ISL-2018-219
21
January 2019 - 9:23 am IST
Flash News
Archives

Food

apple-tea

ഊർജത്തിനും ഉന്മേഷത്തിനും ആപ്പിൾ ടീ ശീലമാക്കാം...

Published:20 October 2018

ആപ്പിൾ ചേർത്തുണ്ടാക്കുന്ന കട്ടൻചായയാണ് ആപ്പിൾ ടീ.  പോഷകഗുണങ്ങൾ ഏറെയുള്ള ആപ്പിൾ ടീയിൽ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ,​​​ ​മ​ഗ്നീ​ഷ്യം,​ ​വൈ​റ്റ​മി​ൻ​ ​ബി,​ ​സി,​ ​ഇ,​ ​മ​ഗ്നീ​ഷ്യം,​ ​പൊ​ട്ടാ​സ്യം​ ​തു​ട​ങ്ങി​യവ​ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചർമ സംര‍ക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും അപ്പിൾ ടീയെ ധൈര്യമായി ആശ്രയിക്കാം. 

കട്ടൻ ചായ മുതൽ ലെമൺ ടീ, മിന്‍റ് ടീ, ജിഞ്ചർ ടീ തുടങ്ങി പല തരം ചായകൾ വിപണിയിൽ ഇന്നു ലഭ്യമാണ്. ചായയിലെ വ്യത്യസ്തതകൾ ജനങ്ങൾക്ക് പരിചരയപ്പെടുത്തുന്നതിനു വേണ്ടി പ്രത്യേകം ഷോപ്പുകൾ പോലും തുറന്നിട്ടുണ്ട്. ഇത്രയധികം ചായപ്രേമമുള്ള മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചായയാണ് ആപ്പിൾ ടീ. 

ആപ്പിൾ ചേർത്തുണ്ടാക്കുന്ന കട്ടൻചായയാണ് ആപ്പിൾ ടീ.  പോഷകഗുണങ്ങൾ ഏറെയുള്ള ആപ്പിൾ ടീയിൽ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ,​​​ ​മ​ഗ്നീ​ഷ്യം,​ ​വൈ​റ്റ​മി​ൻ​ ​ബി,​ ​സി,​ ​ഇ,​ ​മ​ഗ്നീ​ഷ്യം,​ ​പൊ​ട്ടാ​സ്യം​ ​തു​ട​ങ്ങി​യവ​ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചർമ സംര‍ക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും അപ്പിൾ ടീയെ ധൈര്യമായി ആശ്രയിക്കാം. 

ആപ്പിൾ ടീ തയ്യാറാക്കുന്ന വിധം

ആദ്യം ഒ​രു​ ​ലി​റ്റ​ർ​ ​വെ​ള്ളം​ ​ന​ന്നാ​യി​ ​തി​ള​പ്പി​ക്കു​ക.​ ​മൂ​ന്ന് ​ആ​പ്പി​ൾ​ ​ക​ഴു​കി​ ​തൊ​ലി​ ​ക​ള​യാ​തെ,​​​ കു​രു​നീ​ക്കി​ ​ചെ​റി​യ​ ​ക​ഷ്ണ​ങ്ങ​ളാ​ക്കു​ക.​ ​ഇ​ത് ​തി​ള​യ്ക്കു​ന്ന​ ​വെ​ള്ള​ത്തി​ൽ​ ​ചേ​ർ​ത്ത് ​വീ​ണ്ടും​ ​അ​ഞ്ച് ​മി​നി​റ്റു​ ​തി​ള​പ്പി​ച്ച​ ​ശേ​ഷം​ ​അ​ൽ​പം​ ​ഗ്രാ​മ്പൂ,​ ​ക​റു​വ​പ്പ​ട്ട,​ ​അ​ല്പം​ ​തേ​യി​ല​ ​എ​ന്നി​വ​ ​ചേ​ർ​ത്ത​ ​ശേ​ഷം വീ​ണ്ടും​ ​ഏ​ഴ് ​മി​നി​റ്റ് ​തി​ള​പ്പി​ക്കു​ക.​ ശേ​ഷം​ ​അ​രി​ച്ചെ​ടു​ത്ത് ​ഫ്രി​ഡ്ജി​ൽ​ ​വ​ച്ച് ​ഉ​പ​യോ​ഗി​ക്കാം.​ ​

ശരീരത്തിനും മനസിനും ഊർജം പ്രദാനം ചെയ്യാൻ കഴിയുന്ന ഈ പാനീയം എല്ലാ പ്രായക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top