Subpage Banner
Subpage Banner
17
November 2018 - 2:01 am IST
Flash News
Archives

Travel

kollur-mookambika-temple

മ​ഹാ​മൗ​ന​ത്തി​ന്‍റെ ആ​ര​ണ്യ​ക​ത്തി​ലേ​ക്ക്...

Published:21 October 2018

# അ​നൂ​പ് കെ. ​മോ​ഹ​ൻ

മ​ക്ക​ളു​ടെ പ​ഠ​നം ഉ​ന്ന​തി​യി​ലെ​ത്താ​ന്‍
ക​റു​ത്ത​ച​ര​ടി​ന്‍റെ അ​റ്റ​മി​ല്ലാ​ത്ത ആ​ശ​ങ്ക
കൈ​യി​ല്‍ മു​റു​കെ പി​ടി​ക്കു​ന്ന അ​മ്മ​മാ​ർ, പേ​രു പ​റ​ഞ്ഞു ച​ര​ടു പൂ​ജി​ച്ചു വാ​ങ്ങു​ന്ന​വ​ർ, പേ​ന​യും എ​ഴു​ത്തു​പ​ക​ര​ണ​ങ്ങ​ളും ആ ​സ​ന്നി​ധി​യി​ൽ പൂ​ജി​ക്കു​ന്ന​വ​ർ, പ​തി​വ് പൂ​ജാ​വ​ഴി​ക​ളി​ലൂ​ടെ പ്ര​സാ​ദ​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്രം കു​ങ്കു​മ​ത്താ​ല്‍ ഒ​പ്പി​ട്ടു
വാ​ങ്ങു​ന്ന​വ​ർ. വി​ശ്വാ​സ​ത്തി​ന്‍റെ എ​ത്ര​യോ കാ​ഴ്ച്ച​ക​ൾ.

യാ​ത്ര​യു​ടെ രാ​ത്രി​യി​ല്‍ ശ​ബ്ദ​മാ​യും ത​ണു​പ്പാ​യും, വെ​ളി​ച്ചം വീ​ഴു​മ്പോ​ള്‍ രൗ​ദ്ര​ത പൂ​ണ്ട സാ​ന്നി​ധ്യ​മാ​യും മ​ഴ​യൊ​രു പി​രി​യാ​ത്ത സ​ഹ​യാ​ത്രി​ക​നാ​യി. കൗ​മാ​ര​ത്തി​ന്‍റെ കൈ​വ​ഴി​ക​ളി​ല്‍ വ​ര​ണ്ടു​ണ​ങ്ങി​യ നി​ള, നി​റ​ഞ്ഞൊ​ഴു​കി​യ നേ​ത്രാ​വ​തി, പി​ന്നെ പു​ണ്യ​മൊ​ഴു​കു​ന്ന സൗ​പ​ര്‍ണ്ണി​ക. എ​ല്ലാം പി​ന്നി​ട്ടു​ള്ള യാ​ത്ര മൂ​കാം​ബി​ക​യി​ലേ​ക്കാ​ണ്, പി​ന്നെ കു​ട​ജാ​ദ്രി, സ​ര്‍വ​ജ്ഞ​പീ​ഠം, ചി​ത്ര​മൂ​ല. അ​ര്‍ധ​രാ​ത്രി​യെ​പ്പ​ഴോ അ​ന്യ​സം​സ്ഥാ​ന​ത്തി​ന്‍റെ വി​ളി​ക്കാ​ത്ത അ​തി​ഥി​യാ​യി. നേ​രം പു​ല​രു​മ്പോ​ള്‍ ക​ര്‍ണാ​ട​ക​യി​ലെ ബൈ​ന്ദൂ​ര്‍ റെ​യ്ല്‍വേ സ്റ്റേ​ഷ​നി​ല്‍. ക്ഷേ​ത്ര​സാ​മീ​പ്യ​ത്താ​ല്‍ മൂ​കാം​ബി റോ​ഡ് സ്റ്റേ​ഷ​നെ​ന്നൊ​രു ഇ​ര​ട്ട​പ്പേ​രു​മു​ണ്ട്. ഒ​രു കാ​ല​ത്തു ലോ​ക്ക​ൽ റെ​യ്ൽ​വേ സ്റ്റേ​ഷ​നാ​യി​രു​ന്ന ബൈ​ന്ദൂ​രി​ൽ ഇ​ന്നു കൂ​ടു​ത​ൽ തീ​വ​ണ്ടി​ക​ൾ നി​ർ​ത്തു​ന്നു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ന്നു. ബൈ​ന്ദൂ​രി​ൽ നി​ന്നും കൊ​ല്ലൂ​രി​ലേ​ക്ക് ബ​സ് കി​ട്ടും. ഓ​ട്ടോ​യി​ലും കാ​റി​ലു​മൊ​ക്കെ​യാ​യി ജീ​വി​ത​ത്തി​ന്‍റെ വ​ള​യം തി​രി​ക്കു​ന്ന​വ​ര്‍ വി​ല​പേ​ശി പി​ന്നാ​ലെ വ​ന്നു തു​ട​ങ്ങു​ന്നു. പ​തി​യെ പെ​യ്തൊ​ഴി​ഞ്ഞ മ​ഴ വീ​ണ്ടും ശ​ക്തി പ്രാ​പി​ക്കു​ക​യാ​ണ്. കൊ​ല്ലൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ബ​സി​ന്‍റെ ജാ​ല​ക​ക്കാ​ഴ​ച​യ്ക്ക​പ്പു​റം ഉ​ള്‍നാ​ട​ന്‍ ഗ്രാ​മ​ത്തി​ന്‍റെ പ​ച്ച​പ്പു​ക​ള്‍ പി​ന്നി​ലേ​ക്ക്. തീ​ർ​ഥാ​ട​ക​രെ സ്വാ​ഗ​തം ചെ​യ്തു കൊ​ണ്ടു കൊ​ല്ലൂ​രി​ന്‍റെ വ​ലി​യ ക​വാ​ടം. ഇ​നി​യൊ​രു വ​ള​വ് തി​രി​ഞ്ഞാ​ല്‍ കാ​ഴ്ച​യു​ടെ അ​തി​ര്‍ത്തി​യി​ല്‍ മൂ​കാം​ബി​ക ക്ഷേ​ത്രം. 

