03
July 2020 - 7:34 pm IST

Download Our Mobile App

Kerala

crab.jpg

ജീവനുള്ള ശംഖുകൾക്കുള്ളിലും സന്യാസി ഞണ്ടുകൾ; കണ്ടെത്തിയത് മലയാളികൾ

Published:24 October 2018

ഇന്ത്യയിൽ ആദ്യമായി ജീവനുള്ള സ്പോഞ്ച് ഇനത്തിൽപ്പെട്ട കടൽ ജീവികൾക്കുള്ളിൽ സന്യാസി ഞണ്ടുകൾ ജീവിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. വിഴിഞ്ഞത്തും തൂത്തുകുടിയിലുമാണ് ഇവയെ കണ്ടെത്തിയത്. കടലിൽ മലിനീകരണം കൂടുതലാകുന്നതിനെ തുടർന്നാണ് ഇവ ജീവനുള്ള തോടുകളിലേക്ക് മാറുന്നത്.

തിരുവനന്തപുരം: ചത്ത ജീവികളുടെ തോടുകൾക്കുള്ളിൽ ജീവിക്കുന്ന ഒരു വിഭാഗമാണ് സന്യാസി ഞണ്ടുകൾ. കടൽ തീരത്ത് ഒഴിഞ്ഞു കിടക്കുന്ന ശംഖുകൾക്കുള്ളിലും കക്കാതോടുകൾക്കുള്ളിലുമാണ് ഇവ ജീവിക്കാറ്. ആയുഷ്കാലം മുഴുവനും ഇങ്ങനെ ഇണങ്ങുന്ന തോടുകൾ തേടിയാണ് ഇവ സഞ്ചരിക്കാറ്. കേരളത്തിൽ ഏകദേശം 30 ഓളം ഇനം സന്യാസി ഞണ്ടുകളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇവയെല്ലാം ചത്ത ജീവികളുടെ ഉള്ളിലാണ് ജീവിക്കാറ്. 

ഇന്ത്യയിൽ ആദ്യമായി ജീവനുള്ള സ്പോഞ്ച് ഇനത്തിൽപ്പെട്ട കടൽ ജീവികൾക്കുള്ളിൽ സന്യാസി ഞണ്ടുകൾ ജീവിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. വിഴിഞ്ഞത്തും തൂത്തുകുടിയിലുമാണ് ഇവയെ കണ്ടെത്തിയത്. കടലിൽ മലിനീകരണം കൂടുതലാകുന്നതിനെ തുടർന്നാണ് ഇവ ജീവനുള്ള തോടുകളിലേക്ക് മാറുന്നത്.

ഡയോ ജിനസ് ഡാന സ്പോഞ്ചിക്കോള എന്ന ഇനത്തിൽപ്പെട്ട സന്യാസി ഞണ്ടിനെയാണ് കണ്ടെത്തിയിരിക്കുന്നത്. കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് സീനിയർ പ്രൊഫസർ ഡോ. എ. ബിജുകുമാറും സർവകലാശാലയിലെ വിദ്യാർഥിയായ രവനീഷും ചേർന്നാണ് കണ്ടെത്തിയത്.

 


വാർത്തകൾ

Sign up for Newsletter



top