Subpage Banner
Subpage Banner
16
November 2018 - 8:05 pm IST
Flash News
Archives

Tradition

vijaya-dhasami-2018

അ​​റി​​വി​​ന്‍റെ ആ​​ദ്യാ​​ക്ഷ​​രം കു​​റി​​ക്കു​​മ്പോ​​ൾ

Published:18 October 2018

ന​​വ​​രാ​​ത്രി ദി​​വ​​സ​​ങ്ങ​​ളി​​ൽ  മ​​ഹാ​​ല​​ക്ഷ്മി ഐ​​ശ്വ​​ര്യ​​വും, സ​​മൃ​​ദ്ധി​​യും സൗ​​ന്ദ​​ര്യ​​വും ന​​ൽ​​കു​​ന്നു​​വെ​​ന്നാ​​ണ് ഐ​​തി​​ഹ്യം. മ​​നു​​ഷ്യ​​ന്‍റെ വ്യ​​ക്തി​​ത്വ​​വി​​ക​​സ​​ന​​ത്തി​​ന് ഏ​​റ്റ​​വും പ്ര​​ധാ​​ന​​മാ​​യ ഘ​​ട​​ക​​മാ​​ണു വി​​ദ്യ​​യും വി​​ന​​യ​​വും. ജ്ഞാ​​ന​​ത്തി​​ന്‍റെ പ്ര​​കാ​​ശം അ​​ക​​ക്ക​​ണ്ണു​​ക​​ളി​​ൽ നി​​റ​​യു​​ന്ന ദി​​ന​​മാ​​ണു വി​​ജ​​യ​​ദ​​ശ​​മി.

ഗു​​രു​​വി​​ൽ നി​​ന്നു ശി​​ഷ്യ​​രി​​ലേ​​ക്കും, ജ്ഞാ​​നി​​യി​​ൽ നി​​ന്നു ജി​​ജ്ഞാ​​സു​​വി​​ലേ​​ക്കും അ​​റി​​വ് സ​​ര​​സ്വ​​തി​​പ്ര​​വാ​​ഹ​​മാ​​യി എ​​ത്തു​​മ്പോ​​ൾ, മ​​ന​​ക്ക​​ണ്ണു​​ക​​ൾ തു​​റ​​ക്ക​​പ്പെ​​ട്ട് മ​​നീ​​ഷി​​യാ​​കു​​മെ​​ന്ന ശ്രേ​​ഷ്ഠ​​മാ​​യ വി​​ശ്വാ​​സ​​മാ​​ണു വി​​ദ്യാ​​രം​​ഭ​​ത്തി​​നു പി​​ന്നി​​ലു​​ള്ള​​ത്. കു​​രു​​ന്നു​​ക​​ളെ ആ​​ദ്യ​​മാ​​യി അ​​റി​​വി​​ന്‍റെ കൈ​​വ​​ഴി​​ക​​ളി​​ലേ​​ക്കു കൈ​​പി​​ടി​​ച്ചു ന​​ട​​ത്തു​​ന്ന ആ​​ചാ​​രം. വി​​ദ്യാ​​രം​​ഭം കു​​റി​​ക്കു​​ന്ന​​തി​​ന് ഏ​​റ്റ​​വും ഉ​​ത്ത​​മ​​മാ​​യ​​തു വി​​ജ​​യ​​ദ​​ശ​​മി ദി​​ന​​മാ​​ണെ​​ന്നു വി​​ശ്വ​​സി​​ക്ക​​പ്പെ​​ടു​​ന്നു. ഭാ​​ര​​ത​​ത്തി​​നു പു​​റ​​മേ നേ​​പ്പാ​​ൾ, ശ്രീ​​ല​​ങ്ക, ബം​​ഗ്ലാ​​ദേ​​ശ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും വി​​ജ​​യ​​ദ​​ശ​​മി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ണ്ട്. കേ​​ര​​ള​​ത്തി​​ൽ വി​​ദ്യാ​​ദേ​​വ​​ത​​യാ​​യ സ​​ര​​സ്വ​​തി​​യെ​​യാ​​ണു വി​​ജ​​യ​​ദ​​ശ​​മി ദി​​ന​​ത്തി​​ൽ പൂ​​ജി​​ക്കു​​ന്ന​​ത്. 

