Subpage Banner
Subpage Banner
17
November 2018 - 2:20 am IST
Flash News
Archives

Food

Green-Coconut

കരിക്കിൻ വെള്ളത്തിന്‍റെ ഗുണങ്ങൾ

Published:20 October 2018

ധാതുക്കളുടേയും ലവണങ്ങളുടേയും കലവറയായ കരിക്കിൻ വെള്ളത്തിനു തടി കുറയ്ക്കാനും കഴിയും.

നമ്മുടെയൊക്കെ നാട്ടിൻ പുറങ്ങളിൽ സുലഭമായി കിട്ടുന്ന കരിക്കിൻ വെള്ളത്തിന് ദാഹമകറ്റാൻ മാത്രമല്ല, ആരോഗ്യം നിലനിർത്താൻ പോന്ന ഒട്ടേറെ ഗുണങ്ങളുണ്ട്. ഈ ഗുണങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടു തന്നെയാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പാനീയമായത് മാറിയത്. ധാതുക്കളുടേയും ലവണങ്ങളുടേയും കലവറയായ കരിക്കിൻ വെള്ളത്തിനു തടി കുറയ്ക്കാനും കഴിയും. കരിക്കിന്‍റെ ചില ഗുണങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം.

ധാതു ലവണങ്ങളുടെ കലവറ

യാതൊരു കൃത്രമത്വവുമില്ലാതെ പ്രകൃതി ദത്തമായി ലഭ്യമാകുന്ന കരിക്കിൽ 94 ശതമാനം അടങ്ങിയിരിക്കുന്നത്  ജലമാണ്. നിയാസിൻ, ഫിറിഡോക്സിൻ,റിബോഫ്ലബിൻ പോലുള്ള വിറ്റാമിനുകൾ  ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇതിനാകും.   ശരീരത്തിലേക്ക് കടക്കുന്ന അണുക്കളെ നശിപ്പിക്കാനുള്ള കഴിവും കരിക്കിൻ വെള്ളത്തിനുണ്ട്.

തടി കുറയ്ക്കാം

തടി കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർ ഡയറ്റിൽ കരിക്കിൻ വെള്ളം ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ശരീരത്തിലെ കൊഴുപ്പിന്‍റെ അളവിനെ നിയന്ത്രിച്ചു നിർത്താൻ ഇതിനാൽ കഴിയും. ഭക്ഷണത്തിലെ പോഷകങ്ങളെ ആഗിരണം ചെയ്ത്, ദഹനം വേഗത്തിലാക്കാൻ ഇതുപകരിക്കും. 

പ്രമേഹത്തെ നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ കരിക്കിൻ വെള്ളത്തിനാകുമെന്നു പ‍ഠനങ്ങൾ തെളിച്ചിട്ടുണ്ട്. ശരീരത്തിലേക്ക് മഗ്നീഷ്യം എത്തിക്കാൻ കഴിയുന്നതു വഴി ഇൻസുലിൻ ഉത്പാദനം കൂട്ടാൻ സാധിക്കുന്നു. 

വൃക്ക ശുദ്ധീകരിക്കുന്നു

വൃക്ക സംബന്ധിയായ അസുഖങ്ങൾ ഒരുപരിധി വരെ തടയാൻ കരിക്കിൻ വെള്ളത്തിനു കഴിയുന്നു. വൃക്കയിൽ രൂപപ്പെടുന്ന കല്ലുകളെ അളവു കുറ‍യ്ക്കാൻ‌ കരിക്കിൻ വെള്ളത്തിനു കഴിയുന്നു. 

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ശരീരത്തിലെ കൊളെസ്ട്രോളിന്‍റെ അളവു കുറച്ച് ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ കഴിയുന്നു. മോശം കൊളെസ്ട്രോൾ കുറയുന്നതു വഴി ശരീരം കൂടുതൽ ആരോഗ്യ പൂർണമാകുന്നു. ഹൃദയാഘാതത്തിനുള്ള സാധ്യതകൾ കുറയുന്നു. രക്ത സമ്മർദം കുറയ്ക്കാനും കരിക്കിൻ വെള്ളത്തിനു കഴിയും. ധമനികളിൽ  രക്തക്കട്ടകൾ രൂപപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കാനും കഴിയുന്നു.


വാർത്തകൾ

Sign up for Newsletter



top