ചെ​റു​പ​ട്ട​ണ​മാ​യി വ​ള​ര്‍ന്ന കൊ​ല്ലൂ​രി​ന്‍റെ ജീ​വി​തം ആ ​ക്ഷേ​ത്ര​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. അ​മ്പ​തു രൂ​പ​യ്ക്ക് റൂ​മു​ണ്ടെ​ന്ന ഓ​ട്ടോ​ക്കാ​ര​ന്‍റെ വാ​ഗ്ദാ​ന​ത്തി​ല്‍ ര​ണ്ടു​ണ്ട് കാ​ര്യം, ഓ​ട്ടോ​ച്ചാ​ര്‍ജ്ജും ആ​ളെ പി​ടി​ച്ചു കൊ​ടു​ത്ത​തി​ന്‍റെ ക​മ്മീ​ഷ​നും. മ​ഴ​യു​ടെ മ​ഹാ​ന​ട​നം. തു​ള്ളി​ക്കൊ​രു കു​ടം പെ​യ്യു​ന്ന മ​ഴ​യു​ടെ ഈ​റ​നി​ല്‍ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലേ​ക്ക്. ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ വി​ശ്വാ​സ​ക്കാ​ഴ്ച്ച​ക​ൾ ധാ​രാ​ള​മാ​ണ്. മ​ക്ക​ളു​ടെ പ​ഠ​നം ഉ​ന്ന​തി​യി​ലെ​ത്താ​ന്‍ ക​റു​ത്ത​ച​ര​ടി​ന്‍റെ അ​റ്റ​മി​ല്ലാ​ത്ത ആ​ശ​ങ്ക കൈ​യി​ല്‍ മു​റു​കെ പി​ടി​ക്കു​ന്ന അ​മ്മ​മാ​ർ, പേ​രു പ​റ​ഞ്ഞു ച​ര​ടു പൂ​ജി​ച്ചു വാ​ങ്ങു​ന്ന​വ​ർ, പേ​ന​യും എ​ഴു​ത്തു​പ​ക​ര​ണ​ങ്ങ​ളും ആ ​സ​ന്നി​ധി​യി​ൽ പൂ​ജി​ക്കു​ന്ന​വ​ർ, പ​തി​വ് പൂ​ജാ​വ​ഴി​ക​ളി​ലൂ​ടെ പ്ര​സാ​ദ​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്രം കു​ങ്കു​മ​ത്താ​ല്‍ ഒ​പ്പി​ട്ടു വാ​ങ്ങു​ന്ന​വ​ർ. വി​ശ്വാ​സ​ത്തി​ന്‍റെ എ​ത്ര​യോ കാ​ഴ്ച്ച​ക​ൾ. 

