Subpage Banner
Subpage Banner
16
November 2018 - 7:15 pm IST
Flash News
Archives

Wellness

good-mind-thoughts

മ​ന​സി​നെ കീ​ഴ​ട​ക്കു​ക

Published:21 October 2018

ജീ​വി​ത​ത്തി​ല്‍ സ്വ​യം സ്വീ​ക​രി​ക്കു​ന്ന അ​ച്ച​ട​ക്കം സ്വ​യം കീ​ഴ​ട​ക്ക​ലാ​ണ്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ മ​ഹ​ത്വ​മു​ള്ള ഒ​രു വ്യ​ക്തി​യെ എ​ടു​ത്തു പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​തു നി​ങ്ങ​ള്‍ക്കു വ്യ​ക്ത​മാ​കും. അ​വ​രെ വി​ജ​യ​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തി​യ​തു സ്വ​ജീ​വി​ത​ത്തി​ല്‍ സ്വ​യം സ്വീ​ക​രി​ച്ച അ​ച്ച​ട​ക്കം അ​തൊ​ന്നു കൊ​ണ്ടാ​ണ്.

ആ​ഫ്രി​ക്ക​യി​ല്‍  പ​ണ്ടു​പ​ണ്ടൊ​രു കു​ഗ്രാ​മ​ത്തി​ല്‍ വൃ​ദ്ധ​നാ​യൊ​രു മ​നു​ഷ്യ​ന്‍റെ കൈ​കാ​ലു​ക​ള്‍ക്കു വ​ല്ലാ​ത്ത മ​ര​വി​പ്പ്. ക​ടു​ത്ത ക്ഷീ​ണ​വും. ആ ​ഗ്രാ​മ​ത്തി​ല്‍ നി​ന്ന് അ​ൽ​പ്പം ദൂ​രെ​യാ​യി ഒ​രു നാ​ട്ടു​വൈ​ദ്യ​നു​ണ്ട്. വൃ​ദ്ധ​ന്‍ ആ ​വൈ​ദ്യ​നെ കാ​ണാ​നാ​യി ഒ​രു​നാ​ള്‍ പു​റ​പ്പെ​ട്ടു. വൈ​ദ്യ​ന്‍ ക​ൽ​പ്പി​ച്ച​തു രാ​വി​ലെ​യും വൈ​കി​ട്ടും ഇ​ള​വെ​യി​ല്‍ കൊ​ള്ളാ​നാ​ണ്. അ​ങ്ങി​നെ ചെ​യ്താ​ല്‍ അ​സു​ഖം പൂ​ര്‍ണ്ണ​മാ​യി മാ​റും. വൃ​ദ്ധ​ന്‍റെ വീ​ട് വ​ലി​യൊ​രു മ​ല​യു​ടെ ചെ​രു​വി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് അ​യാ​ളു​ടെ മു​റ്റ​ത്തു വെ​യി​ല്‍ വ​ര​ണ​മെ​ങ്കി​ല്‍ ഉ​ച്ച ക​ഴി​യും. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​റ്റ​ത്ത് ഇ​ള​വെ​യി​ല്‍ വ​ര​ണ​മെ​ങ്കി​ല്‍ മ​ല​യെ​ടു​ത്തു മാ​റ്റു​ക ത​ന്നെ ചെ​യ്യ​ണം!

അ​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ച് ചി​ന്തി​ച്ച് വൃ​ദ്ധ​ന്‍ ഒ​രു​കാ​ര്യം ഉ​റ​പ്പി​ച്ചു. പി​റ്റേ ദി​വ​സം മു​ത​ല്‍ മ​ല​യു​ടെ കീ​ഴ്ഭാ​ഗ​ത്തു നി​ന്നു തൂ​മ്പ​കൊ​ണ്ട് മ​ണ്ണു മാ​റ്റാ​ന്‍ തു​ട​ങ്ങി.ഇ​തു​ക​ണ്ടു നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ ചോ​ദി​ച്ചു. എ​ന്നാ​ണീ മ​ല കി​ള​ച്ചു​മാ​റ്റി​ക്ക​ള​യു​ക? വൃ​ദ്ധ​ന്‍റെ മ​റു​പ​ടി ഇ​പ്ര​കാ​ര​മാ​യി​രു​ന്നു. എ​ന്‍റെ കാ​ല​ത്ത് ഏ​താ​യാ​ലും ഈ ​മ​ല മാ​റ്റാ​ന്‍ ക​ഴി​യു​മെ​ന്നു തോ​ന്നു​ന്നി​ല്ല. എ​നി​ക്കു​ശേ​ഷം എ​ന്‍റെ മ​ക്ക​ളും അ​വ​രു​ടെ കാ​ല​ശേ​ഷം അ​വ​രു​ടെ മ​ക്ക​ളും സ്ഥി​ര​മാ​യി പ​രി​ശ്ര​മി​ക്കു​മ്പോ​ള്‍ മ​ല ഇ​ല്ലാ​താ​കു​ക​യും അ​വ​ര്‍ക്ക് ഇ​ള​വെ​യി​ല്‍ കൊ​ള്ളാ​നാ​കു​ക​യും ചെ​യ്യു​മെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്. 

