21
July 2019 - 1:24 am IST

Download Our Mobile App

Flash News
Archives

Fitness

health

വ്യായാമം ചെയ്യൂ, ചെറുപ്പമാകൂ...

Published:21 October 2018

കൃത്യമായി വ്യായാമ മുറകൾ ചെയ്യുന്നതു വഴി പേശികളുടെ ബലം വർധിക്കുന്നു. ഇതുവഴി കാഴ്ചയിലും ചെറുപ്പവും മാനസിക സന്തോഷവും ഉണ്ടാകുന്നു. മനസിനും ശരീരത്തിനും ചെ‍റുപ്പെ ഉറപ്പുവരുത്താൻ‌ ഇതിലൂടെ സാധിക്കുന്നു. ശരീരത്തിലുണ്ടാകുന്ന പ്രായാധിക്യത്തിന്‍റെ ലക്ഷണങ്ങളെ ഇതോടെ ഇല്ലാതാക്കാൻ സാധിക്കുന്നു. 

ശരീരത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും ഒരു പരിധിവരെ വ്യായാമം കൊണ്ടു പരിഹാരം കാണാം എന്നു നമുക്കറിയാം. ശരീരത്തിനു ആരോഗ്യം മാത്രമല്ല, ചെറുപ്പം നിലനിർത്താനും വ്യായാമം കൊണ്ടു സാധിക്കും. 

പ്രായത്തെ പിടിച്ചുകെട്ടുന്നു

കൃത്യമായി വ്യായാമ മുറകൾ ചെയ്യുന്നതു വഴി പേശികളുടെ ബലം വർധിക്കുന്നു. ഇതുവഴി കാഴ്ചയിലും ചെറുപ്പവും മാനസിക സന്തോഷവും ഉണ്ടാകുന്നു. മനസിനും ശരീരത്തിനും ചെ‍റുപ്പെ ഉറപ്പുവരുത്താൻ‌ ഇതിലൂടെ സാധിക്കുന്നു. ശരീരത്തിലുണ്ടാകുന്ന പ്രായാധിക്യത്തിന്‍റെ ലക്ഷണങ്ങളെ ഇതോടെ ഇല്ലാതാക്കാൻ സാധിക്കുന്നു. 

ചൈതന്യവും ഉൽസാഹവും പ്രദാനം ചെയ്യുന്നു


പ്രകൃതിയിലിൽ നിന്നുള്ള ഊർജം ശരീരത്തിലേക്ക് ആവാഹിക്കുന്നതിനു തുല്യമാണ് വ്യായാമം. ഉയർന്ന ആത്മവിശ്വാസം പ്രദാനം ചെയ്യാൻ അതുവഴി സാധിക്കുന്നു. രണ്ടോ മൂന്നോ വർഷം പിന്നോട്ടു പോയി ഉൽസാഹം വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു. മികച്ച മൂഡ് സമ്മാനിക്കാനും വ്യായാമത്തിനു കഴിയും. 

സെക്സ് ഡ്രൈവ് വർധിപ്പിക്കുന്നു


നന്നായി വ്യായാമം ചെയ്യുന്നതു വഴി ശരീരത്തിലെ രക്തയോട്ടം വർധിക്കും. അതുവഴി ശരീരത്തിലെ ഓക്സിജന്‍റെ അളവു കൂടുന്നു. അതു വികാരങ്ങളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ നല്ല വ്യായാമത്തിലൂടെ മികച്ച ആകാരവടിവ് സ്വന്തമാക്കുന്നത് പങ്കാളിയെ സമീപിക്കുന്നതിനുള്ള ആത്മവിശ്വാസം വർധിപ്പിക്കും. ശരീരത്തിലെ രക്തയോട്ടം വർധിക്കുന്നത് നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. 

ചർമത്തെ മൃദുവും തിളക്കമുള്ളതുമാക്കി മാറ്റുന്നു

സ്ഥിരമായി വ്യായാമം ചെയ്യുന്നവരുടെ മുഖം തിളക്കമുള്ളതും മൃദുവുമായിരിക്കും. വ്യായാമം മൂലം ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ ചർമം പ്രായമാകുന്നത് തടയുന്നു. 

ശരീരത്തിന്‍റെ പോസ്ച്ചെർ മെച്ചപ്പെടുത്തും

പ്രായം ചെല്ലുംതോറും ശരീരത്തിന്‍റെ ആകാര വടിവ് കുറയുന്നു. എല്ലുകളുടെ ഡെൻസിറ്റി കുറയുന്നതും പേശീബലം കുറയുന്നതുമാണ് ഇതിനു കാരണങ്ങൾ. എന്നാൽ വ്യായാമം ശീലമാക്കുന്നൊരാൾക്ക് മികച്ച പോസ്ചെർ നിലനിർത്താൻ കഴിയുന്നു. കുടവയർ കുറയ്ക്കുന്നു. 

വഴക്കം കൂട്ടുന്നു


ശരീരത്തിന്‍റെ വഴക്കം കൂട്ടാൻ വ്യായാമം വഴി കഴിയുന്നു. സ്ട്രെച്ചിങ് പോലെയുള്ള വ്യായാമങ്ങൾ ശരീരത്തിനു വഴക്കവും അയവും കൂട്ടുന്നു. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാനും നല്ല വ്യായാമം കൊണ്ടു കഴിയും. 

മെറ്റബോളിസം നിലനിർത്തുന്നു
പ്രായം ചെല്ലുംതോറും മെറ്റബോളിസം പതുക്കെയാകാറുണ്ട്. ശരീരത്തിൽ അടിഞ്ഞു കൂടുന്ന അമിത ഊർജത്തെ പുറന്തള്ളാൻ മികച്ച മെറ്റബോളിസം കൊണ്ടേ സാധ്യമാകൂ. സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ മെറ്റബോളിസത്തിന്‍റെ അളവു കൂടുതലായിരിക്കും. കോശങ്ങളുടെ നാശത്തെ തടയാനും വ്യായാമം കൊണ്ടു കഴിയുന്നു. 

സമ്മർദം കുറയ്ക്കുന്നു


മനസിനെ ശാന്തമാക്കുന്ന വ്യായാമം ചെയ്യുക വഴി മാനസിക സമ്മർദങ്ങളും അസ്വസ്ഥതകളുമെല്ലാം ഇല്ലാതെയാകുന്നു. അതുവഴി ഓർമശക്തി കൂട്ടാനും കഴിയുന്നു. 


വാർത്തകൾ

Sign up for Newsletter



top