എ​ഫ്‍ഐ വ​നി​താ നേ​താ​വ് ന​ൽ​കി​യ പീ​ഡ​ന പ​രാ​തി അ​ന്വേ​ഷി​ച്ച പാ​ർ​ട്ടി ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടി​ൻ മേ​ലു​ള്ള ന​ട​പ​ടി​യി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു പി​ന്നാ​ലെ ചേ​ർ​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലും വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ല്ല. അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​തി​നാ​ലാ​ണ് ശനിയാഴ്ച ചേ​ർ​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗം വി​ഷ​യം പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത്.

പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​ക്കു പി​ന്നി​ൽ പാ​ല​ക്കാ​ട്ടെ ചി​ല നേ​താ​ക്ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​തു കൂ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ എ.​കെ. ബാ​ല​നോ​ടും പി.​കെ. ശ്രീ​മ​തി​യോ​ടും ശ​ശി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​രാ​തി​ക്കു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​നാ​വ​ശം കൂ​ടി അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ മൊ​ഴി​യും ശേ​ഖ​രി​ക്ക​ണ​മെ​ന്നാ​ണു ക​മ്മി​ഷ​ന്‍റെ നി​ല​പാ​ട്. അ​തി​നാ​ലാ​ണ് അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വൈ​കു​ന്ന​തെ​ന്നാ​ണു വി​വ​രം. പ​രാ​തി​യി​ന്മേ​ൽ ന​ട​പ​ടി വൈ​കു​ന്ന​തോ​ടെ സ​മ​യ​ബ​ന്ധി​ത ന​ട​പ​ടി എ​ന്ന പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം പാ​ഴാ​കു​ക​യാ​ണ്. 

അ​തേ​സ​മ​യം, ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​മി​തി​യി​ൽ സു​ദീ​ർ​ഘ​മാ​യ ച​ർ​ച്ച ന​ട​ന്നു. വി​ഷ​യ​ത്തി​ൽ വ​ർ​ഗീ​യ ചേ​രി​തി​ര​വ് ഉ​ണ്ടാ​ക്കാ​നു​ള്ള ബി​ജെ​പി- ആ​ർ​എ​സ്എ​സ് ശ്ര​മ​ത്തി​നു കോ​ൺ​ഗ്ര​സ് പി​ന്തു​ണ ന​ൽ​കു​ന്ന കാ​ര്യം പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ വ്യ​ക്ത​മാ​ക്ക​ണം. സു​പ്രീം കോ​ട​തി വി​ധി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം കെ​ട്ടി​വ​ച്ചു സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​ക്കൂ​ട്ട​രു​ടെ ശ്ര​മം. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, ല​ഘു​ലേ​ഖ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top