വി​ഡ്ഢി​യാ​യ വൃ​ദ്ധ​ന്‍ മ​ല കി​ള​ച്ചു​മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​തി​നു പ​ക​രം സ്വ​ന്തം വീ​ട് മാ​റ്റാ​ന്‍ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ല്‍ നി​ഷ്പ്ര​യാ​സം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു. ശി​ഷ്ട​കാ​ലം ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കു​ക​യും ചെ​യ്യാ​മാ​യി​രു​ന്നു. ഏ​റെ​പ്പേ​രു​ടെ​യും അ​വ​സ്ഥ ഈ ​വൃ​ദ്ധ​ന്‍റേ​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മ​ല്ല. അ​വ​രും ന​ല്ലൊ​രു ഭാ​വി വ​രും ത​ല​മു​റ​യ്ക്കെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്നു ക​രു​തി ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്യു​ന്നു. നെ​ല്‍സ​ണ്‍ മ​ണ്ടേ​ല ഒ​രി​ക്ക​ല്‍ ത​ന്‍റെ അ​നു​യാ​യി​ക​ളോ​ട് പ​റ​ഞ്ഞൊ​രു ക​ഥ​യാ​ണി​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ കാ​ര്യം ഏ​റെ​യു​ണ്ട്. ന​മ്മു​ടെ മ​നോ​ഭാ​വ​ത്തി​ല്‍ മാ​റ്റം വ​ര​ണം. മു​ന്‍വി​ധി​ക​ളെ കു​ട​ഞ്ഞു​ക​ള​യ​ണം.

ത​ങ്ങ​ളു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും മ​നോ​ഭാ​വം എ​പ്ര​കാ​ര​മാ​ണെ​ന്ന് ഓ​രോ​രു​ത്ത​രും ഏ​റെ സ​മ​യ​മെ​ടു​ത്ത് ചി​ന്തി​ക്ക​ണം. തി​രു​ത്തേ​ണ്ട​തു തി​രു​ത്തി​യും ത​ള്ളേ​ണ്ട​തു ത​ള്ളി​യും കൊ​ള്ളേ​ണ്ട​തു കൊ​ണ്ടും വേ​ണം മു​ന്നേ​റാ​ന്‍. ഇ​നി അ​ദ്ധ്വാ​നം തു​ട​ങ്ങാം. അ​തു ക​ഠി​നാ​ദ്ധ്വാ​ന​മാ​യാ​ല്‍ ഏ​റ്റ​വും പെ​ട്ടെ​ന്നു ല​ക്ഷ്യ​ത്തി​ലെ​ത്താ​നു​മാ​കും. ഇ​തി​നെ​ല്ലാം മു​മ്പ് സ്വ​യം കീ​ഴ​ട​ക്കി​യി​രി​ക്ക​ണം....! എ​ന്താ​ണു സ്വ​യം കീ​ഴ​ട​ക്കേ​ണ്ട​തെ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു അ​ല്ലേ? സം​ശ​യം വേ​ണ്ട ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ വി​ജ​യ​ത്തി​ന് ആ​ദ്യ​മാ​യി നി​ങ്ങ​ളു​ടെ മ​ന​സി​നെ കീ​ഴ​ട​ക്കു​ക.

