24
April 2019 - 12:23 pm IST
Flash News
Archives

Analysis

building-materials-price

അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല വ​ർ​ധ​ന​ ; നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

Published:16 October 2018

# സി​ത്താ​ര സി​ദ്ധ​കു​മാ​ർ 

ടെ​ണ്ട​ർ പി​ടി​ക്കു​ന്ന തു​ക​യ്ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ് ക​രാ​റു​കാ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. ദ​ർ​ഘാ​സ് വി​ല​യും മാ​ർ​ക്ക​റ്റ് വി​ല​യും ത​മ്മി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ട്. 6000 രൂ​പ​യാ​യി​രു​ന്ന ഒ​രു ലോ​ഡ് പാ​റ​യ്ക്ക് ഇ​പ്പോ​ൾ 12,000 രൂ​പ​യാ​ണ് മാ​ർ​ക്ക​റ്റ് നി​ര​ക്ക്. ദ​ർ​ഘാ​സ് പ്ര​കാ​രം മൂ​വാ​യി​രം രൂ​പ നി​ശ്ച്ച​യി​ച്ചി​രി​ക്കു​ന്ന ടാ​റി​ന് അ​യ്യാ​യി​രം രൂ​പ​യ്ക്കു മു​ക​ളി​ൽ മാ​ർ​ക്ക​റ്റ് നി​ര​ക്ക് വ​രു​ന്നു.

ആ​ല​പ്പു​ഴ: പ്ര​ള​യ ശേ​ഷം അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് മു​ലം നി​ർ​മാ​ണ ജോ​ലി​ക​ൾ അ​വ​താ​ള​ത്തി​ൽ. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ വി​ല​യി​ൽ 25 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. സി​മ​ന്‍റ് , സ്റ്റീ​ൽ, ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ൾ, സാ​നി​ട്ട​റി ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ എ​ല്ലാ വ​സ്തു​ക്ക​ളു​ടെ​യും വി​ല റോ​ക്ക​റ്റു പോ​ലെ ഉ​യ​രു​ക​യാ​ണ്.​ഇ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളും ക​രാ​റു​കാ​രും ഒ​രു​പോ​ലെ വ​ല​യു​ക​യാ​ണ്.

ടെ​ണ്ട​ർ പി​ടി​ക്കു​ന്ന തു​ക​യ്ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ് ക​രാ​റു​കാ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. ദ​ർ​ഘാ​സ് വി​ല​യും മാ​ർ​ക്ക​റ്റ് വി​ല​യും ത​മ്മി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ട്. 6000 രൂ​പ​യാ​യി​രു​ന്ന ഒ​രു ലോ​ഡ് പാ​റ​യ്ക്ക് ഇ​പ്പോ​ൾ 12,000 രൂ​പ​യാ​ണ് മാ​ർ​ക്ക​റ്റ് നി​ര​ക്ക്. ദ​ർ​ഘാ​സ് പ്ര​കാ​രം മൂ​വാ​യി​രം രൂ​പ നി​ശ്ച്ച​യി​ച്ചി​രി​ക്കു​ന്ന ടാ​റി​ന് അ​യ്യാ​യി​രം രൂ​പ​യ്ക്കു മു​ക​ളി​ൽ മാ​ർ​ക്ക​റ്റ് നി​ര​ക്ക് വ​രു​ന്നു.​അ​തോ​ടെ ക​രാ​റു​കാ​രു​ടെ പോ​ക്ക​റ്റ് കീ​റും.​കേ​ര​ള​ത്തി​ലെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ത​ലെ​ടു​ത്ത് അ​ന്യ​സം​സ്ഥാ​ന ക​മ്പ​നി​ക​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. പ്ര​ശ്ന പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ ആ​വ​ശ്യം.


വാർത്തകൾ

Sign up for Newslettertop