ന​​വ​​രാ​​ത്രി ദി​​വ​​സ​​ങ്ങ​​ളി​​ൽ  മ​​ഹാ​​ല​​ക്ഷ്മി ഐ​​ശ്വ​​ര്യ​​വും, സ​​മൃ​​ദ്ധി​​യും സൗ​​ന്ദ​​ര്യ​​വും ന​​ൽ​​കു​​ന്നു​​വെ​​ന്നാ​​ണ് ഐ​​തി​​ഹ്യം. മ​​നു​​ഷ്യ​​ന്‍റെ വ്യ​​ക്തി​​ത്വ​​വി​​ക​​സ​​ന​​ത്തി​​ന് ഏ​​റ്റ​​വും പ്ര​​ധാ​​ന​​മാ​​യ ഘ​​ട​​ക​​മാ​​ണു വി​​ദ്യ​​യും വി​​ന​​യ​​വും. ജ്ഞാ​​ന​​ത്തി​​ന്‍റെ പ്ര​​കാ​​ശം അ​​ക​​ക്ക​​ണ്ണു​​ക​​ളി​​ൽ നി​​റ​​യു​​ന്ന ദി​​ന​​മാ​​ണു വി​​ജ​​യ​​ദ​​ശ​​മി. വി​​ദ്യ​​യു​​ടെ വെ​​ളി​​ച്ച​​ത്തി​​ലേ​​ക്കു ന​​മ്മെ ന​​യി​​ക്കു​​ന്ന വി​​ദ്യാ​​ദേ​​വ​​ത​​യാ​​യ സ​​ര​​സ്വ​​തി​​യും, അ​​ധ​​ർ​​മ്മ​​ത്തെ ത​​ക​​ർ​​ത്തു ധ​​ർ​​മ്മം പു​​ന​​സ്ഥാ​​പി​​ക്കു​​ന്ന ശ​​ക്തി​​സ്വ​​രൂ​​പി​​ണി​​യാ​​യ ദു​​ർ​​ഗ്ഗ​​യും, ദു​​രി​​ത​​ത്തി​​ൽ നി​​ന്ന് ഐ​​ശ്വ​​ര്യം പ്ര​​ദാ​​നം ചെ​​യ്യു​​ന്ന മ​​ഹാ​​ല​​ക്ഷ്മി​​യും ഒ​​രു​​മി​​ച്ച് പൂ​​ജി​​ക്ക​​പ്പെ​​ടു​​ന്ന ദി​​ന​​മാ​​ണു വി​​ജ​​യ​​ദ​​ശ​​മി. മ​​നു​​ഷ്യ​​രു​​ടെ വ്യ​​ക്തി​​ത്വ​​വും ഭ​​ക്തി​​യും വി​​ദ്യ​​യും ശ​​ക്ത​​മാ​​ക്കി ത​​രു​​ന്ന ദി​​വ​​സം​​കൂ​​ടി​​യാ​​ണി​​ത്. ഇ​​വ മൂ​​ന്നും മ​​നു​​ഷ്യ​​ന്‍റെ വി​​ജ​​യ​​ത്തി​​നു പി​​ന്നി​​ലു​​ള്ള ശ​​ക്തി​​ക​​ളാ​​ണെ​​ന്നു വി​​ശ്വ​​സി​​ക്ക​​പ്പെ​​ടു​​ന്നു. 

യോ​​ഗ്യ​​രാ​​യ​​വ​​രെ​​കൊ​​ണ്ട് ആ​​ദ്യാ​​ക്ഷ​​രം കു​​റി​​പ്പി​​ക്കു​​ന്ന​​താ​​ണ് ഐ​​ശ്വ​​ര്യം. മു​​ത്ത​​ച്ഛ​​ൻ, മു​​ത്ത​​ശ്ശി, മാാ​​ത​​പി​​താ​​ക്ക​​ൾ, ബ​​ന്ധു​​ക്ക​​ൾ, ആ​​ത്മീ​​യാ​​ചാ​​ര്യ​​ന്മാ​​ർ തു​​ട​​ങ്ങി മാ​​തൃ​​കാ​​പ​​ര​​മാ​​യും, സ​​ദാ​​ചാ​​ര​​പ​​ര​​മാ​​യും യോ​​ഗ്യ​​രാ​​യ​​വ​​രെ​​കൊ​​ണ്ട് എ​​ഴു​​ത്തി​​നി​​രു​​ത്താം. ഇ​​വ​​രെ​​ക്കൂ​​ടാ​​തെ സ​​ന്യാ​​സി ശ്രേ​​ഷ്ഠ​​ന്മാ​​രും അ​​റി​​വി​​ന്‍റെ ആ​​ദ്യാ​​ക്ഷ​​രം കു​​റി​​ക്കാ​​ൻ യോ​​ഗ്യ​​രാ​​ണ്. വി​​ദ്യാ​​രം​​ഭം കു​​റി​​ക്കു​​ന്ന​​തി​​നു കൃ​​ത്യ​​മാ​​യ പ്രാ​​യ​​മു​​ണ്ടെ​​ന്നാ​​ണു പൂ​​ർ​​വി​​ക​​ർ പ​​റ​​യു​​ന്ന​​ത്. മൂ​​ന്ന്, അ​​ഞ്ച് വ​​യ​​സു​​ക​​ളി​​ൽ വി​​ദ്യാ​​രം​​ഭം കു​​റി​​ക്കു​​ന്ന​​താ​​ണ് ഉ​​ത്ത​​മം. അ​​താ​​യ​​ത് ര​​ണ്ട്, നാ​​ല് തു​​ട​​ങ്ങി​​യ ഇ​​ര​​ട്ട വ​​യ​​സു​​ക​​ളി​​ൽ വി​​ദ്യാ​​രം​​ഭം കു​​റി​​ക്കു​​ന്ന​​തു ന​​ല്ല​​ത​​ല്ലെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.  