ഇ​നി​യു​ള്ള യാ​ത്ര കു​ട​ജാ​ദ്രി​യി​ലേ​ക്കാ​ണ്. അ​മ്പ​ല​ത്തി​ന​രി​കി​ൽ കു​ട​ജാ​ദ്രി​യി​ലേ​ക്കു​ള്ള ജീ​പ്പു​ക​ൾ കാ​ത്തു കി​ട​ക്കു​ന്നു. എ​ട്ടു പേ​ർ തി​ക​ഞ്ഞാ​ൽ മാ​ത്ര​മേ അ​ങ്ങോ​ട്ടു​ള്ള യാ​ത്ര​യു​ടെ ഫ​സ്റ്റ് ഗി​യ​ർ വീ​ഴു​ക​യു​ള്ളൂ. ജീ​പ്പി​ല്‍ അ​ജ്ഞാ​ത​രാ​യ സ​ഹ​യാ​ത്രി​ക​ര്‍ക്കൊ​പ്പം ആ ​യാ​ത്ര തു​ട​ങ്ങു​ക​യാ​ണ് കു​ട​ജാ​ദ്രി​യി​ലേ​ക്ക്. വ​ള​ഞ്ഞു​പു​ള​ഞ്ഞ വ​ഴി​ക​ള്‍. പ​ച്ച​പ്പി​ന്‍റെ അ​തി​ര്‍ത്തി​ക​ള്‍. അ​രി​കി​ല്‍ ആ​കാ​ശം താ​ഴേ​ക്ക് ഇ​റ​ങ്ങി, കാ​ട്ടി​ല്‍ കൂ​ടു​കൂ​ട്ടി​യ​തു പോ​ലെ മ​ഞ്ഞി​റ​ക്കം. കു​റ​ച്ചു ദൂ​രം പി​ന്നി​ട്ട​പ്പോ​ൾ, വെ​ളു​ത്ത ബോ​ര്‍ഡി​ല്‍ ക​രു​ണ​യി​ല്ലാ​ത്ത ക​ന്ന​ഡ​യി​ല്‍ എ​ന്തോ എ​ഴു​തി​യി​രി​ക്കു​ന്നു. ജീ​പ്പ് ഡ്രൈ​വ​റോ​ട് ചോ​ദി​ച്ചു. നീ​ട്ടൂ​ര്‍ എ​ന്ന ടൗ​ണ്‍ഷി​പ്പാ​ണ്. കു​ട​ജാ​ദ്രി​യി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഇ​വി​ടെ നി​ന്നു പോ​ക​ണ​മ​ത്രേ.

