ISL-2018-219
16
December 2018 - 2:12 am IST
Flash News
Archives

Crime

gunman-shoot-judges-wife-and-son-at-gurgaon

നടുറോഡിൽ ജഡ്‌ജിയുടെ ഭാര്യയേയും മകനെയും ഗൺമാൻ വെടിവച്ചിട്ടു, നില അതീവ ഗുരുതരം

Published:14 October 2018

അഡീഷണൽ സെഷൻസ് ജഡ്ജ് കൃഷ്ണകാന്ത് ശർമ്മയുടെ ഭാര്യയ്ക്കും മകനുമാണ് വെടിയേറ്റത്. രണ്ടു വർഷമായി ജഡ്ജിയുടെ പേഴ്സണൽ ഗൺമാനായ മഹപാൽ സിങ്ങാണ് വെടിയുതിർത്തത്.

ഗുരുഗ്രാം: തിരക്കുള്ള റോഡിൽ ജഡ്ജിയുടെ മകനേയും ഭാര്യയേയും പേഴ്സണൽ ഗൺമാൻ വെടിവച്ചിട്ടു. അഡീഷണൽ സെഷൻസ് ജഡ്ജ് കൃഷ്ണകാന്ത് ശർമ്മയുടെ ഭാര്യയ്ക്കും മകനുമാണ് വെടിയേറ്റത്. രണ്ടു വർഷമായി ജഡ്ജിയുടെ പേഴ്സണൽ ഗൺമാനായ മഹപാൽ സിങ്ങാണ് വെടിയുതിർത്തത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ അപകടനില തരണം ചെയ്തെങ്കിലും 18 വയസുള്ള മകൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 

ഗുരുഗ്രാമിലെ തിരക്കുള്ള റോഡിൽ മൂന്ന് മണിയോടെയാണ് ജനങ്ങളെ നടുക്കിയ സംഭവം അരങ്ങേറിയത്. ഷോപ്പിങ്ങിനായി പുറപ്പെട്ട അമ്മയെയും മകനെയും ആർക്കേഡിയ മാർക്കറ്റിനടുത്ത് വച്ച് മഹിപാൽ വെടിയുതിർക്കുകയായിരുന്നു.  വീണു കിടന്ന മകനെ വലിച്ചിഴക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഗൺമാൻ പിന്നീട് അതേ കാറിൽ രക്ഷപെടുകയായിരുന്നു. സമീപത്തെ സി.സി ടിവിയിൽ രക്ഷപെടുന്ന ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്.

വെടിവയ്പ്പിന് ശേഷം ജഡ്ജിയെ ഫോൺ വിളിച്ച് കാര്യം പറഞ്ഞതായും പൊലീസ് പറഞ്ഞു. കാറോടിച്ച് അടുത്തുള്ള സദാർ പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ അവിടെവച്ചും വെടിയുതിർത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും മഹിപാൽ കടന്നുകളഞ്ഞു. ഇയാളെ പിന്നീട് ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top