ISL-2018-219
16
December 2018 - 2:29 am IST
Flash News
Archives

Special

balabhaskar-image

ബാ​ലു​വി​നെ കോ​ഫി പൗ​ഡ​റി​ൽ തീ​ർ​ത്ത പ്ര​വാ​സി

Published:13 October 2018

# റ​ഫീ​ഖ് മ​ര​ക്കാ​ർ  

ലോ​കം മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള ബാ​ല​ഭാ​സ്ക​റി​ന് അ​റ​ബി നാ​ട്ടി​ൽ നി​ന്നു സ്നേ​ഹം അ​റി​യി​ച്ച​തു കോ​ഫി പൗ​ഡ​ർ കൊ​ണ്ട് വ​ര​ച്ച ചി​ത്ര​ത്തി​ലൂ​ടെ.  

ലോ​കം മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള ബാ​ല​ഭാ​സ്ക​റി​ന് അ​റ​ബി നാ​ട്ടി​ൽ നി​ന്നു സ്നേ​ഹം അ​റി​യി​ച്ച​തു കോ​ഫി പൗ​ഡ​ർ കൊ​ണ്ട് വ​ര​ച്ച ചി​ത്ര​ത്തി​ലൂ​ടെ.  മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​ൽ​പ്പ​ക​ഞ്ചേ​രി തോ​ട്ടാ​യി സ്വ​ദേ​ശി​യാ​യ സാ​ദി​ഖ് വ​ര​ച്ച ചി​ത്ര​മാ​ണ് ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. തി​രൂ​ർ സ്കൂ​ൾ ഓ​ഫ്‌ ഫൈ​ൻ ആ​ർ​ട്സി​ലെ  ചി​ത്ര​ക​ലാ വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്മാ​രാ​യ കു​ഞ്ഞി​പ്പ ചു​രി​ഗേ​ൾ, സു​ന്ദ​ര​ൻ ചി​ത്രം, ഉ​ണ്ണി വൈ​രം​കോ​ട് എ​ന്നി​വ​രു​ടെ കൂ​ടെ ശി​ഷ്യ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ഷ്‌​റ​ഫ് മ​ഞ്ചേ​രി എ​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ​യ​ടു​ത്ത്‌ കു​റ​ച്ച് നാ​ൾ സം​ഗീ​തം പ​ഠി​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി. മാ​ഷി​ന്‍റെ​യ​ടു​ത്തു നി​ന്നാ​ണ് ആ​ദ്യ​മാ​യി ബാ​ല​ഭാ​സ്ക​റി​നെ കു​റി​ച്ച​റി​യു​ന്ന​ത്‌. പി​ന്നീ​ട്‌ ദു​ബാ​യി​ൽ വ​ച്ച്  ഒ​രു​പാ​ട്‌ സം​ഗീ​ത പ​രി​പാ​ടി​ക​ൾ ക​ണാ​ൻ ഭാ​ഗ്യം ല​ഭി​ച്ചി​ട്ടു​ണ്ട്‌. റി​ഹേ​ഴ്സ​ൽ സ​മ​യ​ത്ത്‌ മ​റ്റു​ള്ള​വ​ർ ത​മാ​ശ പ​റ​യു​മ്പോ​ഴും വാ​തോ​രാ​തെ  സം​സാ​രി​ക്കു​മ്പോ​ഴു​മെ​ല്ലാം ഒ​രു പു​ഞ്ചി​രി​കൊ​ണ്ട്‌ മാ​ത്രം മ​റു​പ​ടി ന​ൽ​കു​ന്ന സൗ​മ്യ​നാ​യ  ചെ​റു​പ്പ​ക്കാ​ര​നേ​യാ​ണ്‌ അ​വി​ടെ കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്നു വേ​ദ​ന​യോ​ടെ സാ​ദി​ഖ് ഓ​ർ​ക്കു​ന്നു. മ​ണി​ച്ചേ​ട്ട​ന്‍റെ വേ​ർ​പ്പാ​ടി​ന് ശേ​ഷം  മ​ന​സി​നെ മു​റി​വേ​ൽ​പി​ച്ച വി​യോ​ഗ​മാ​യി​രു​ന്നു ബാ​ലു​വി​ന്‍റേ​ത്. അ​താ​ണ് എ​ന്നോ‌ നി​ർ​ത്തി​വ​ച്ച ചി​ത്ര​ര​ച​ന​യി​ലേ​ക്കു വീ​ണ്ടും ന​യി​ച്ച​തെ​ന്നു സാ​ദി​ഖ് പ​റ​യു​ന്നു. 