ഗു​​രു​​വി​​ന്‍റെ​​യോ ഗു​​രു​​സ്ഥാ​​നീ​​യ​​രു​​ടെ​​യോ മ​​ടി​​യി​​ൽ ശി​​ശു​​വി​​നെ ഇ​​രു​​ത്തി നാ​​ക്കി​​ൽ സ്വ​​ർ​​ണ്ണം​​കൊ​​ണ്ട് ""ഹ​​രി ശ്രീ ​​ഗ​​ണ​​പ​​താ​​യേ ന​​മഃ'' എ​​ന്നെ​​ഴു​​തു​​ന്നു. തു​​ട​​ർ​​ന്ന്, മു​​ന്നി​​ൽ ഓ​​ട്ടു​​രു​​ളി​​യി​​ലോ ത​​ളി​​ക​​യി​​ലോ തൂ​​ശ​​നി​​ല​​യി​​ലോ ഉ​​ണ​​ക്ക​​ല​​രി​​യി​​ട്ട് അ​​തി​​ൽ ഹ​​രി ്രീ​​യി​​ൽ തു​​ട​​ങ്ങി അ​​ക്ഷ​​ര​​മാ​​ല​​യി​​ലെ എ​​ല്ലാ അ​​ക്ഷ​​ര​​ങ്ങ​​ളും കു​​ട്ടി​​യു​​ടെ മോ​​തി​​ര​​വി​​ര​​ൽ​​കൊ​​ണ്ട് എ​​ഴു​​തി​​ക്കു​​ന്നു. ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ ചൂ​​ണ്ടു വി​​ര​​ൽ​​കൊ​​ണ്ടാ​​ണ് എ​​ഴു​​തി​​ക്കു​​ന്ന​​ത്. 

