Subpage Banner
Subpage Banner
16
November 2018 - 7:16 pm IST
Flash News
Archives

Wellness

garlic

സൗന്ദര്യം സംരക്ഷിക്കാൻ ഇനി വെളുത്തുള്ളി

Published:25 October 2018

‌എല്ലാ കൗമാരക്കാരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. പുതിയാതായി രൂപപ്പെടുന്ന മുഖക്കുരുവിനു മുകളിൽ വെളുത്തുള്ളിയുടെ നീര് പുരട്ടുക. അഞ്ചു മിനിറ്റിനു ശേഷമത് കഴുകിക്കളയുക. മുഖക്കുരുവിന്‍റെ പാടുകളും ചുവന്ന നിറവും മാറുന്നത് കാണാം. 

വെളുത്തുള്ളിക്ക് മലയാളിയുടെ അടുക്കളയിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഭക്ഷണത്തിനു രുചി കൂട്ടുന്നതിനൊപ്പം ആരോഗ്യം സംരക്ഷിക്കുന്നതിനും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് വെളുത്തുള്ളി. ചർമസംരക്ഷണത്തിനു പ്രാധാന്യം നൽകുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ടതാണ് വെളുത്തുള്ളിയുടെ ഗുണങ്ങൾ.  

മുഖക്കുരു മാറ്റാൻ സഹായിക്കുന്നു

എല്ലാ കൗമാരക്കാരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. പുതിയാതായി രൂപപ്പെടുന്ന മുഖക്കുരുവിനു മുകളിൽ വെളുത്തുള്ളിയുടെ നീര് പുരട്ടുക. അഞ്ചു മിനിറ്റിനു ശേഷമത് കഴുകിക്കളയുക. മുഖക്കുരുവിന്‍റെ പാടുകളും ചുവന്ന നിറവും മാറുന്നത് കാണാം. 

മുഖത്തെ സുഷിരങ്ങൾ കുറയ്ക്കുന്നു

വെളുത്തുള്ളിയും തക്കാളിയും ദ്രവ രൂപത്തിലാക്കിയത് മുഖത്തു  പുരട്ടി, പത്തു മിനിറ്റിനകം കഴുകിക്കളയുക. മുഖത്തു രൂപപ്പെട്ടിട്ടുള്ള സുഷിരങ്ങൾ മാറ്റി മുഖം കൂടുതൽ സുന്ദരമാകും.

സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കുന്നു

പ്രസവത്തിനു ശേഷമുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾക്ക് പ്രതിവിധിയില്ലെന്നു കരുതി വിഷമിക്കേണ്ട. സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗത്ത് വെളുത്തുള്ളിയുടെ സത്തും ഒലിവെണ്ണയും ചേർത്ത്  ചെറു ചൂടോടെ മസാജ് ചെയ്യുക. കുറച്ചു ദിവസമിതു തുടരുക. വ്യത്യാസം നിങ്ങൾക്കറിയാൻ സാധിക്കും. 

ചർമത്തിലെ അലർജികൾ പരിഹരിക്കും

പൊടിയോ പുകയോ  ശരീരത്തിലേൽക്കുമ്പോൾ ചിലർക്ക് അലർജിയുണ്ടാവാറുണ്ട്. ഇതിനെ ചെറുക്കാനുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്. അലർജിയുള്ള ഭാഗത്ത് വെളുത്തുള്ളി നീര് പുരട്ടുന്നത് അതു കുറയ്ക്കാൻ സഹായിക്കും. 
 
പ്രായാധിക്യം തടയുന്നു

പ്രായാധിക്യം മൂലമുണ്ടാവുന്ന ചുളിവുകൾ കുറയ്ക്കാനും വെളുത്തുള്ളിക്കാകും. രാവിലെ ഉണർന്നെണിക്കുമ്പോഴെ തേനും നാരാങ്ങാ നീരും ചേർത്ത വെള്ളത്തിൽ ഒരൽപം വെളുത്തുള്ളിയുടെ നീരും ചേർത്ത് കഴിച്ചാൽ പ്രായാധിക്യത്തെ ഒരു പരിധിവരെയത് തടയും. 


വാർത്തകൾ

Sign up for Newsletter



top