ISL-2018-219
19
January 2019 - 12:26 am IST
Flash News
Archives

Europe

synod-at-vatican

വത്തിക്കാനിൽ സിനഡ് ചേരുന്നു, പ്രബോധനരേഖ പുറത്തിറക്കിയേക്കും

Published:24 October 2018

സിനഡ് ചര്‍ച്ചകള്‍ ക്രോഡീകരിക്കുമ്പോള്‍, സുവിശേഷത്തില്‍ അധിഷ്ഠിതമായ നവദര്‍ശനവും രക്ഷയുടെ പുത്തന്‍ അജപാലന തന്ത്രങ്ങളും ഉരുത്തിരിയുമെങ്കില്‍ ശ്രദ്ധേയമാകും.

വത്തിക്കാൻ: സുവിശേഷത്തിന്‍റെ ആനന്ദത്തിനു പകരം ലോകത്തിന്‍റെ പല ഭാഗത്തും ദൈവജനം കടുത്ത സങ്കടത്തിലും കോപത്തിലും നിരാശയിലുമാണ്ടിരിക്കെ, യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും സംബന്ധിച്ച വിചിന്തനങ്ങള്‍ക്കായി സാര്‍വത്രിക കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാമത് സാധാരണ പൊതുസമ്മേളനം വത്തിക്കാനില്‍ ചേരുന്നു.

ലൈംഗിക പെരുമാറ്റദൂഷ്യം സംബന്ധിച്ച് സഭാശുശ്രൂഷകര്‍ക്കെതിരെ പല ഭൂഖണ്ഡങ്ങളിലും ഉയര്‍ന്നിട്ടുള്ള അപവാദങ്ങള്‍, ലൈംഗികത, വനിതകളുടെ പങ്കാളിത്തം, ചില ധാര്‍മിക നിലപാടുകളിലെയും ദൈവശാസ്ത്ര സമീപനങ്ങളിലെയും കൗദാശിക നിഷ്ഠകളിലെയും അവ്യക്തത തുടങ്ങിയ വിഷയങ്ങള്‍ ദൈവജനത്തെ വിശേഷിച്ച് യുവജനങ്ങളെ അലട്ടുന്ന പശ്ചാത്തലത്തിലാണ് സിനഡ് ചേരുന്നത്.

സിനഡ് ചര്‍ച്ചകള്‍ ക്രോഡീകരിക്കുമ്പോള്‍, സുവിശേഷത്തില്‍ അധിഷ്ഠിതമായ നവദര്‍ശനവും രക്ഷയുടെ പുത്തന്‍ അജപാലന തന്ത്രങ്ങളും ഉരുത്തിരിയുമെങ്കില്‍ ശ്രദ്ധേയമാകും. സിനഡ് അന്തിമമായി എന്തു നിര്‍ദേശിച്ചാലും പരിശുദ്ധ സിംഹാസനത്തിന്‍റെ മുദ്രയുള്ള പ്രബോധന രേഖയായി അവതരിപ്പിക്കുമ്പോഴാണ് അതിന് നിയമസാധുത കൈവരിക. 1971ലെ ‘ലോകത്തില്‍ നീതി’ ആണ് സിനഡ് നേരിട്ട് ഇറക്കിയ ഏക പ്രബോധനരേഖ.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top