പ്രാ​​ഥ​​മി​​ക വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് ഏ​​റെ പ്രാ​​ധാ​​ന്യം ന​​ൽ​​കി​​യ  മ​​ത​​വി​​ഭാ​​ഗ​​മാ​​യി​​രു​​ന്നു ബു​​ദ്ധ​​മ​​തം. അ​​ക്കാ​​ല​​ത്ത് അ​​തു സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് ഏ​​റെ പ്ര​​യോ​​ജ​​നം ചെ​​യ്തു. ജൈ​​ന-​​ബൗ​​ദ്ധ പാ​​ര​​മ്പ​​ര്യ​​മു​​ള്ള​​വ​​ർ അ​​ക്ഷ​​ര വി​​ദ്യാ​​ഭ്യാ​​സ​​ത്തെ "നാ​​നം മോ​​നം' എ​​ന്നാ​​ണു പ​​റ​​യു​​ന്ന​​ത്. ന​​മോ​​സ്തു ജി​​ന​​തേ-​​ന​​മോ​​ത്തു ചി​​ന​​ത-     (​​ബു​​ദ്ധ​​നെ ന​​മി​​ക്കു​​ന്നു) എ​​ന്ന വാ​​ക്യ​​മാ​​ണു വി​​ദ്യാ​​രം​​ഭം കു​​റി​​ക്കു​​ന്ന​​തി​​നു ബു​​ദ്ധ​​മ​​ത​​ക്കാ​​ർ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന വാ​​ക്യം. ബു​​ദ്ധ​​മ​​ത​​ത്തി​​ന്‍റെ പ്ര​​ചാ​​രം കേ​​ര​​ള​​ത്തി​​ൽ ഇ​​ല്ലാ​​താ​​യ​​തോ​​ടെ ഹ​​രി​​ശ്രീ​​ഗ​​ണ​​പ​​താ​​യേ ന​​മഃ എ​​ന്നു വി​​ദ്യാ​​രം​​ഭ​​ത്തി​​നു പ്ര​​യോ​​ഗി​​ച്ചു തു​​ട​​ങ്ങി​​യ​​തെ​​ന്നാ​​ണു ച​​രി​​ത്ര​​കാ​​ര​​ൻ​​ന്മാ​​ർ പ​​റ​​യു​​ന്ന​​ത്.  ""നാ​​നം, മോ​​നം, അ​​ത്ത​​നം, തു​​വ​​നം, ചി​​നം, ഇ​​ന്ന​​നം, താ​​നം, ഉ​​മ്മ​​നം എ​​ന്ന വ​​ർ​​ണ്ണ​​മാ​​ല​​യി​​ലെ ആ​​ദ്യാ​​ക്ഷ​​ര​​ങ്ങ​​ൾ എ​​ഴു​​തി​​കൊ​​ണ്ടാ​​ണ് ഇ​​വ​​ർ വി​​ദ്യാ​​രം​​ഭം കു​​റി​​ച്ചി​​രു​​ന്ന​​ത്. വ​​ട്ടെ​​ഴു​​ത്ത് എ​​ന്നും ""നാ​​നം മോ​​നം'' അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ലെ ഗ്രാ​​മ​​ങ്ങ​​ളി​​ലു​​ണ്ടാ​​യി​​രു​​ന്നു കു​​ടി​​പ്പ​​ള്ളി​​ക്കൂ​​ട​​ങ്ങ​​ൾ ബു​​ദ്ധ​​മ​​ത​​ത്തി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ​​ത്തെ സൂ​​ചി​​പ്പി​​ക്കു​​ന്ന​​വ​​യാ​​ണ്.  ബു​​ദ്ധ​​മ​​തം കേ​​ര​​ള​​ത്തി​​ൽ നി​​ല​​നി​​ന്നി​​രു​​ന്ന കാ​​ല​​ത്തു ഭാ​​ഷ​​യു​​ടെ അ​​ടി​​ത്ത​​റ​​യും അ​​ക്ഷ​​ര​​ജ്ഞാ​​ന​​വും ആ​​വ​​ശ്യ​​മാ​​യ അ​​റി​​വു​​ക​​ളും കു​​ട്ടി​​ക​​ൾ​​ക്കു പ​​ക​​ർ​​ന്നു ന​​ൽ​​കു​​ന്ന​​തി​​നു കേ​​ര​​ള​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന പാ​​ഠ​​ശാ​​ല​​യാ​​യി​​രു​​ന്നു കു​​ടി​​പ്പ​​ള്ളി​​ക്കൂ​​ടം.​​ആ​​ശാ​​ൻ പ​​ള്ളി​​ക്കൂ​​ടം, എ​​ഴു​​ത്തു​​പ്പ​​ള്ളി എ​​ന്നീ പേ​​രു​​ക​​ളി​​ൽ ഇ​​ത​​റി​​യ​​പ്പെ​​ട്ടി​​രു​​ന്നു. കാ​​ലം പു​​രോ​​ഗ​​മി​​ച്ച​​പ്പോ​​ൾ ആ​​ശാ​​ൻ പ​​ള്ളി​​ക്കൂ​​ട​​ങ്ങ​​ൾ പ​​ഴ​​യ ത​​ല​​മു​​റ​​യ്ക്ക് ഓ​​ർ​​മ്മ​​ക​​ളും, പു​​തി​​യ ത​​ല​​മു​​റ​​യ്ക്കു ക​​ഥ​​ക​​ളു​​മാ​​യി മാ​​റി. കേ​​ര​​ള​​ത്തി​​ലെ പ്രീ ​​പ്രൈ​​മ​​റി വി​​ദ്യാ​​ഭ്യാ​​സം ഇ​​ന്ന​​ത്തെ രീ​​തി​​യി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നു മു​​ൻ​​പ് ആ​​ശാ​​ൻ പ​​ള്ളി​​ക്കൂ​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പ്രാ​​ഥ​​മി​​ക വി​​ദ്യാ​​ഭ്യാ​​സം ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. ആ​​ശാ​​ൻ  പ​​ള്ളി​​ക്കൂ​​ട​​ത്തി​​ലെ  പ​​ഠ​​ന​​ത്തി​​നു ശേ​​ഷം തു​​ട​​ർ​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി കു​​ട്ടി​​ക​​ൾ പോ​​യി​​രു​​ന്ന​​തു  ഗു​​രു​​കു​​ല​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു. 