ജീ​വി​ത​ത്തി​ല്‍ സ്വ​യം സ്വീ​ക​രി​ക്കു​ന്ന അ​ച്ച​ട​ക്കം സ്വ​യം കീ​ഴ​ട​ക്ക​ലാ​ണ്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ മ​ഹ​ത്വ​മു​ള്ള ഒ​രു വ്യ​ക്തി​യെ എ​ടു​ത്തു പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​തു നി​ങ്ങ​ള്‍ക്കു വ്യ​ക്ത​മാ​കും. അ​വ​രെ വി​ജ​യ​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തി​യ​തു സ്വ​ജീ​വി​ത​ത്തി​ല്‍ സ്വ​യം സ്വീ​ക​രി​ച്ച അ​ച്ച​ട​ക്കം അ​തൊ​ന്നു കൊ​ണ്ടാ​ണ്. അ​ങ്ങ​നെ അ​ച്ച​ട​ക്ക​മു​ള്ള​വ​നാ​യി​ക്ക​ഴി​ഞ്ഞെ​ങ്കി​ല്‍ വി​ജ​യി​യാ​കാ​ന്‍ ത​യ്യാ​റെ​ടു​ത്തു​കൊ​ള്ളൂ. ആ ​ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ല്ലാ ചി​ന്ത​ക​ളെ​യും ആ​വാ​ഹി​ക്കു​ക. പ​ണ​ത്തെ മ​ന​സി​ലെ എ​ല്ലാ ന​ന്മ​യോ​ടും കൂ​ടി തീ​വ്ര​മാ​യി പ്രേ​മി​ക്കു​മ്പോ​ഴാ​ണു പ​ണം ന​മ്മു​ടെ അ​ടു​ത്തേ​ക്കു വ​രു​ന്ന​ത്. 

ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും നി​ല​നി​ല്‍പ്പ് എ​ന്ന​തു ന​മ്മി​ല്‍ തു​ട​ങ്ങി ന​മ്മി​ല്‍ത്ത​ന്നെ അ​വ​സാ​നി​ക്കു​ന്ന​ത​ല്ല. അ​തു ന​മ്മു​ടെ പി​ന്‍ത​ല​മു​റ ഏ​റ്റെ​ടു​ക്കേ​ണ്ട നി​ല​യി​ലേ​ക്ക് എ​ത്തി​നോ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​തി​നാ​യി പ​ണം ആ​ര്‍ജി​ക്കു​ക. ന​ന്മ നി​റ​ഞ്ഞ മ​ന​സോ​ടു​കൂ​ടി​യ ഒ​രു കോ​ടീ​ശ്വ​ര​ന്മാ​ര്‍ ഉ​ഴു​തു​മ​റി​ച്ച നി​ല​ങ്ങ​ളി​ലാ​ണ് അ​നേ​കം മ​ഹ​ത് പ്ര​തി​ഭ​ക​ള്‍ മു​ള​പൊ​ട്ടി വ​ള​ര്‍ന്ന​ത്. മ​ന​സി​ലെ ചി​ന്ത​ക​ളെ സാ​ധാ​ര​ണ ത​ല​ത്തി​ല്‍ നി​ന്നും തീ​വ്ര​ത​യി​ലേ​ക്ക് ഉ​യ​ര്‍ത്താ​ന്‍ ക​ഴി​യു​ന്ന​തോ​ടെ ല​ക്ഷ്യ​ത്തി​ലേ​ക്ക് മ​ന:​ശ​ക്തി​കൊ​ണ്ട് എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. 

നി​ങ്ങ​ള്‍ എ​ങ്ങി​നേ​യും ഒ​രു വി​ജ​യി ആ​കാ​ന​ല്ല എ​ല്ലാ അ​ര്‍ത്ഥ​ത്തി​ലും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വു​മു​ള്ള  വി​ജ​യി​യാ​കാ​ന്‍ ആ​ഗ്ര​ഹി​ക്ക​ണം. ആ ​ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മാ​ക​ണം നി​ങ്ങ​ളു​ടെ ചി​ന്ത​ക​ളു​ടെ ഏ​റി​യ​പ​ങ്കും. അ​ങ്ങി​നെ ദി​നം​തോ​റും മ​ന​സി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 25,000 ചി​ന്ത​ക​ളെ​ങ്കി​ലും ഈ ​ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചാ​ക​ണം. ഒ​രേ സ​മ​യം പ​ത്തോ മു​പ്പ​തോ ചാ​ന​ലു​ക​ള്‍ ടി.​വി.​യി​ല്‍ കാ​ണു​ന്ന നി​ല​യി​ല്‍ നി​ന്നും ഒ​രു ചാ​ന​ല്‍ മാ​ത്ര​മാ​യി ട്യൂ​ണ്‍ ചെ​യ്ത് അ​തു മാ​ത്രം കാ​ണു​ന്ന നി​ല​യി​ലേ​ക്ക് മാ​റു​ന്ന​തു​പോ​ലെ​യാ​യി​രി​ക്ക​ണം ചി​ന്ത​ക​ളു​ടെ ഈ ​മാ​റ്റം. ചി​ന്ത​ക​ളെ അ​ത്ത​ര​ത്തി​ല്‍ കേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ള്‍ ഓ​രോ ദി​വ​സ​വും നി​മ്മു​ടെ മ​ന​സി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് ആ ​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള പു​തി​യ പു​തി​യ ചി​ന്ത​ക​ളാ​കാം. 