ക​ട്ടി​ന​ഹൊ​ള​യും ക​ട​ന്നു കാ​ടി​ന്‍റെ​യും റോ​ഡി​ന്‍റെ​യും വ​ന്യ​ത​യി​ലേ​ക്ക്. റോ​ഡി​ല്‍ ആ​ടി​യു​ല​ഞ്ഞ് ഭ​യ​ത്തി​ന്‍റെ മ​ഞ്ഞു പ​ട​ര്‍ത്തി യാ​ത്ര തു​ട​രു​ന്നു. ചെ​ങ്കു​ത്താ​യ ക​യ​റ്റം ക​ട​ന്ന്, പ​ച്ച​യ​ണി​ഞ്ഞ മ​ല​യു​ടെ നെ​റു​ക​യി​ല്‍. സ​മാ​ധാ​ന​ത്തി​ന്‍റെ സ​മ​ത​ല​ത്തി​ല്‍. മു​ന്‍വ​ശ​ത്തെ ഗ്ലാ​സ് തു​റ​ന്നു വ​ച്ച​പ്പോ​ള്‍ കോ​ട​യു​ടെ ത​ണു​പ്പെ​ത്തി. ര​ണ്ടു മ​ണി​ക്കൂ​ര്‍ യാ​ത്ര​യു​ടെ ക്ലൈ​മാ​ക്സ്. കു​ട​ജാ​ദ്രി.മ​ഴ​യു​ടെ മ​ഞ്ഞും ഉ​ട​മ്പ​ടി​യി​ലാ​ണെ​ന്നു തോ​ന്നു​ന്നു. മ​ഴ​മാ​റി നി​ല്‍ക്കു​മ്പോ​ള്‍ മ​ഞ്ഞെ​ത്താ​ന്‍ ഒ​ട്ടും വൈ​കു​ന്നി​ല്ല. ഇ​ട​യ്ക്ക് ത​ണു​ത്ത കാ​റ്റും. കു​ട​ജാ​ദ്രി​യി​ലാ​ണ് സി​ദ്ധേ​ശ്വ​ര മൂ​ല​മൂ​കാം​ബി​ക ക്ഷേ​ത്രം. ദേ​വി​യു​ടെ ഉ​ഗ്ര​രൂ​പ​വും ക​രു​ണ​യൊ​ഴു​കു​ന്ന രൂ​പ​വും പ്ര​തി​ഷ്ഠാ​യ​കു​ന്ന​യി​ടം. താ​ഴേ​ക്ക് നോ​ക്കി​യാ​ല്‍ അ​തി​ര​റി​യാ​ത്ത പ​ച്ച​പ്പ്. ക​ട​ന്നു​വ​ന്ന ഗ്രാ​മ​ങ്ങ​ളു​ടെ പ​രി​ച​യം തോ​ന്നി​ക്കാ​ത്ത ആ​കാ​ശ​ക്കാ​ഴ്ച. കു​ട​ജാ​ദ്രി​യു​ടെ ആ​കാ​ശ​ത്തേ​ക്കൊ​രു ശൂ​ലം ഉ​യ​ര്‍ന്നു നി​ല്‍ക്കു​ന്നു. ഐ​തി​ഹ്യ​ങ്ങ​ളു​ടെ ഉ​യ​ര​ങ്ങ​ള്‍ അ​വി​ടെ താ​ണ്ടി തു​ട​ങ്ങു​ക​യാ​ണ്. മൂ​കാ​സു​ര​നെ വ​ധി​ക്കാ​ന്‍ ദേ​വി ഉ​പ​യോ​ഗി​ച്ച ശൂ​ല​മാ​ണെ​ന്നും, നാ​ളി​തു​വ​രെ ഏ​തു ലോ​ഹ​മാ​ണെ​ന്നു തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ക​ഥ​ക​ള്‍. 

ഇ​നി ന​ട​ന്നു പോ​ക​ണം. ക​ല്ലു​ക​ളും പാ​റ​ക്കൂ​ട്ട​ങ്ങ​ളും ക​ട​ന്ന ഒ​റ്റ​യ​ടി​പ്പാ​ത​യി​ലൂ​ടെ  സ​ര്‍വ​ജ്ഞ​പീ​ഠ​ത്തി​ലേ​ക്ക്. ചെ​റു​പ്പ​ത്തി​ന്‍റെ ത​ള​രാ​ത്ത ഉ​ള്‍ക്ക​രു​ത്തി​ല്‍ ഓ​ടി​ക്ക​യ​റു​ന്ന​വ​ര്‍ പാ​തി​വ​ഴി​യി​ല്‍ ആ​രോ ഉ​പേ​ക്ഷി​ച്ച വി​ശ്വാ​സ​ത്തി​ന്‍റെ ഊ​ന്നു​വ​ടി​ക​ള്‍ തേ​ടു​ന്ന ജീ​വി​ത​ക്കാ​ഴ്ച കാ​ണാം. അ​രി​കി​ല്‍ ആ​ഴ​മ​റി​യാ​ത്ത ആ​ഴ​ങ്ങ​ളി​ല്‍ മ​ഞ്ഞു​റ​ങ്ങി​ക്കി​ട​ക്കു​ന്നു. പ്ര​കൃ​തി പ​ന്ത​ലു കെ​ട്ടി​യ ന​ട​വ​ഴി തു​ട​ങ്ങും മു​മ്പ്, വ​ല​ത്തോ​ട്ട് തി​രി​ഞ്ഞാ​ല്‍ ഗ​ണ​പ​തി ഗു​ഹ. ഗു​ഹ​യ്ക്കു​ള്ളി​ല്‍ ഒ​രു വി​ഘ്നേ​ശ്വ​ര വി​ഗ്ര​ഹം. മ​ണ്ണ​ടി​ഞ്ഞ​ട​ഞ്ഞു പോ​യ ഗു​ഹ​യി​ലും ഒ​രു വി​ശ്വാ​സ​മി​രി​പ്പു​ണ്ട്. ആ ​ഗു​ഹ​യി​ലൂ​ടെ പോ​യാ​ല്‍ അം​ബാ​വ​ന​മെ​ത്തു​മ​ത്രേ. 

