Subpage Banner
Subpage Banner
16
November 2018 - 6:55 pm IST
Flash News
Archives

Troll

arundadhi

ദുർഗാ ദേവിയായി അരുന്ധതി

Published:21 October 2018

ഇതിനോടകം തന്നെ ആയിരത്തോളം ലൈക്കുകൾ ചിത്രത്തിനു ലഭിച്ചു കഴിഞ്ഞു. താഴെ വരുന്ന കമന്‍റുകളിൽ പലതും അരുന്ധതിയിലെ ദേവീ രൂപത്തെ പ്രകീർത്തിച്ചു കൊണ്ടുള്ളവയാണ്.

ദുർഗാ പൂജയുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രത്തിൽ ദുർഗാ ദേവിയെ ഓർമിപ്പിക്കും വിധം അരുന്ധതി. ശത്രു സംഹാരം നടത്തിയ ദേവിയെപ്പോലെ വലിയ ചുവന്ന പൊട്ടും അഴിച്ചിട്ട മുടിയും ചെറു മന്ദഹാസവുമായി നിൽക്കുന്ന ചിത്രത്തിന് സൈബർ ലോകത്ത് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. 

ചിത്രം ഇട്ട് മണിക്കൂറുകൾക്കുള്ളിൽ ആയിരത്തോളം ലൈക്കുകൾ ചിത്രത്തിനു ലഭിച്ചു കഴിഞ്ഞു. താഴെ വരുന്ന കമന്‍റുകളിൽ പലതും അരുന്ധതിയിലെ ദേവീ രൂപത്തെ പ്രകീർത്തിച്ചു കൊണ്ടുള്ളവയാണ്.

ഇങ്ങനെ ചിലങ്കയും കെട്ടി ഒരു വാളും പിടിച്ചു ശബരി മല കേറാമോ? എന്ന കമന്‍റിനു മറുപടിയായി ചിലങ്കയും കെട്ടി ഒരു വാളും പിടിച്ച് നിലയ്ക്കലിലും സന്നിധാനത്തും ''ശത്രുസംഹാരം'' നടത്തണമെന്നുണ്ടെന്ന ഉത്തരമാണ് അരുന്ധതി നൽകിയത്. 

നിലപാടുകളുടെ പേരിൽ‌ വിവാദത്തിലാകുമ്പോഴും ഒന്നിനെയും കൂസാതെ മുന്നോട്ട് പോകുന്ന അരുന്ധതി ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനയും കേരളത്തിന്‍റെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top