എ​ല്ലാ​ത്തി​ന്‍റേ​യും അ​ടി​സ്ഥാ​ന കാ​ര​ണം ന​മ്മു​ടെ ചി​ന്ത​ക​ളാ​ണെ​ന്ന് മ​റ​ക്ക​രു​ത്. ന​മ്മ​ള്‍ ഒ​രു വി​ഷ​യ​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നി​രി​ക്ക​ട്ടെ, ഉ​ട​ന്‍ ത​ന്നെ ആ ​ചി​ന്ത ന​മ്മു​ടെ മ​ന​സി​ല്‍ നി​ന്നും ബാ​ഹ്യ​പ്ര​പ​ഞ്ച​ത്തി​ലേ​ക്ക് വി​ക്ഷേ​പ​ണം ചെ​യ്യ​പ്പെ​ടു​ന്നു. ആ ​ചി​ന്ത സ​മാ​ന ത​രം​ഗ​ദൈ​ര്‍ഘ്യ​മു​ള്ള മ​റ്റു​ള്ള​വ​യു​മാ​യി ഒ​രു കാ​ന്തി​ക പ്ര​ഭാ​വ​ല​യ​ത്തി​ലെ​ന്ന​പോ​ലെ സം​യോ​ജി​ക്ക​പ്പെ​ടു​ക​യും ഞൊ​ടി​യി​ട​യി​ല്‍ ആ ​ത​രം​ഗ​ദൈ​ര്‍ഘ്യ​ത്തി​ന്‍റെ പ​രി​ണാ​മം ന​മ്മു​ടെ വി​കാ​ര​ങ്ങ​ളി​ലൂ​ടെ ന​മ്മ​ളി​ലേ​ക്കു മ​ട​ങ്ങി വ​രു​ക​യും ചെ​യ്യു​ന്നു. മ​റ്റൊ​രു രീ​തി​യി​ല്‍ പ​റ​ഞ്ഞാ​ല്‍ ന​മ്മു​ടെ ചി​ന്ത​ക​ളു​ടെ ത​രം​ഗ​ദൈ​ര്‍ഘ്യ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നു പ്ര​പ​ഞ്ച​വും ന​മ്മ​ളു​മാ​യു​ള്ള ഒ​രു ആ​ശ​യ​വി​നി​മ​യോ​പാ​ധി​യാ​ണ് ന​മ്മു​ടെ വി​കാ​ര​ങ്ങ​ള്‍.    ഇ​ങ്ങ​നെ അ​നു​ദി​നം ചി​ന്ത​ക​ളു​ടെ തീ​വ്ര​ത ഏ​റു​മ്പോ​ള്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചേ​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ന​മ്മു​ടെ മു​ന്നി​ല്‍ തെ​ളി​യാ​ന്‍ തു​ട​ങ്ങും. 

നി​ര​ന്ത​ര​മാ​യ പു​തി​യ ചി​ന്ത​ക​ള്‍ ന​മ്മു​ടെ ശീ​ല​ങ്ങ​ളേ​യും സ്വ​ഭാ​വ​ത്തേ​യും ഭാ​ഗ​ധേ​യ​ത്തെ​യും മാ​റ്റി​മ​റി​ക്കും. ചി​ന്ത ഇ​ത്ത​ര​ത്തി​ല്‍ അ​തി​ന്‍റെ ഔ​ന്ന​ത്യ​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ ല​ക്ഷ്യം സ​ഫ​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള വ​ഴി, താ​നെ തു​റ​ന്നു വ​രും. ചി​ന്ത​യ്ക്ക് അ​സാ​ധാ​ര​ണ​മാ​യ ഊ​ര്‍ജ്ജ​മാ​ണു​ള്ള​ത്. ഒ​രാ​ഗ്ര​ഹ​ത്തെ മു​ന്‍നി​ര്‍ത്തി​യു​ള്ള തീ​വ്ര​മാ​യ ചി​ന്ത​യി​ല്‍ നി​ന്നു​ള്ള ഊ​ര്‍ജം മ​ന​സി​ന് ഉ​ത്തേ​ജ​നം ന​ല്‍കു​ന്നു. അ​പ്പോ​ള്‍ ന​മ്മു​ടെ ആ​ഗ്ര​ഹ​ത്തേ​യും ല​ക്ഷ്യ​ത്തെ​യും ന​മ്മി​ലേ​ക്കു വ​ലി​ച്ച​ടു​പ്പി​ക്കു​ന്ന കാ​ന്ത​മാ​യി മ​ന​സ് രൂ​പാ​ന്ത​ര​പ്പെ​ടു​ന്നു. 