 


 

പെ​ൻ​സി​ൽ ഡ്രോ​യി​ങ്ങും വാ​ട്ട​ർ​ക​ള​റും ഓ​യി​ൽ പെ​യി​ന്‍റു​മൊ​ക്കെ​യാ​യി​രു​ന്നു ഇ​ത്ര​യും നാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ  ഫേ​സ്ബു​ക്കി​ൽ ഒ​രു ക​ലാ​കാ​ര​ൻ കോ​ഫി കൊ​ണ്ട്‌ വ​ര​ച്ച​തു കാ​ണാ​നി​ട​യാ​യി. അ​ന്നു​തൊ​ട്ടേ വി​ചാ​രി​ച്ച​താ​യി​രു​ന്നു‌ കോ​ഫി കൊ​ണ്ടൊ​രു വ​ർ​ക്ക്‌. അ​ങ്ങ​നെ​യി​രി​ക്കു​മ്പോ​ഴാ​ണു ബാ​ലു​വി​ന്‍റെ വേ​ർ​പാ​ട്. വാ​ട്ട​ർ ക​ള​റി​നേ​ക്കാ​ൾ എ​ളു​പ്പ​മാ​ണെ​ങ്കി​ലും അ​ൽ​പ്പം സ്പീ​ഡ് കൂ​ടു​ത​ൽ വേ​ണം. ഇ​ല്ല​ങ്കി​ൽ പെ​ട്ടെ​ന്ന്  ഉ​ണ​ങ്ങി​പ്പോ​കും. ബാ​ലു​ച്ചേ​ട്ട​നോ​ടു​ള്ള ഇ​ഷ്ടം കൊ​ണ്ടാ​വാം ആ ​ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ഗി​ന്ന​സ് പ​ക്രു  ചേ​ട്ട​നേ​പ്പോ​ലു​ള്ള ക​ലാ​കാ​ര​ന്മാ​ർ അ​വ​രു​ടെ പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടു​കൂ​ടി മ​റ്റു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളും  അ​തേ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു സാ​ദി​ഖ്.

സി​നി​മ​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ലും അ​ഭി​ന​യ​ത്തേ​ക്കാ​ളേ​റേ ഒ​രു ക​ലാ​സം​വി​ധാ​യ​ക​നാ​വു​ക എ​ന്ന​താ​യി​രു​ന്നു ത​ന്‍റെ മോ​ഹ​മെ​ന്നു സാ​ദി​ഖ് മെ​ട്രോ​വാ​ർ​ത്ത​യോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ അ​തി​നി​ട​യി​ലാ​ണു പ്ര​വാ​സ​ജീ​വി​തം തേ​ടി​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ദു​ബാ​യ്‌ ഭ​ര​ണാ​ധി​കാ​രി​യും യു.​എ.​ഇ പ്ര​ധാ​ന മ​ന്ത്രി​യു​മാ​യ ശെ​യ്ഖ്‌ മു​ഹ​മ്മ​ദി​ന്‍റെ മ​ക​നും ദു​ബാ​യ്‌ ഡെ​പ്യൂ​ട്ടി റൂ​ള​റു​മാ​യ ശെ​യ്ഖ്‌ മ​ക്തൂം ബി​ൻ മു​ഹ​മ്മ​ദി​ന്‍റെ പേ​ഴ്‌​സ​ണ​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ന്നു.  ജോ​ലി​യോ​ടൊ​പ്പം​ത​ന്നെ ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ ചി​ത്ര​ര​ച​ന​യും ഇ​വെ​ന്‍റ്സും സി​നി​മ​യു​മു​ണ്ട്. ദു​ബാ​യി​യു​ടെ ക​ലാ​മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​ണു സാ​ദി​ഖ്. സൗ​ഹൃ​ദ​വ​ല​യം ഏ​റേ​യും ക​ലാ​രം​ഗ​ത്തു​ള്ള​വ​രു​മാ​യി​ട്ടാ​യ​തു കൊ​ണ്ടാ​വാം മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തും ഒ​രു ചു​വ​ടു​വെ​പ്പ്‌ ന​ട​ത്തി. എ​ട്ടോ​ളം സി​നി​മ​ക​ളി​ൽ ക​ലാ സം​വി​ധാ​ന സ​ഹാ​യി​യാ​യി​ട്ടു​ണ്ട്.സു​ഗീ​ത്‌ - കു​ഞ്ചാ​ക്കോ​ബോ​ബ​ൻ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന മ​ധു​ര​നാ​ര​ങ്ങാ എ​ന്ന​ചി​ത്ര​ത്തി​ൽ അ​റ​ബി​ക്പോ​ലീ​സാ​യി അ​ഭി​ന​യ​രം​ഗ​ത്തും തി​ള​ങ്ങി. 

ഭാ​ര്യ ഫ​സീ​ല​യു​ടെ​യും മ​ക്ക​ൾ മി​ന്നു, പൊ​ന്നു എ​ന്നി​വ​രു​ടെ​യും പി​ന്തു​ണ മു​ന്നോ​ട്ടു​ള്ള യാ​ത്ര​ക്ക്‌ ശ​ക്തി പ​ക​രു​ന്നു.  പ്ര​വാ​സി​യാ​യ പി​താ​വ് ടി.​പി. മു​ഹ​മ്മ​ദി​ന്‍റെ​യും വീ​ട്ട​മ്മ​യാ​യ സൈ​ന​ബ​യു​ടെ​യും മ​ക​നാ​യ താ​ൻ  പ​ണ​ത്തി​നോ പ്ര​ശ​സ്തി​ക്കോ വേ​ണ്ടി​യ​ല്ല, കു​ട്ടി​ക്കാ​ലം തൊ​ട്ടേ ആ​ഗ്ര​ഹി​ച്ച മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന മാ​ന​സി​ക സം​തൃ​പ്തി​ക്കു വേ​ണ്ടി​യാ​ണെ​ന്നും സാ​ദി​ഖ് പ​റ​യു​ന്നു. 


വാർത്തകൾ

Sign up for Newsletter



top