മ​ന​സ് ക​രു​തി​വ​ച്ച ബ​ലം കാ​ലു​ക​ള്‍ക്കി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ് പാ​തി​വ​ഴി​യി​ല്‍ മ​ട​ങ്ങു​ന്ന​വ​ര്‍ ധാ​രാ​ളം. ഇ​നി​യു​ള്ള വ​ഴി തീ​രു​ന്ന​തു സ​ര്‍വ​ജ്ഞ​പീ​ഠ​ത്തി​ലാ​ണ്. ആ​കാം​ക്ഷ​യു​ടെ ക​ണ്ണു​ക​ള്‍ ഒ​രു ചെ​റി​യ മ​ണ്ഡ​പ​ത്തി​ന്‍റെ കാ​ഴ്ച​യി​ല്‍ കൊ​രു​ക്കു​ന്നു. ആ​കാ​ശ​ത്തി​ന്‍റെ ഫ്രെ​യ്മി​ല്‍ ആ​രോ വ​ര​ച്ചു വ​ച്ച ചി​ത്രം പോ​ലെ, സ​ര്‍വ്വ​ജ്ഞ​പീ​ഠം. ശ​ങ്ക​രാ​ചാ​ര്യ​ര്‍ ത​പ​സ് ചെ​യ്ത​യി​ടം. 

അ​റി​വി​ന്‍റെ പാ​ത​ക​ള്‍ താ​ണ്ടി

അ​റി​വി​ന്‍റെ അ​ജ്ഞാ​ത​പാ​ത​ക​ള്‍ താ​ണ്ടി ശ​ങ്ക​രാ​ചാ​ര്യ​ര്‍ സ​ര്‍വ​ജ്ഞ​പീ​ഠം ക​യ​റി​യെ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​യി​ടം. കോ​ട​മ​ഞ്ഞി​റ​ങ്ങു​ക​യാ​ണ്, മ​ന​സി​ലും മ​ണ്ണി​ലും. ചി​ല​ര്‍ തൊ​ഴു​തു മ​ട​ങ്ങു​ന്നു, വി​ശ്ര​മി​ക്കു​ന്നു. എ​ന്നാ​ല്‍ ആ ​യാ​ത്ര അ​വി​ടെ ഒ​ടു​ങ്ങു​ന്നി​ല്ല. സ​ര്‍വ​ജ്ഞ​പീ​ഠ​ത്തി​ന​പ്പു​റം ഒ​റ്റ​യ​ടി​പ്പാ​ത​ക​ളും കാ​ടും ക​ട​ന്ന് ഒ​രി​ടം ഒ​ളി​ച്ചി​രി​പ്പു​ണ്ട്, ചി​ത്ര​മൂ​ല. പ​ച​പ്പ് വ​ക​ഞ്ഞു​മാ​റ്റി​യ കാ​ല​ടി​പ്പാ​ടു​ക​ളാ​ണ് വ​ഴി​കാ​ട്ടി​ക​ള്‍. മ​ല​യി​റ​ങ്ങു​ക​യാ​ണ്. ജീ​വി​ത​ത്തി​ലെ​ന്ന പോ​ലെ ഇ​ട​യ്ക്ക് യാ​ത്ര​യി​ല്‍ സ​ഹാ​യി​യാ​കു​ന്ന​ത് അ​ജ്ഞാ​ത​രാ​യ കാ​ട്ടു​വ​ള്ളി​ക​ള്‍. 