നാം ​ശ​രി​യാ​യ 
പാ​ത​യി​ലൂ​ടെ​യാ​ണോ നീ​ങ്ങു​ന്ന​ത്, 
ന​മ്മു​ടെ യാ​ത്ര പ​ദ്ധ​തി 
ശ​രി​യാ​യ​തു​ത​ന്നെ​യാ​ണോ
എ​ന്ന​റി​യാ​നു​ള്ള സൂ​ച​ക​ങ്ങ​ളാ​ണ് 
ന​മ്മു​ടെ വി​കാ​ര​ങ്ങ​ള്‍.

         - ജാ​ക്ക് കാ​ന്‍ഫീ​ല്‍ഡ്

ചി​ന്ത​യു​ടെ തീ​വ്ര​ത ഒ​രു ത​ലം വി​ട്ടു​യ​ര്‍ന്നാ​ല്‍ അ​തി​ന് എ​ന്തി​നേ​യും ആ​ക​ര്‍ഷി​ച്ച് ന​മ്മി​ലേ​ക്ക് അ​ടു​പ്പി​ക്കാ​നാ​കും. ക​ട​ലാ​സ് മു​ത​ല്‍ പ​ടു​കൂ​റ്റ​ന്‍ ക​പ്പ​ല്‍ വ​രെ ഉ​ണ്ടാ​യ​തു ചി​ന്ത ഊ​ര്‍ജ​ത്തി​ന്‍റെ ഉ​ന്ന​തി​യി​ല്‍ നേ​ടി​യെ​ടു​ത്ത ഈ ​കാ​ന്തി​ക ശ​ക്തി​യി​ലൂ​ടെ​യാ​ണ്. ചി​ന്ത​യെ ഊ​ര്‍ജ​ത്തി​ന്‍റെ ഈ ​അ​സാ​ധാ​ര​ണ​മാ​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്ത​ണ​മെ​ങ്കി​ല്‍ മ​ന​സി​ല്‍ നി​ന്നു പ​രാ​ജ​യ​ഭീ​തി പൂ​ര്‍ണ്ണ​മാ​യും തു​ട​ച്ചു​നീ​ക്ക​ണം. നി​രാ​ശ അ​ല​ട്ടു​ന്ന മ​ന​സി​ല്‍ വി​ജ​യ​ചി​ന്ത​ക​ള്‍ക്ക് ഇ​രി​പ്പി​ടം ല​ഭി​ക്കി​ല്ല. തി​ക​ച്ചും  ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ തീ​വ്ര​മാ​യ അ​ഭി​നി​വേ​ശ​ത്തോ​ടെ ആ​ക​ണം ചി​ന്ത​ക​ളും ആ​ഗ്ര​ഹ​വും. ചി​ന്ത​യു​ടെ ഗ​തി എ​പ്പോ​ഴും ഒ​രേ​യൊ​രു ദി​ശ​യി​ലേ​ക്കു മാ​ത്ര​മാ​ക​ണം. ഒ​രി​ക്ക​ല്‍ ചി​ന്തി​ച്ച​തി​ന് എ​തി​രാ​യി ചി​ന്ത പോ​ക​രു​ത്. ചി​ന്തി​ക്കു​ന്ന​തു നി​ര​ന്ത​ര​മാ​യ ഒ​രു പ്ര​ക്രി​യ ആ​ക​ണം. ത​ന്‍റെ ല​ക്ഷ്യ​ത്തി​ല്‍ നി​ന്നും ആ​ഗ്ര​ഹ​ത്തി​ല്‍ നി​ന്നും അ​ണു​വി​ട മാ​റു​ക​യു​മ​രു​ത്.

ജോഷി ജോർജ്
[email protected]
Mob:9895922316


വാർത്തകൾ

Sign up for Newsletter



top