Subpage Banner
Subpage Banner
16
November 2018 - 7:14 pm IST
Flash News
Archives

Decor

walls_2

വീടിന്‍റെ ഭിത്തിയുടെ നിറം പറയും നിങ്ങളുടെ സ്വഭാവം

Published:21 October 2018

വീടിന്‍റെ ഭിത്തിയിൽ അടിച്ചിരിക്കുന്ന പെയിന്‍റിനു നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ചിലതൊക്കെ പറയാൻ കഴിയുമെങ്കിലോ? അത്ഭുതപ്പെടേണ്ട. നിങ്ങളുടെ ഉള്ളിലെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് നിങ്ങൾ തെരഞ്ഞെടുക്കുന്ന നിറങ്ങൾ.

വീടിനെ അണിയിച്ചൊരുക്കുന്നതിനു പ്ലാൻ മുതൽ വീടിനടിക്കുന്ന പെയിന്‍റ് വരെ വളരെ ശ്രദ്ധിച്ചാണ് ഓരോരുത്തരും തെരഞ്ഞെടുക്കുന്നത്. മികച്ച കളർ കോമ്പിനേഷനും വെളിച്ചത്തിന്‍റെ ക്രമീകരണവുമെല്ലാം വീടിന്‍റെ സ്വഭാവം തന്നെ മാറ്റി മറിയ്ക്കാൻ കഴിയും.

എന്നാൽ വീടിന്‍റെ ഭിത്തിയിൽ അടിച്ചിരിക്കുന്ന പെയിന്‍റിനു നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ചിലതൊക്കെ പറയാൻ കഴിയുമെങ്കിലോ? അത്ഭുതപ്പെടേണ്ട. നിങ്ങളുടെ ഉള്ളിലെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് നിങ്ങൾ തെരഞ്ഞെടുക്കുന്ന നിറങ്ങൾ. നിറങ്ങളിലെ വ്യത്യസ്തതകളിലൂടെ നമുക്ക് കണ്ണോടിക്കാം...

ചുവപ്പു നിറം


ചുവപ്പു നിറത്തിലുള്ള ഭിത്തിയാണ് നിങ്ങളുടെ വീട്ടിലെങ്കിൽ, നിങ്ങൾ എപ്പോഴും ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എപ്പോഴും ആവേശത്തോടെ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണത്. ഈ നിറത്തിനു ഹൃദയമിടിപ്പ് കൂട്ടാൻ കഴിയും. 

ഓറഞ്ച് നിറം


വിനോദങ്ങളെ ഇഷ്ടപ്പെടുന്ന, ഒരുപാട് ആഗ്രഹങ്ങൾ ഉള്ള വ്യക്തികളാണ് ഓറഞ്ച് നിറത്തിന്‍റെ ആരാധകരായുള്ളവർ. എല്ലാവരേയും ആകർഷിക്കാൻ പോന്ന  വ്യക്തിത്വം ഇത്തരക്കാരുടെ പ്രത്യേകതയാണ്. പ്രവർത്തിയിൽ‌ വിശ്വസിക്കുന്നവരാണിവർ. 

കറുപ്പ് നിറം


ഇപ്പോൾ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന നിറമാണ് കറുപ്പ്. വ്യക്തികളിലെ ലാളിത്യവും വ്യക്തിത്വത്തിലെ ശക്തിയുമെല്ലാം വീട്ടിൽ ഈ നിറം ഉപയോഗിക്കുന്നവരുടെ പ്രത്യേകതയാണ്. അധികാരത്തിന്‍റേയും ശക്തിയുടേയും പ്രതീകം കൂടിയാണ് കറുപ്പ്.

വെള്ള നിറം


വൃത്തിയും വ്യക്തതയുമാണ് വെള്ള നിറത്തിന്‍റെ പ്രത്യേകത. കണ്ണുകൾക്ക് അമിത ഭാരം നൽകാത്ത ഈ നിറം ശുദ്ധിയുടെ കൂടി പ്രതീകമാണ്. ഈ നിറം ഇഷ്ടപ്പെടുന്നവർ, കൃത്യതയുള്ളവും മനശുദ്ധിയുള്ളവരുമാണ്.

നീല നിറം


കിടപ്പുമുറികളിൽ ഏറ്റവുമധികം ഉപയോഗിച്ചു വരുന്ന നിറമാണിത്. വിശ്വാസ്യതയും സത്യസന്ധതയുമാണ് ഈ നിറം പ്രതിനിധീകരിക്കുന്നത്. ശാന്തിയും സുരക്ഷയും ഇഷ്ടപ്പെടുന്നവരുമായി ചേർന്നു നിൽക്കുന്ന നിറമാണിത്. 

മഞ്ഞ നിറം


‌സന്തോഷത്തിന്‍റേയും ശുഭാപ്തി വിശ്വാസത്തിന്‍റേയും നിറമാണിത്. വിഷാദത്തിനുള്ള സാധ്യത കുറയ്ക്കുന്ന ഹോർമോണായ സെറോട്ടോണിന്‍റെ ഉത്പാദനം കൂട്ടാൻ ഉപകരിക്കും. മഞ്ഞ നിറം ഇഷ്ടപ്പെടുന്നവർ എപ്പോഴും സന്തുഷ്ടരായിരിക്കാനാണ് താത്പര്യപ്പെടുന്നത്. 

വയലറ്റ് നിറം


സമൃദ്ധിയുടേയും രാജകീയതയുടേയും നിറമാണ് വയലറ്റ്. പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കഴിവ് ഈ നിറത്തെ ഇഷ്ടപ്പെടുന്നവർക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വീടിനുള്ളിൽ ഈ നിറം ഉപയോഗിച്ചിരിക്കുന്നവർ എല്ലായിപ്പോഴും സമൃദ്ധമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. 

പച്ച നിറം


പച്ച നിറത്തെ ഇഷ്ടപ്പെടുന്നവർ വളർച്ചയിൽ വിശ്വസിക്കുന്നവരും പ്രകൃതിയെ പ്രണയിക്കുന്നവരുമാണ്. കണ്ണിനു 
ഇമ്പം പകരുന്ന നിറം കൂടിയാണിത്.  


വാർത്തകൾ

Sign up for Newsletter



top