ന​ന്ദി പ​റ​യു​ന്ന​തു കേ​ള്‍ക്കാ​ന്‍ കാ​ത്തു നി​ല്‍ക്കാ​തെ തി​രി​ച്ചോ​ടി​യ​ക​ലു​ന്ന വ​ള്ളി​ക​ള്‍. ദൂ​രെ​യെ​വി​ടെ​യോ ഒ​രു നീ​രു​റ​വ​യു​ടെ ശ​ബ്ദം. ചി​ത്ര​മൂ​ല​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന ശ​ബ്ദം.  ഒ​രു സ​മ​ത​ല​ത്തി​ല്‍, തീ​രെ ചെ​റി​യ ഒ​രു പ്ലാ​റ്റ്ഫോ​മി​ല്‍ യാ​ത്ര ഒ​ടു​ങ്ങു​ന്നു. മു​ക​ളി​ല്‍ വീ​ഴാ​ന്‍ വെ​മ്പി നി​ല്‍ക്കു​ന്ന പോ​ലെ​യൊ​രു പാ​റ. താ​ഴെ അ​തി​ര​റി​യാ​ത്ത ആ​ര​ണ്യ​ക​ത്തി​ന്‍റെ വ​ന്യ​ത. സ​മ​ത​ല​ത്തി​ല്‍ നി​ന്നും ഒ​രു ചെ​റി​യ ഗു​ഹാ​പാ​ളി​യി​ലേ​ക്ക് മു​ള​യാ​ല്‍ തീ​ര്‍ത്ത കോ​ണി​യി​ലൂ​ടെ ക​യ​റാം. അ​വി​ടെ പ​ര​മ​ശി​വ​പ്ര​തി​ഷ്ഠ. ഉ​റ​വ​പൊ​ട്ടി വ​രു​ന്ന വെ​ള്ളം സ​ര്‍വ്വ​സ​മ​യ​വും പ​ര​മ​ശി​വ​ന് ധാ​ര നേ​ര്‍ന്നു കൊ​ണ്ടി​രി​ക്കു​ന്നു. ദ്വാ​പ​ര​യു​ഗ​ത്തി​ല്‍ കോ​ല​മ​ഹ​ര്‍ഷി​യും ക​ലി​യു​ഗ​ത്തി​ല്‍ ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ​രും ഇ​വി​ടെ ത​പ​സ് ചെ​യ്തി​രു​ന്നു​വെ​ന്നും പു​രാ​ണ​ങ്ങ​ള്‍.

 

ആ​ര​ണ്യ​ക​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ നി​ന്നും, മ​ന​സ് നി​റ​ഞ്ഞൊ​രു യാ​ത്ര​യു​ടെ മ​ട​ക്കം. മ​ഹാ​മൗ​നം നി​റ​ച്ച ആ​ര​ണ്യ​ക​ത്തി​ന്‍റെ ആ​ശ്വാ​സ​ങ്ങ​ളി​ല്‍ നി​ന്നും തി​രി​കെ​യി​റ​ക്കം. സ​ര്‍വ്വ​ജ്ഞ​പീ​ഠ​വും കു​ട​ജാ​ദ്രി​യും പി​ന്നി​ലാ​ക്കി കൊ​ല്ലൂ​രി​ലേ​ക്ക്.  ആ​വ​ശ്യ​ങ്ങ​ളു​ടെ കെ​ട്ടു​ക​ളൊ​ന്നും കൈ​കൂ​പ്പി അ​ഴി​ക്കാ​നി​ല്ലാ​ത്ത​വ​രു​ടം മൂ​കാം​ബി​ക​യി​ലെ​ത്തു​ന്നു​ണ്ട്. പ​തി​വു ജീ​വി​ത​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ പ്ര​കൃ​തി ന​ൽ​കു​ന്ന ആ​ശ്വാ​സം തേ​ടി​യെ​ത്തു​ന്ന​വ​രാ​ണി​വ​ർ. വ​ഴി​യൊ​രു​ക്ക​ണം, വീ​ണ്ടും വ​രാ​നാ​ക​ണം എ​ന്ന പ്രാ​ര്‍ഥ​ന​യോ​ടെ മ​ട​ങ്ങു​ന്ന​വ​രും ധാ​രാ​ളം. ജീ​വി​ത​യാ​ത്ര​യു​ടെ തീ​ര​ങ്ങ​ളി​ല്‍, മൂ​കാം​ബി​ക​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കാ​ലം ക​രു​തി​വ​യ്ക്കു​ന്ന ചെ​റി​യ ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ള്‍ ആ​ശ്വാ​സ​ങ്ങ​ളും ഒ​രു​പാ​ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top