തി​​രൂ​​ർ തു​​ഞ്ച​​ൻ പ​​റ​​മ്പ്, തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​റ്റു​​കാ​​ൽ ഭ​​ഗ​​വ​​തി ക്ഷേ​​ത്രം, കോ​​ട്ട​​യം പ​​ന​​ച്ചി​​ക്കാ​​ട് സ​​ര​​സ്വ​​തി ക്ഷേ​​ത്രം, വ​​ട​​ക്ക​​ൻ പ​​റ​​വൂ​​ർ മൂ​​കാം​​ബി​​ക സ​​ര​​സ്വ​​തി ക്ഷേ​​ത്രം,  കൊ​​ല്ലം എ​​ഴു​​കോ​​ൺ മൂ​​കാം​​ബി​​ക ക്ഷേ​​ത്രം, തൃ​​ശൂ​​ർ തി​​രു​​വു​​ള്ള​​ക്കാ​​വ് ശ്രീ ​​ധ​​ർ​​മ​​ശാ​​സ്ത ക്ഷേ​​ത്രം, ഗു​​രു​​വാ​​യൂ​​ർ ശ്രീ​​കൃ​​ഷ്ണ ക്ഷേ​​ത്രം, ചോ​​റ്റാ​​നി​​ക്ക​​ര ദേ​​വി ക്ഷേ​​ത്രം, പൊ​​ന്നാ​​നി തൃ​​ക്കാ​​വ് ശ്രീ​​ദു​​ർ​​ഗ്ഗാ ക്ഷേ​​ത്രം, ആ​​ലു​​വ ആ​​വ​​ണം​​കോ​​ട് സ​​ര​​സ്വ​​തി ക്ഷേ​​ത്രം  തു​​ട​​ങ്ങി​​യ​​ടി​​ട​​ങ്ങ​​ളി​​ലാ​​ണു കേ​​ര​​ള​​ത്തി​​ൽ പ്ര​​ധാ​​ന​​മാ​​യും വി​​ദ്യാ​​രം​​ഭം ന​​ട​​ക്കു​​ന്ന​​ത്. 

വി​​ജ​​യ​​ദ​​ശ​​മി ദി​​ന​​ത്തി​​ൽ കു​​രു​​ന്നു​​ക​​ളു​​ടെ വി​​ദ്യാ​​രം​​ഭ​​ത്തി​​ന് ഏ​​റെ ശു​​ഭ​​ക​​ര​​മെ​​ന്നു വി​​ശ്വ​​സി​​ക്ക​​പ്പെ​​ടു​​ന്ന ക്ഷേ​​ത്ര​​സ​​ന്നി​​ധി​​യാ​​ണു  കൊ​​ല്ലൂ​​ർ മൂ​​കാം​​ബി​​ക. ക​​ർ​​ണ്ണാ​​ട​​ക​​യി​​ലെ ഉ​​ഡു​​പ്പി ജി​​ല്ല​​യി​​ൽ സൗ​​പ​​ർ​​ണ്ണി​​ക ന​​ദീ തീ​​ര​​ത്താ​​ണീ ക്ഷേ​​ത്രം സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. ഇ​​വി​​ടു​​ത്തെ ദേ​​വി​​യു​​ടെ ശ​​ക്തി​​യി​​ൽ വി​​ശ്വ​​സി​​ച്ച് ദേ​​വീ പൂ​​ജ​​യ്ക്കും വി​​ദ്യാ​​രം​​ഭ​​ത്തി​​നു​​മാ​​യി ഇ​​ന്ത്യ​​യു​​ടെ നാ​​നാ​​ഭാ​​ഗ​​ത്തു നി​​ന്നും ധാ​​രാ​​ളം വി​​ശ്വാ​​സി​​ക​​ൾ ഇ​​വി​​ടേ​​ക്കെ​​ത്തു​​ന്നു​​ണ്ട്.  


വാർത്തകൾ

Sign up for Newsletter



top